• Logo

Allied Publications

Americas
ചെറുപുഷ്പ മിഷൻ ലീഗ് മൂന്നാം രൂപതാ തല സമ്മേളനം കൊപ്പേലിൽ
Share
ടെക്സസ് / കൊപ്പേൽ : വിശുദ്ധ അൽഫോസാമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1947ൽ സ്ഥാപിതമായ ചെറുപുഷ്പ മിഷൻ ലീഗിന്‍റെ മൂന്നാം രൂപതാതല സമ്മേളനം ഒക്ടോബർ നാലിന് നടക്കും.

കൊപ്പേൽ സെന്‍റ് അൽഫോൻസാ സീറോ മലബാർ ഇടവകയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയരായി ചുക്കാൻ പിടിക്കുന്നത്. അന്നേദിവസം ഇടവകയിൽ നടക്കുന്ന വിപുലവുമായ പരിപാടിയിൽ ടെക്സസ് ഒക്ലഹോമ റീജണിലെ ഇടവകയിലെ അറുനൂറോളം ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കും.

രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് പരിപാടിയിൽ പങ്കെടുത്തു ഉദ്ഘാടനം ചെയ്യും. റീജണിലെ ഇടവക യൂണിറ്റുകളുടെ മാർച്ച് പാസ്റ്റും മറ്റു വിവിധങ്ങളായ പരിപാടികളും ക്രമീകരിച്ചിരിക്കുന്നു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്‍റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവരുടെ നേതൃത്വത്തിൽ ഇടവകാതല ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സെന്‍റ് അൽഫോൻസാ അനിമേറ്റർ റോസ്മേരി ആലപ്പാട്ട്, ആൻ ടോമി (സൗത്ത് വെസ്റ്റ് സോൺ എക്സിക്യൂട്ടീവ് അംഗം) എന്നിവർ അറിയിച്ചു.

സ്നേഹം, ത്യാഗം, സഹനം, സേവനം എന്നീ മൂല്യങ്ങൾ മുൻ നിർത്തി കുട്ടികളുടെയും യുവജനങ്ങളുടെയും മിഷൻ പ്രവർത്തനങ്ങൾക്കും വ്യക്തിത്വവികസനത്തിനും പ്രാധാന്യം നൽകുന്ന ഭാരതസഭയിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയായാണ് മിഷൻ ലീഗ്. ഷിക്കാഗോ രൂപതയിൽ 2022 ൽ തുടക്കം കുറിച്ച് അമേരിക്കയിലെ മറ്റു ഇടവകകളിലും യൂണിറ്റ് തല പ്രവർത്തനങ്ങൾ നടന്നു വരുന്നു.

രൂപതാ ചാൻസലർ റവ. ഡോ. ജോർജ് ദാനവേലിൽ (സി.എം.ൽ ഡയറക്ടർ), സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ. (ജോയിന്റ് ഡയറക്ടർ), ശ്രീ. സിജോയ് സിറിയാക് (പ്രസിഡന്റ‍്), ടിസൺ തോമസ് (സെക്രട്ടറി), ശ്രീമതി ആൻ ടോമി (സൗത്ത് വെസ്റ്റ് എക്സിക്യൂട്ടീവ് ), റോസ്മേരി ആലപ്പാട്ട് (കൊപ്പേൽ അനിമേറ്റർ) എന്നിവർ പരിപാടികൾ ഏകോപിക്കുന്നു.

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പി​ക്‌​നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: ഡാ​ള​സി​ലെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ർ​ഷി​ക പി​ക്‌​നി​ക് ശ​നി​യാ​ഴ്ച കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ന
അ​മ്പ​ഴ​യ്ക്കാ​ട്ട് ശ​ങ്ക​ര​ന്‍റെ "ഹൃ​ദ​യ​പ​ക്ഷ ചി​ന്ത​ക​ൾ' പു​സ്ത​ക ക​വ​ർ പ്ര​കാ​ശ​നം ക​വി സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു.
ന്യൂയോർക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) പ്ര​സി​ഡ​ന്‍റും എ​ഴു​ത്തു​കാ​ര​നു​മാ​യ അ​മ്പ​ഴ​ക്കാ​ട്ട് ശ​ങ്ക​ര​ന്‍റെ
സ്റ്റോ​ക്കു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കാ​യി പു​തു​മ​യു​ള്ള ആ​പ്പ് ത​യാ​റാ​ക്കി മ​ല​യാ​ളി എ​ൻ​ജി​നി​യ​ർ​മാ​ർ.
നോ​ർ​ത്ത് ക​രോലി​ന:​ സ്റ്റോ​ക്കു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കാ​യി ത​യാ​റാ​ക്കി​യ ഒ​രു പു​തു​മ​യു​ള്ള ആ​പ്പ് ആ​ണ് FinChirp.
സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്ന് മു​ത​ൽ.
ഫ്ലോ​റി​ഡ: സൗ​ത്ത് വെ​സ്റ്റ് ഫ്ലോ​റി​ഡ​യി​ലെ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക പ​ത്ത് വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ആ​ഘോ​ഷ
ചാ​ർ​ലി കി​ർ​ക്കി​ന് അ​മേ​രി​ക്ക​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: വെ​ടി​യേ​റ്റു മ​രി​ച്ച യു​വ​ജ​ന ഇ​ൻ​ഫ്ലു​വ​ൻ​സ​റും ക​ൺ​സ​ർ​വേ​റ്റീ​വ് ആ​ക്‌​ടി​വി​സ്റ്റു​മാ​യ ചാ​ർ​ലി കി​ർ​ക്കി​ന് രാ​ജ്യ​ത്തി​ന