കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈസ് ഫ്രഷ് റസ്റ്റാറന്റ് ഹാളിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന "വോട്ട് ചോരി' പ്രക്ഷോഭം സമീപ ഭാവിയിൽ വലിയ മാറ്റങ്ങൾ രാജ്യത്തുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
28ന് ഷുവൈഖ് കൺവൻഷൻ സെന്റർ ആൻഡ് റോയൽ സ്യൂട്ട് ഹോട്ടലിൽ നടക്കുന്ന ഒഐസിസി മെഗാ പ്രോഗ്രാം "വേണു പൂർണിമ 2025' ചടങ്ങിൽ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം എഐസിസി സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ഷിഹാബ് തങ്ങൾ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചലച്ചിത്ര താരം നവ്യ നായർ വേണു പൂർണിമയിൽ വിശിഷ്ടാതിഥിയായിരിക്കും. മുൻ മന്ത്രി എ.പി. അനിൽ കുമാർ, കെപിസിസി ജനറൽ സെക്രട്ടറിയും അഡ്വ.അബ്ദുൽ മുത്തലിബ്, മറിയ ഉമ്മൻചാണ്ടി എന്നിവരും നാട്ടിൽ നിന്നും കുവൈറ്റിൽ നിന്നുമായി നിരവധി കലാകാരൻമാരും പങ്കെടുക്കും.
വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോയ് ജോൺ തുരുത്തിക്കര, ജോബിൻ ജോസ്, കൃഷ്ണൻ കടലുണ്ടി, ജലിൻ തൃപ്പയാർ, രജിത തുളസീധരൻ, ബിനോയ് ചന്ദ്രൻ, സുരേന്ദ്രൻ മൂങ്ങത്ത്,
ലിപിൻ മുഴക്കുന്ന്, അക്ബർ വയനാട്, ശിവദാസൻ പിലാക്കാട്ട്, സജിത്ത് ചേലേമ്പ്ര, വിനീഷ് പല്ലക്ക്, അലി ജാൻ,സാബു പൗലോസ്, ബത്താർ വൈക്കം, ചാൾസ് പി ജോർജ്, കലേഷ് ബി. പിള്ള, റോയ് പുനലൂർ, സകീർ ഹുസൈൻ, മുകേഷ് ഗോപാലൻ എന്നിവർ ആശംസകൾ നേർന്നു.
ബി.എസ്. പിള്ള സ്വാഗതം പറഞ്ഞു. നാഷണൽ സെക്രട്ടറിമാരായ എം.എ നിസാം നന്ദിയും സുരേഷ് മാത്തൂർ ഏകോപനവും നടത്തി.
|