കാലിഫോർണിയ: വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു. ടീം എഐഎ, ഫോമ, എംഎസിഎൻഎ, എൻഎസ്എസ്, ബേ മലയാളി, തപസ്യ, എംഐഎഫ്, സിഇടിഎഎ എന്നിവരുടെ പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് സംഘാടകർ അറിയിച്ചു.
എംഐഎ നേതാക്കളെ കൂടാതെ മങ്ക മുൻ പ്രസിഡന്റായിരുന്ന ഫോമ നാഷനൽ കമ്മിറ്റി മെമ്പർ സജൻ മൂലേപ്ലാക്കൽ, മങ്ക പൂർവ്വ പ്രസിഡന്റായിരുന്ന ഫോമ വെസ്റ്റേൺ റീജിയൺ ചെയർപഴ്സൻ റെനി പൗലോസ്, എൻഎസ്എസ് പ്രസിഡന്റ് സുജിത്, ഇന്ദു നായർ, എൻഎസ്എസ് മുൻ പ്രസിഡന്റ് സജേഷ്, കാർത്തിക്, എംഐഎഫ് പ്രസിഡന്റ് രവിശങ്കർ, അനിൽ നായർ, ജോബി പൗലോസ്, സുനിൽ ചെറിയാൻ, ഫെബി എന്നിവരോട് സംഘാടകർ നന്ദി അറിയിച്ചു.
ഓണസദ്യ, ഓണപ്പാട്ടുകൾ, തിരുവാതിരകളി (രാധിക രാധാകൃഷ്ണൻ & ടീം, ചമ്യേമ ഉമൃുമിമ ഉമിരല ടരവീീഹ), വർണ്ണശബളമായ അത്തപ്പൂക്കളം, ഓണാലങ്കാരങ്ങൾ എന്നിവയെല്ലാം ചടങ്ങിന് മാറ്റ് കൂട്ടി. ജാംസ് ഓർക്കസ്ട്ര ടീമിലെ കുട്ടികളും, മങ്ക അസോസിയേഷന്റെ പൂർവ പ്രസിഡന്റായിരുന്ന റെനി പൗലോസ്, എൻഎസ്എസ് മ്യൂസിക് ഇന്ത്യ ഫൗണ്ടേഷനിൽ നിന്നുള്ള രവിശങ്കർ മേനോൻ എന്നിവർ സംഗീത പ്രകടനം കാഴ്ചവച്ചു.
ഈ പരിപാടിയുടെ ശബ്ദ നിയന്ത്രണം നിർവഹിച്ചത് ബിജി ജോൺ, ഡിവൈൻ ഡെസിബെൽസ് ആണ്. മനോഹരങ്ങളായ ചിത്രങ്ങൾ പകർത്തി ഓണാഘോഷത്തിന്റെ ഓർമകൾക്ക് നിറം നൽകിയത് ജിസ് എന്ന ചെറുപ്പക്കാരനാണ്. ഓണ പരിപാടിയിൽ അവതരണം ദീപ്തി നിർവഹിച്ചു. ഡബ്ല്യുഎംസി ഓണം വിഡിയോ മോഡലുകളായ അക്സ ജോജോ, ആൻ ജോജോ എന്നിവരും ഈ പരിപാടി വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
വേൾഡ് മലയാളി കൗൺസിൽ കലിഫോർണിയ ചെയർപഴ്സൻ റീനു ചെറിയാൻ, പ്രൊവിൻസ് പ്രസിഡന്റ് ജേക്കബ് എഫ്രേം, സെക്രട്ടറി ഡോ. രേവതി, ട്രെഷറർ ജോജോ മാത്യു, ബോർഡ് അംഗങ്ങളായ അശ്വിൻ, പ്രിയ പിള്ളൈ, പൂജ മേനോൻ, കിരൺ, സിന്ധു ജേക്കബ്, ദീപ ബിജി, സിൽവി മാത്യു, ഷാൻസി മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഒട്ടേറെ സന്നദ്ധപ്രവർത്തകർ ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. സുനിൽ ചെറിയാൻ, ശ്രീനാഥ് തേലപ്പുറം, റെജി അമ്പിളി കളക്ഷൻസ്, സനിൽ പിള്ളൈ, മീര, ജിതിൻ, തുടങ്ങിയ എല്ലാവരും ചേർന്നാണ് ഈ ആഘോഷത്തിന് പൂർണത നൽകിയത്. റെഡ് ചില്ലിസ് കേറ്ററിംഗ് സർവീസ് ടീമംഗങ്ങൾ പിന്തുണയുമായി സജീവമായി കൂടെയുണ്ടായിരുന്നതായി പ്രസിഡന്റ് ജേക്കബ് എഫ്രേം നന്ദി രേഖപ്പെടുത്തി.
|