• Logo

Allied Publications

Americas
ഐഒസി പെൻസിൽവേനിയ ചാപ്റ്റർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
Share
ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മുഖ്യാതിഥിയായ കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡന്‍റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല പൊതുയോഗ പരിപാടികൾ നിയന്ത്രിച്ചു. ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ സ്വാഗതവും ട്രഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു.

സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾക്ക് പുറമെ, സാമൂഹിക സാംസ്കാരിക നേതാക്കളും അമേരിക്കൻ പൊളിറ്റിക്സ് പ്രതിനിധികളായ പെൺസിൽവാനിയ സ്റ്റേറ്റ് സെനറ്റർ ഷെരിഫ് സ്ട്രീറ്റ്, പെൺസിൽവാനിയ സ്റ്റേറ്റ് റെപ് ഷോൺ ഡോഹട്രി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അലക്സ് തോമസ് ഇരുവരെയും സമൂഹത്തിനു പരിചയപ്പെടുത്തി.

പിന്നണി ഗായകർ പന്തളം ബാലൻ അവതരിപ്പിച്ച ഗാനസന്ധ്യ ഹൃദ്യമായിരുന്നു. കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാടിന്റെ നേതൃത്വത്തിൽ കോമഡി ഷോ പരിപാടിക്ക് മറ്റു കൂട്ടി.

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിനുവേണ്ടി അഭിലാഷ് ജോൺ, പമ്പ അസോസിയേഷനുവേണ്ടി ജോൺ പണിക്കർ, മാപ്പ് അസോസിയേഷനുവേണ്ടി ശ്രീജിത്ത് കോമാത്ത്, കോട്ടയം അസോസിയേഷനുവേണ്ടി സണ്ണി കിഴക്കേമുറി, ഫ്രണ്ട്സ് ഓഫ് തിരുവല്ലക്കുവേണ്ടി തോമസ് പോൾ, ഫ്രണ്ട്സ് ഓഫ് റാന്നിക്കുവേണ്ടി ജോർജ് മാത്യു, കോശി തലക്കൽ, പ്രൊഫ സാം പനംകുന്നേൽ, ജോൺസൻ ചീക്കപ്പാറ എന്നിവർ ആശംസ അറിയിച്ചു.

ജീമോൻ ജോർജ്, തോമസ് ചാണ്ടി, സ്റ്റാൻലി ജോൺ, ജെയ്സൺ കാരവള്ളി, മാത്യു ജോസഫ്, ശ്രീജിത്ത് മാത്യു എന്നിവർ വാദ്യ ഘോഷങ്ങൾക്കു നേതൃത്വം നൽകി. സുനിത അനീഷ്, ഫെയ്ത് എൽദോ എന്നിവർ കൾച്ചറൽ പ്രോഗ്രാം മാസ്റ്റർ ഓഫ് സെറിമണി ആയി പ്രവർത്തിച്ചു.കൈറ്റ്ലിൻ അവതരിപ്പിച്ച നൃത്ത പരിപാടിയോടെയാണ് കൾച്ചറൽ പ്രോഗ്രാം ആരംഭിച്ചത്.

മിയ ബോബ്, ഇങ്കിത മാത്തൻ, സാബു പാമ്പാടി, ജെസ്ലിൻ മാത്യു എന്നിവരുടെ ഗാനാലാപനവും നടക്കുകയുണ്ടായി. ഫ്ലവർസ് ചാനലിന് വേണ്ടി റോജിഷ് സാമുവേൽ ഛായാ ഗ്രഹണം നിർവഹിച്ചു. സോബി ഇട്ടി ആയിരുന്നു ഫൊട്ടോഗ്രഫി. ഷാജി സുകുമാരൻ ഭക്ഷണ വിതരണത്തിന് നേതൃത്വം വഹിച്ചു.

ഐഒസി പ്രവർത്തകരായ കുര്യൻ രാജൻ, ഷാജി സാമുവേൽ, സാജൻ വറുഗീസ്, ജെയിംസ് പീറ്റർ, ജോൺ ചാക്കോ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജിജോമോൻ ജോസഫ്, മാർഷൽ വർഗീസ്, ജോൺസൻ മാത്യു, ഗീവറുഗീസ് ജോൺ, സ്റ്റാൻലി ജോർജ് എന്നിവർ കാര്യപരിപാടികൾ ക്രെമീകരിച്ചു.

"സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി കാ​ൽ​ഗ​റി​യി​ൽ 21ന്.
കാ​ൽ​ഗ​റി: സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ അ​മൂ​ല്യ കൃ​തി​ക​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​ര​വു​മാ​യി "സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സ
ത​ങ്ക​മ്മ സ്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കൊ​ല്ലം ആ​യൂ​ർ പെ​രി​ങ്ങ​ള്ളൂ​ർ മേ​ലേ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ എം.​സി.
അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മ​ല​ഗി​രി വ​രി​ക്ക​പ്പ​ള​ളി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് സാ​റി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു.
കു​മ​ര​കം സ്വ​ദേ​ശി​ക്ക് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ്.
ന്യൂ​യോ​ര്‍​ക്ക്: കു​മ​ര​കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2026 പു​ര​സ്‌​കാ​രം ല​ഭി​ച്ചു.
ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്കും: ട്രം​പ്.
ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ​ക്ക് നീ​തി ല​ഭ്