• Logo

Allied Publications

Americas
ഓണാഘോഷമായ പൊന്നോണ നക്ഷത്ര രാവിന് ഒരുക്കങ്ങൾ പൂർത്തിയായി
Share
ഷുഗർലാൻഡ് : ഗ്രേറ്റർ ഹൂസ്റ്റണിലെ കമ്മ്യൂണിറ്റി ഓർഗനൈസേഷനായ റിവർസ്റ്റോൺ ഒരുമയുടെ ഓണാഘോഷം ’പൊന്നോണ നക്ഷത്ര രാവ്’ ഓഗസ്റ്റ് 23 ശനിയാഴ്ച നടക്കും. വൈകിട്ട് 4 മുതൽ രാത്രി 9.30 വരെ സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ആണ് ആഘോഷം.

ഒരുമയുടെ പതിനഞ്ചാമത് ഓണാഘോഷത്തിൽ കേരള പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ളതും ഇന്ത്യൻ ബോളിവുഡ് ശൈലിയിലുമുള്ള പതിനഞ്ചോളം നാട്യ, നൃത്ത, സംഗീത പരിപാടികളും ഒരുമയുടെ ചുണ്ടൻ വരവേൽപ്പും ഉണ്ടായിരിക്കും.

മഹാബലിയെയും വിശിഷ്ടാതിഥികളെയും ഒരുമയുടെ റിവർസ്റ്റൺ ബാൻഡിന്‍റെ ചെണ്ട വാദ്യ മേളത്തോടെയാണ് സ്വീകരിക്കുക. ഒരുമ പ്രസിഡന്‍റ് ജിൻസ് മാത്യു റാന്നി അധ്യക്ഷത വഹിക്കും. മോളിവുഡിന്‍റെ ആക്ഷൻ ഹീറോ ബാബു ആന്‍റണി വിശിഷ്ടാതിഥിയായെത്തും.

സിറ്റി മേയർമാർ, ജഡ്ജുമാർ, പോലീസ് ക്യാപ്റ്റൻ ഇതര സംഘടനാ നേതാക്കൾ, മീഡിയാ പ്രതിനിധികൾ, കലാകാരൻമാർ തുടങ്ങിവർ അതിഥികളായി ഓണാഘോഷത്തിൽ പങ്ക് ചേരും. കേരളത്തനിമയിലുള്ള സ്വാദിഷ്ടമായ ഓണ സദ്യയും ഗാന സന്ധ്യയും ഒരുമിച്ച് നടക്കും. ഓണാഘോഷത്തിൽ പങ്കെടുക്കാനായി ഇതിനകം ഒരുമയുടെ 150 കുടുംബങ്ങളിൽ നിന്നായി 500 ൽപ്പരം വ്യക്തികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

ഒരുമ ലീഡർഷിപ്പ് യോഗം ചേർന്ന് ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു. സെക്രട്ടറി ജയിംസ് ചാക്കോ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ജോസ് തൈപ്പറമ്പിൽ, ട്രഷറർ നവീൻ ഫ്രാൻസിസ്, വൈസ് പ്രസിഡന്‍റ് റീനാ വർഗീസ്, ജോയിന്‍റ് സെക്രട്ടറി മേരി ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകും. ഈ വർഷം ഹൈസ് സ്കൂൾ ഗ്രാജുവേഷൻ പൂർത്തിയാക്കിയ വിദ്യാർഥികളെ അവാർഡുകൾ നൽകി ചടങ്ങിൽ ആദരിക്കും.

"സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി കാ​ൽ​ഗ​റി​യി​ൽ 21ന്.
കാ​ൽ​ഗ​റി: സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ അ​മൂ​ല്യ കൃ​തി​ക​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​ര​വു​മാ​യി "സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സ
ത​ങ്ക​മ്മ സ്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കൊ​ല്ലം ആ​യൂ​ർ പെ​രി​ങ്ങ​ള്ളൂ​ർ മേ​ലേ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ എം.​സി.
അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മ​ല​ഗി​രി വ​രി​ക്ക​പ്പ​ള​ളി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് സാ​റി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു.
കു​മ​ര​കം സ്വ​ദേ​ശി​ക്ക് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ്.
ന്യൂ​യോ​ര്‍​ക്ക്: കു​മ​ര​കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2026 പു​ര​സ്‌​കാ​രം ല​ഭി​ച്ചു.
ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്കും: ട്രം​പ്.
ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ​ക്ക് നീ​തി ല​ഭ്