• Logo

Allied Publications

Americas
സന്ദർലാൻഡ് സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
Share
സന്ദർലാൻഡ്: ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയും കേരളത്തിന്‍റെ സഹനപുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻ സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ സെപ്റ്റംബർ 13 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു.

രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ. ജെയിൻ പുളിക്കൽ മുഖ്യകാർമികനാകും. തിരുനാൾ കുർബാനയിൽ രൂപതയിലെ നിരവധി വൈദീകർ സഹാകാർമികരും. തുടർന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തിൽ, ഭാരതത്തിന്‍റെ സാംസ്കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിബലിക്കും.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് JARROW FOCUS COMMUNITY CENTER നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ, നോര്ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്തതിത്വങ്ങളും അണിചേരുന്ന സായ്യാന്നത്തിൽ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും. സന്ദർലാൻഡ് സീറോ മലബാർ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കണ്ണിനും കാതിനും ഇമ്പമേകും.

സെപ്റ്റംബർ നാലിന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്പത് ദിവസം നീണ്ടുനിൽക്കുന്ന നോവേനയ്ക്കും വിശുദ്ധ കുർബാനയ്ക്ക് ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നൽകും. തിരുനാളിന് ഫാ. ജിജോ പ്ലാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി, തിരുനാൾ നോർത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.

"സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി കാ​ൽ​ഗ​റി​യി​ൽ 21ന്.
കാ​ൽ​ഗ​റി: സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ അ​മൂ​ല്യ കൃ​തി​ക​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​ര​വു​മാ​യി "സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സ
ത​ങ്ക​മ്മ സ്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കൊ​ല്ലം ആ​യൂ​ർ പെ​രി​ങ്ങ​ള്ളൂ​ർ മേ​ലേ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ എം.​സി.
അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മ​ല​ഗി​രി വ​രി​ക്ക​പ്പ​ള​ളി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് സാ​റി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു.
കു​മ​ര​കം സ്വ​ദേ​ശി​ക്ക് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ്.
ന്യൂ​യോ​ര്‍​ക്ക്: കു​മ​ര​കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2026 പു​ര​സ്‌​കാ​രം ല​ഭി​ച്ചു.
ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്കും: ട്രം​പ്.
ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ​ക്ക് നീ​തി ല​ഭ്