• Logo

Allied Publications

Africa
കേരള അസോസിയേഷന്‍ ഓഫ് കെനിയ നവകേരളം2015 സംഘടിപ്പിച്ചു
Share
നെയ്റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയയുടെ പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനം 'നവകേരളം 2015' എന്ന പേരില്‍ സംഘടിപ്പിച്ചു. ഡോക്ടര്‍ ലീകി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ തനു മൂര്‍ത്തി, സെക്രട്ടറി പ്രദീപ് നായര്‍, വൈസ് ചെയര്‍ ലേഡി ലേഖ ദിനേശ്, രക്ഷാധികാരികളായ നന്ദന്‍ നായര്‍, ഏബ്രഹാം, ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫ് കെനിയയുടെ സീനിയര്‍ അറ്റാഷേ മാത്യൂസ്, മറ്റ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങള്‍, കേരള അസോസിയേഷന്‍ സീനിയര്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രധാന അതിഥികളായിരുന്നു. സജി കുര്യാക്കോസ് പുതിയ കമ്മിറ്റിയെ സദസിനു പരിചയപ്പെടുത്തി. രാജ് മോഹന്‍ പരിപാടിയുടെ അവതാരകനായി തിളങ്ങി.

കലാപരിപാടികള്‍ക്കു കലാവിഭാഗം സെക്രട്ടറിമാരായ കീര്‍ത്തി പിങ്കി, ബാലു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അറുപതിലതികം കേരള അസോസിയേഷന്‍ കലാകാരന്മാര്‍ ഒരുക്കിയ കലാ ശില്പങ്ങള്‍ നവകേരളം 2015 ന്റെ മാറ്റുകൂട്ടി. തോമസ് ആന്‍ഡ് നെല്‍സണ്‍ ടീം അവതരിപ്പിച്ച ഈസ്റര്‍ ഡോക്കുമെന്ററി ഫിലിം മികച്ചതായിരുന്നു. കലാപരിപാടികള്‍ക്കുശേഷം ലാലി ഷെല്ലി ഒരുക്കിയ നാടന്‍ ഡിന്നറും ഏവരും ആസ്വദിച്ചു.

ജൂലൈ നാലിനു ഇഫ്താര്‍ പാര്‍ട്ടിയും സെപ്റ്റംബര്‍ 13 നു നടക്കുന്ന ഓണാഘോഷത്തില്‍ ബിജു നാരായണന്‍ ആന്‍ഡ് ബാലഭാസ്കര്‍ ടീം ഒരുക്കുന്ന സംഗീത വിരുന്നും നടക്കും.

പുതിയ ഭാരവാഹികളായി എസ്. തനു മൂര്‍ത്തി (ചെയര്‍മാന്‍), ലേഖ ദിനേശ് (വൈസ് ചെയര്‍ ലേഡി), പ്രദീപ് നായര്‍ (ജനറല്‍ സെക്രട്ടറി), രതിഷ് കാസു (ജോ. സെക്രട്ടറി), സാകിര്‍ (ട്രഷറര്‍) എന്നിവരെയും ബാലു, കീര്‍ത്തി പിങ്കി (കലാ വിഭാഗം സെക്രട്ടറിമാര്‍), സജി കരുണാകരന്‍ (സ്പോര്‍ട്സ് സെക്രട്ടറി),

സുജിത് പിള്ള (ഫുഡ് കണ്‍വീനര്‍), പ്രസന്നന്‍ പിള്ള, പ്രസാദ്, ലക്ഷ്മി നവീന്‍, രാജ് മോഹന്‍, ജഗദീഷ് മായന്‍, സൂരജ് ഗോപിനാഥ്, സജേഷ് പിള്ള, ആന്‍ഘു, രാജന്‍ ഭാസി (എക്സിക്യൂട്ടീവ് മെംബേഴ്സ്), നന്ദന്‍ നായര്‍, ഏബ്രഹാം, ശശിധരന്‍ (രക്ഷാധികാരികള്‍) എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഡോ. റാഫി പോള്‍

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ
മാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: മാ​ലി​യി​ൽ അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.
സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​
മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം.
അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി.