• Logo

Allied Publications

Americas
കെഎച്ച്എൻഎയ്ക്ക് പുതിയ നേതൃത്വം
Share
കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി സമ്മേളനം കലാസാംസ്കാരിക പരിപാടികളോടെ ന്യൂജഴ്സി അറ്റ്ലാന്‍റിക് സിറ്റിയിൽ സമാപിച്ചു. കെഎച്ച്എൻഎ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കേണ്ട നേതൃത്വത്തെ തെരഞ്ഞെടുത്തു.

പ്രസിഡന്‍റായി ഫ്ലോറിഡയിൽ നിന്നുള്ള ടി. ഉണ്ണികൃഷ്ണനെ തെരഞ്ഞെടുത്തു. കെഎച്ച്എൻഎയുടെ ആദ്യ വനിത സെക്രട്ടറിയായി സിനു നായർ തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സ്ഥാനത്തേക്ക് ഒർലാൻഡയിലെ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്‍റായ അശോക് മേനോനെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്‍റായി ന്യൂജേഴ്സി ഹിന്ദു കൂട്ടായ്മയുടെ അമരക്കാരനായ സഞ്ജീവ് കുമാറും, ജോയിന്‍റ് സെക്രട്ടറിയായി സൗത്ത് ഫ്ലോറിഡ ഹിന്ദു അസോസിയേഷൻ പ്രസിഡന്‍റായിരുന്ന ശ്രീകുമാർ ഹരിലാലും, ജോയിന്‍റ് ട്രഷററായി ദേശീയ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായ അപ്പുകുട്ടൻ പിള്ളയും തെരഞ്ഞെടുക്കപ്പെട്ടു.

സംഘടനാപരമായി ഭാരിച്ച ചുമതലകൾ നിർവഹിക്കാനുള്ള ട്രസ്റ്റി ബോർഡിന്റെ അധ്യക്ഷ പദവിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ന്യൂയോർക്കിലെ ഹൈന്ദവ സംഘടനാ രംഗത്ത് ദീര്ഘകാല പരിചയ സമ്പത്തും നിലവിൽ ട്രസ്റ്റി ബോർഡ് അംഗവുമായ വനജ നായരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ട്രസ്റ്റി ബോർഡിന്‍റെ സെക്രട്ടറിയായി വിജയിച്ചത് കെച്ച്എൻഎയുടെ ദീർഘകാല സഹയാത്രികനും മുൻ ജനറൽ സെക്രട്ടറിയും അമേരിക്കൻ ഔഷധ നിർമാണ രംഗത്തെ ഗവേഷകനും സംരംഭകനുമായ ഡോ. സുധിർ പ്രയാഗയാണ്. ട്രസ്റ്റി ബോർഡിലെ മറ്റ് അംഗങ്ങൾ അരവിന്ദ് പിള്ള(ഷിക്കാഗോ), രതീഷ് നായർ (മെരിലാൻഡ്), ഗോവിന്ദൻകുട്ടി നായർ (കലിഫോർണിയ), സതീഷ് അമ്പാടി(ഫിനിക്സ്), രഘുവരൻ നായർ (ന്യൂയോർക്ക്), സുരേഷ് നായർ (മിനസോട), ശ്രീജിത്ത് ശ്രീനിവാസൻ (ഫിനിക്സ്), മധു ചെറിയേടത്തു (ന്യൂജഴ്സി), സനിൽ ഗോപിനാഥ് (ഡി.സി), സത്യജിത് നായർ (ടെക്സസ്), തങ്കം അരവിന്ദ് (ന്യൂജഴ്സി), ബിജു പിള്ള (ടെക്സസ്), ബാബുരാജ് ധരൻ (കലിഫോർണിയ).ഡയറക്റ്റ് ബോർഡിലേക്ക് വിജയിച്ചവർ പ്രസന്നൻ പിള്ള (ഷിക്കാഗോ) രമണി പിള്ള (ഹൂസ്റ്റൺ) സുജിത്കുമാർ അച്യുതൻ (ഫ്ലോറിഡ) രഞ്ജിത്ത് പിള്ള (ന്യൂജഴ്സി), സുനിൽ പൈൻഗോൾ (ഡിട്രോയിറ്റ്), ഗോപൻ നായർ (ഫ്ലോറിഡ), രാധാകൃഷ്ണൻ നായർ (ഷിക്കാഗോ) രവീന്ദ്രൻ നായർ (ഹൂസ്റ്റൺ) വീണ പിള്ള (കനക്ടികട്ട്), അനിത മധു (ടെക്സസ്), അനഘ വാര്യർ (ഫ്ലോറിഡ), ജിഷ്ണുറാം നായർ (ഇലിനോയ്), അരവിന്ദ് കണ്ണൻ (ന്യൂജഴ്സി), കല ഷാഹി (ഡി.സി), അഭിലാഷ് ജയചന്ദ്രൻ (യൂത്ത് പ്രതിനിധി ന്യൂയോർക്ക്)ഡോ.നിഷ പിള്ള (ന്യൂയോർക്ക്,എക്സ് ഒഫിഷ്യയോ) സംഘടനാ തർക്കങ്ങളുടെ പരിഹാര വേദിയായ എത്തിക്സ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻ ട്രസ്റ്റി ചെയർമാനും, സെക്രട്ടറിയും മലയാളി ദേശിയ സംഘടനകളിലെ നിറസാന്നിധ്യവുമായ സുധ കർത്താ (ഫിലഡൽഫിയ) മുൻ ട്രഷററും വിവിധ പ്രഫഷനൽ സംഘങ്ങളിൽ നേതൃപദവികൾ അലങ്കരിച്ചയാളും ട്രസ്റ്റി മെമ്പറുമായിരുന്ന ഗോപാലൻ നായർ (ഫിനിക്സ്), മുൻ പ്രസിഡന്റായിരുന്ന രാമദാസ് പിള്ള (കലിഫോർണിയ) എന്നിവരും വിജയം വരിച്ചു.

കഐച്ച്എൻഎയുടെ കർമ്മ പരിപാടികൾ പുനർക്രമീകരിക്കുക എന്നതായിരിക്കും പുതിയ ടീമിന്റെ ലക്ഷ്യമെന്ന് നിയുക്ത പ്രസിഡന്‍റ് ഉണ്ണികൃഷ്ണനും സെക്രട്ടറി സിനു നായരും ട്രസ്റ്റി ചെയർ പേഴ്സൺ വനജ നായരും കാലാവധി പൂർത്തിയാക്കിയ പ്രസിഡന്‍റ് ഡോ. നിഷ പിള്ളയിൽ നിന്നും പതാക ഏറ്റുവാങ്ങിക്കൊണ്ട് സംയുക്തമായി പ്രസ്താവിച്ചു.

"സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി കാ​ൽ​ഗ​റി​യി​ൽ 21ന്.
കാ​ൽ​ഗ​റി: സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ അ​മൂ​ല്യ കൃ​തി​ക​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​ര​വു​മാ​യി "സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സ
ത​ങ്ക​മ്മ സ്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കൊ​ല്ലം ആ​യൂ​ർ പെ​രി​ങ്ങ​ള്ളൂ​ർ മേ​ലേ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ എം.​സി.
അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മ​ല​ഗി​രി വ​രി​ക്ക​പ്പ​ള​ളി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് സാ​റി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു.
കു​മ​ര​കം സ്വ​ദേ​ശി​ക്ക് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ്.
ന്യൂ​യോ​ര്‍​ക്ക്: കു​മ​ര​കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2026 പു​ര​സ്‌​കാ​രം ല​ഭി​ച്ചു.
ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്കും: ട്രം​പ്.
ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ​ക്ക് നീ​തി ല​ഭ്