• Logo

Allied Publications

Americas
റിവർസ്റ്റോൺ മലയാളികളെ പൊന്നിൻ പ്രഭയിലാക്കി ഒരുമ "പൊന്നാണ നക്ഷത്രരാവ്' അരങ്ങേറി
Share
ഷുഗർലാൻഡ്: റിവർസ്റ്റോൺ മലയാളി സംഘടനയായ ഒരുമയുടെ ഈ വർഷത്തെ ഓണോഘോഷമായ ’പൊന്നോണ നക്ഷത്രരാവ്’ നാട്യ, നൃത്ത, സംഗീത പരിപാടികളോടെ വർണാഭമായി അരങ്ങേറി. റിവർസ്റ്റോൺ ബാൻഡിന്‍റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെയാണ് മഹാബലിയ്ക്ക് ഊഷ്മള വരവേൽപ്പ് നൽകിയത്.

മേയർ, ജഡ്ജി, പോലീസ് ക്യാപ്റ്റൻ, ആക്ഷൻ ഹീറോ ഓഫ് മോളിവുഡ് ഇൻ ഹൂസ്റ്റൺ, ഒരുമ എക്സിക്യൂട്ടിവുകൾ, ഇതര സംഘടനാ പ്രതിനിധികൾ എന്നിവർ ചേർന്ന് മഹാബലിയെ വരവേറ്റ് വേദിയിലെത്തി ഭദ്രദീപം കൊളുത്തിയാണ് പൊന്നോണ നക്ഷത്ര നിലാവിന് തുടക്കമിട്ടത്.ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിച്ചു.



സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. മോളിവുഡ് ആക്ഷൻ ഹീറോ സ്റ്റാർ ബാബു ആന്‍റണി കലാമേള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജഡ്ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യ പ്രഭാഷണം നടത്തി.

പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ, മാഗ് പ്രസിഡന്‍റ് ജോസ്.കെ.ജോൺ എന്നിവർ പ്രസംഗിച്ചു. ഒരുമയിലെ ഹൈസ്കൂൾ പഠനം പൂർത്തികരിച്ച വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ഒരുമ സെക്രട്ടറി ജയിംസ് ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്‍റ് റീനാ വർഗീസ് നന്ദിയും പറഞ്ഞു. ഡോ.ജോസ് തൈപ്പറമ്പിൽ, ഡോ. സീനാ അഷറഫ്, ഡോ. റെയ്നാ റോക്ക്, മേരി ജേക്കബ്, മെർലിൻ സാജൻ എന്നിവർ അവതാരകരായി.



ഒരുമ മന്നൻ മങ്ക, മിന്നൽ മന്നൻ മങ്ക എന്നിവരെയും തെരഞ്ഞെടുത്തു. കുട്ടികളുടേയും മുതിർന്നവരുടെയും ഉൾപ്പെടെ പതിനഞ്ചോളം മാസ്മരിക കലാപരിപാടികൾ വേദിയിൽ അരങ്ങേറി. കളരി, തിരുവാതിര, സംഘ ഗാനം എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുമ ചുണ്ടന്‍റെ വരവേൽപ്പ് ഗംഭീരമായി.

ഗാന മേളയും ഓണ സദ്യയും ആഘോഷത്തിന് മാറ്റേകി.മീഡിയാ പ്രതിനിധി ജീമോൻ റാന്നി, ഫാ.ജോഷി ജോസ്, ലോയർ മാത്യു വൈരമൺ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. നവീൻ ഫ്രാൻസിസ്, ജോൺ ബാബു, ജിജി പോൾ, സെലിൻ ബാബു, റോബി ജേക്കബ്, സോണി പാപ്പച്ചൻ, മാത്യു ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

"സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി കാ​ൽ​ഗ​റി​യി​ൽ 21ന്.
കാ​ൽ​ഗ​റി: സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ അ​മൂ​ല്യ കൃ​തി​ക​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​ര​വു​മാ​യി "സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സ
ത​ങ്ക​മ്മ സ്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കൊ​ല്ലം ആ​യൂ​ർ പെ​രി​ങ്ങ​ള്ളൂ​ർ മേ​ലേ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ എം.​സി.
അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മ​ല​ഗി​രി വ​രി​ക്ക​പ്പ​ള​ളി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് സാ​റി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു.
കു​മ​ര​കം സ്വ​ദേ​ശി​ക്ക് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ്.
ന്യൂ​യോ​ര്‍​ക്ക്: കു​മ​ര​കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2026 പു​ര​സ്‌​കാ​രം ല​ഭി​ച്ചു.
ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്കും: ട്രം​പ്.
ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ​ക്ക് നീ​തി ല​ഭ്