• Logo

Allied Publications

Africa
സോമയാഗത്തെ ദക്ഷിണാഫ്രിക്കയിലെത്തിക്കാന്‍ അനസൂയ ഖൂശാല്‍
Share
കോഴിക്കോട്: ഭാരതീയ പൈതൃകാചാരങ്ങളിലൊന്നായ സോമയാഗത്തിന്റെ അഗ്നി ഇനി ദക്ഷിണാഫ്രിക്കയിലേക്കും. കോഴിക്കോട് നടക്കുന്ന സോമയാഗത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വംശജയായ അനസൂയ ഖൂശാല്‍ ഈ പാരമ്പര്യ അനുഷ്ഠാനത്തെ ദക്ഷിണാഫ്രിക്കയിലും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ജൊഹനാസ്ബെര്‍ഗില്‍ ഐടി കണ്‍സള്‍ട്ടന്റായ അനസൂയ കാശ്യപ വേദ റിസര്‍ച്ച് ഫൌഷേന്‍ സംഘടിപ്പിച്ച സോമയാഗത്തില്‍ പങ്കെടുക്കാനാണ് ഇത്തവണ തന്റെ പിതാമഹന്മാരുടെ നാട്ടിലെത്തിയത്. ഗുജറാത്തില്‍ പാരമ്പര്യവേരുകളുള്ള അനസൂയ ഇന്ത്യയിലേക്ക് സ്ഥിരമായി സന്ദര്‍ശനത്തിനെത്താറുണ്ട്. 2006ലെ വരവിലാണ് മുംബൈയില്‍ വച്ച് ഒരു പുരോഹിതനില്‍ നിന്ന് സോമയാഗത്തെപറ്റി കേള്‍ക്കാനിടയായത്. യാഗവുമായി ബന്ധപ്പെട്ട ചില ലഘുലേഖകളും അദ്ദേഹം അനസൂയക്ക് വായിക്കാന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ താത്ക്കാലികവാസത്തിനു വരുമ്പോഴൊക്കെ സോമയാഗത്തിന്റെ ഭാഗമാകാനുള്ള അന്വേഷണം അനസൂയ തുടര്‍ന്നുകൊണ്ടിരുന്നു. കഴിഞ്ഞവര്‍ഷത്തെ വരവിലാണ് കോഴിക്കോട് നടക്കുന്ന സോമയാഗത്തെപ്പറ്റി അറിഞ്ഞത്.

ഇപ്പോള്‍ ഫൌണ്േടഷേനുമായി ചേര്‍ന്ന് സോമയാഗത്തെപ്പറ്റി വിശദമായ പഠനം നടത്തുകയാണ് അനസൂയ. സോമയാഗം നടത്തുന്നതിനായി ജൊഹനാസ്ബെര്‍ഗിലെ ദക്ഷിണാഫ്രിക്കക്കാരെക്കൂടി ഉള്‍പ്പെടുത്തി ഒരു സംഘം രൂപീകരിക്കുമെന്ന് അനസൂയ പറഞ്ഞു. ഒട്ടേറെ ഇന്ത്യന്‍ വംശജരുള്ള ദക്ഷിണാഫ്രിക്കയില്‍ സോമയാഗത്തിന്റെ സന്ദേശമെത്തിക്കാനുള്ള അവസരം പാഴാക്കില്ലെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ
മാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: മാ​ലി​യി​ൽ അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.
സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​
മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം.
അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി.