• Logo

Allied Publications

Africa
അക്രയില്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
Share
അക്ര: ഘാനയുടെ തലസ്ഥാനമായ അക്രയിലെ മലയാളികള്‍ സെപ്റ്റംബര്‍ 22ന് (ഞായര്‍) ഓണം ആഘോഷിച്ചു. അക്രയില്‍ സൌത്ത് ലബാടിയിലുള്ള കോന്നിയൂര്‍ ശാന്തകുമാറിന്റെ വീട്ടിലായിരുന്നു ആഘോഷം.

ഫാ. സുഭാഷ് ഭദ്രദീപം തെളിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഫസ്റ് സെക്രട്ടറി ടി.ജെ സുരേഷ് സ്വാഗത പ്രസംഗം നടത്തി.

രാജശ്രീ മേനോനും സംഘവും അവതരിപ്പിച്ച തിരുവാതിര, കുട്ടികളുടെ നൃത്തങ്ങള്‍, ശാന്തകുമാര്‍, വിഷ്ണു എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍, ഹരിയുടെ കവിത, സിനോഷ് മുക്കം, സജിത്ത് മുല്ലപ്പുള്ളി, അനൂപ് വര്‍ഗീസ്, ശ്രീജിത്ത്, സുധീഷ് എന്നിവരുടെ കോമഡി സ്കിറ്റ് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി. മഹാബലിയായി വേഷമിട്ട വിഷ്ണു പാലക്കാട് ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.

റോക്സണ്‍, സുദര്‍ശനന്‍ പാലക്കാട്, സജി ആറ്റുമാനുകാരന്‍, സിജി നിരപ്പേല്‍, ഷിബു കൊല്ലം, രാജു എന്നിവര്‍ വിവിധ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം വാശിയേറിയ വടംവലി മത്സരവും നടന്നു. ഇതില്‍ ചമ്പക്കുളം മാര്‍ട്ടിനും സംഘവും വിജയികളായി.

റിപ്പോര്‍ട്ട്: ഡി. ശാന്തകുമാര്‍

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വി​​​ൻ​​​ഡ്ഹോ​​​ക്ക്: രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി, ഊ​​​ർ​​​ജവും ആ​​​രോ​​​ഗ
മാ​ലി​യി​ൽ ഇ​ന്ത്യ​ക്കാ​രെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: മാ​ലി​യി​ൽ അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര സം​ഘ​ട​ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി.
സാം​​​ബി​​​യ​​​യി​​​ൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലു​​​സാ​​​ക്ക: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സാം​​​ബി​​​യ​​​യി​​​ൽ വ​​​ന​​​ത്തി​​​ൽ ഉ​​​ല്ലാ​​​സ സ​​​വാ​​​രി ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​
മോ​ദി​ക്ക് ഘാ​ന​യു​ടെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം.
അ​ക്കാ​ര: ഇ​ന്ത്യ ലോ​ക​ത്തി​ന്‍റെ ശ​ക്തി​സ്തം​ഭ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ൽ സ​​ർ​​ക്കാ​​ർ​​വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 16 ആ​​യി.