• Logo

Allied Publications

Americas
ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടൈ ബേൺസ് രാജിവയ്ക്കണമെന്ന് ഓക്ലഹോമ ഗവർണർ
Share
ഓക്ലഹോമ സിറ്റി: ഗാർഹിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജനപ്രതിനിധി ടൈ ബേൺസ് രാജിവയ്ക്കണമെന്ന് ഓക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ആവശ്യപ്പെട്ടു.

പൊതുജനങ്ങളോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് ബേൺസ് സ്ഥാനമൊഴിയണമെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ ഗൗരവമായി കാണണമെന്നും ഗവർണർ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം, ഗാർഹിക പീഡനത്തിനും ആക്രമണത്തിനും ബേൺസ് കുറ്റക്കാരനാണെന്ന് ഓക്ലഹോമ അറ്റോർണി ജനറൽ ഡ്രമ്മണ്ട് അറിയിച്ചിരുന്നു. 2024 നവംബർ, ഏപ്രിൽ 25ന് കുടുംബാംഗങ്ങളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് 46 വയസുകാരനായ ബേൺസ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.

സംഭവത്തിൽ ബേൺസിന് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും, പ്രൊബേഷൻ കാലയളവിലേക്ക് ഇത് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

ശിക്ഷയുടെ ഭാഗമായി, ബേൺസ് ബാറ്ററേഴ്സ് ഇന്റർവെൻഷൻ പ്രോഗ്രാമിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2018 മുതൽ ഓക്ലഹോമയിലെ 35ാമത് ഹൗസ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ടൈ ബേൺസ്.

"സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി കാ​ൽ​ഗ​റി​യി​ൽ 21ന്.
കാ​ൽ​ഗ​റി: സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ അ​മൂ​ല്യ കൃ​തി​ക​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​ര​വു​മാ​യി "സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സ
ത​ങ്ക​മ്മ സ്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കൊ​ല്ലം ആ​യൂ​ർ പെ​രി​ങ്ങ​ള്ളൂ​ർ മേ​ലേ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ എം.​സി.
അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മ​ല​ഗി​രി വ​രി​ക്ക​പ്പ​ള​ളി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് സാ​റി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു.
കു​മ​ര​കം സ്വ​ദേ​ശി​ക്ക് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ്.
ന്യൂ​യോ​ര്‍​ക്ക്: കു​മ​ര​കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2026 പു​ര​സ്‌​കാ​രം ല​ഭി​ച്ചു.
ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്കും: ട്രം​പ്.
ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ​ക്ക് നീ​തി ല​ഭ്