• Logo

Allied Publications

Americas
ഐസിഇസിഎച്ച് പ്രഥമ പിക്കിൾബോൾ ടൂർണമെന്‍റ്; സെന്‍റ് ജോസഫ്, സെന്‍റ് ജെയിംസ്, സെന്‍റ് തോമസ് ടീമുകൾ ജേതാക്കൾ
Share
ഹൂസ്റ്റൺ: എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ പിക്കിൾബോൾ ടൂർണമെന്‍റിൽ ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോ മലബാർ ചർച്ച്, സെന്‍റ് ജെയിംസ് ക്നാനായ ചർച്ച്, സെന്‍റ് തോമസ് സിഎസ്ഐ ചർച്ച് എന്നീ ടീമുകൾ ജേതാക്കളായി എവർ റോളിംഗ് ട്രോഫികളിൽ മുത്തമിട്ടു.

ഓഗസ്റ്റ് 16, 17 തീയതികളില്‍ ഹൂസ്റ്റൺ ട്രിനിറ്റി സെന്‍ററിൽ വച്ചു നടത്തപ്പെട്ട ടൂർണമെന്‍റിൽ ഇരുപത്തിയഞ്ച് ടീമുകളാണ് ഉജ്ജ്വല പോരാട്ടം കാഴ്ചവച്ചത്. ഐസിഇസിഎച്ച് പ്രസിഡന്‍റ് റവ. ഫാ. ഡോ. ഐസക് ബി പ്രകാശ് ആണ് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തത്. സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതം ആശംസിച്ചു. ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരി റവ. ജിജു എം ജേക്കബ് പ്രാരംഭ പ്രാർഥന നടത്തി.

ഓപ്പൺ പുരുഷ വിഭാഗത്തിൽ ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോ മലബാർ ചർച്ച് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിനെ 116, 116 പോ‍യിന്‍റിനു പരാജയപെടുത്തി. ഓപ്പൺ വനിത ഭാഗത്തിൽ ഹൂസ്റ്റൺ സെന്‍റ് ജെയിംസ് ക്നാനായ ചർച് ട്രിനിറ്റി മാർത്തോമ്മാ ചർച്ചിനെ 118, 711 പോയിന്റിനു പരാജയപ്പെടുത്തി.

ഞായറാഴ്ച്ച നടന്ന സീനിയേർസ് വിഭാഗത്തിൽ ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്ഐ ചർച്ച് ട്രിനിറ്റി മാർത്തോമ്മാ ചർച്ചിനെയും 118, 119 പോയിന്റിൽ പരാജയപ്പെടുത്തി.

വനിത വിഭാഗം എംവിപി മെറിൽ സക്കറിയ, സെന്‍റ് ജെയിംസ് ക്നാനായ മെൻസ് ഓപ്പൺ എംവിപി ലാൻസ് പ്രിൻസ്, സെന്‍റ് ജോസഫ് സിറോ മലബാർ∙ സീനിയേർസ് (55 വയസിനു മുകളിൽ) സുനിൽ പുളിമൂട്ടിൽ, സെന്‍റ് തോമസ് സിഎസ്ഐ.

മോസ്റ്റ് സീനിയർ പ്ലെയർ എംസി ചാക്കോ, ട്രിനിറ്റി മാർത്തോമ്മാ∙ വനിതാ റൈസിംഗ് സ്റ്റാർ ഡിയ ജോർജ്, ട്രിനിറ്റി മാർത്തോമ്മാ∙ മെൻസ് റൈസിംഗ് സ്റ്റാർ അനിത് ഫിലിപ്പ്, ട്രിനിറ്റി മാർത്തോമ്മാഞായറാഴ്ച്ച വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയർ കെൻ മാത്യു ട്രോഫികൾ നൽകി.

മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടു, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ എന്നിവർ മുഖ്യ അതിഥികളായിരുന്നു.വിജയികൾക്കു ഫാൻസിമോൾ പള്ളാത്തുമഠം സ്പോൺസർ ചെയ്ത ട്രോഫി (മെൻസ് ഓപ്പൺ ചാംപ്യൻഷിപ്), മണ്ണിൽ ഉമ്മൻ ജോർജ് മെമ്മോറിയൽ ട്രോഫി (മെൻസ് സീനിയേർസ്), അപ്ന ബസാർ ട്രോഫി (വിമൺസ്) ഐസിഇസിഎച്ച് വക ട്രോഫികൾ എന്നിവ നൽകി.

ടൂർണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ റെജി കോട്ടയം, അനിത് ഫിലിപ്പ് എന്നിവരെ പ്രത്യേക മെമെന്‍റോ‌കൾ നൽകി ആദരിച്ചു.

ഐസിഇസിഎച്ച് വൈസ് പ്രസിഡന്‍റ് റവ ഫാ. രാജേഷ് കെ ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, സ്പോർട്സ് കൺവീനർ റവ ജീവൻ ജോൺ, സ്പോർട്സ് കോഓർഡിനേറ്റർ റെജി കോട്ടയം, ട്രഷറർ രാജൻ അങ്ങാടിയിൽ, ഐസിഇസിഎച്ച് പിആർഒ ജോൺസൻ ഉമ്മൻ, പ്രോഗ്രാം കോഓർഡിനേറ്റർ ഫാൻസിമോൾ പള്ളാത്തുമഠം, നൈനാൻ വീട്ടീനാൽ, ബിജു ചാലക്കൽ, അനിത് ജോർജ് ഫിലിപ്പ്, ബാബു കലീന (ഫോട്ടോഗ്രഫി) എന്നിവർ നേതൃത്വം നൽകി. ഫാൻസിമോൾ പള്ളാത്തുമഠം നന്ദി അറിയിച്ചു.

"സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി കാ​ൽ​ഗ​റി​യി​ൽ 21ന്.
കാ​ൽ​ഗ​റി: സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ അ​മൂ​ല്യ കൃ​തി​ക​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​ര​വു​മാ​യി "സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സ
ത​ങ്ക​മ്മ സ്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കൊ​ല്ലം ആ​യൂ​ർ പെ​രി​ങ്ങ​ള്ളൂ​ർ മേ​ലേ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ എം.​സി.
അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മ​ല​ഗി​രി വ​രി​ക്ക​പ്പ​ള​ളി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് സാ​റി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു.
കു​മ​ര​കം സ്വ​ദേ​ശി​ക്ക് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ്.
ന്യൂ​യോ​ര്‍​ക്ക്: കു​മ​ര​കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2026 പു​ര​സ്‌​കാ​രം ല​ഭി​ച്ചു.
ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്കും: ട്രം​പ്.
ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ​ക്ക് നീ​തി ല​ഭ്