ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരവും സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചും സംയുകതമായി "ഡയബറ്റിക് മാനേജ്മെന്റ്' എന്ന വിഷയത്തിൽ ഡോ. സാം ജോസഫ് നയിക്കുന്ന ക്ലാസ് സംഘടിപ്പിക്കുന്നു.
ഡോ. മലിസ ജോൺ, റവ. ഫാ. എം.കെ. കുര്യാക്കോസ്, റവ. ഫാ. സുജിത്ത് തോമസ് എന്നിവർ പങ്കെടുക്കുന്ന ക്ലാസ് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഹാളിൽ വച്ചു നടത്തപ്പെടുന്നു.
"പ്രമേഹവും മലയാളിയും; പ്രതീക്ഷകളും ആശങ്കകളും'
ക്ലാസിൽ പങ്കെടുക്കുന്നവർ രാവിലെ 11.45ന് മുൻപായി ഹാളിൽ പ്രവേശിക്കണം എന്ന് സൂസൻ ഡേവിഡ് (ചർച്ച് സെക്രട്ടറി), റേച്ചൽ ഡേവിഡ് (പ്രോഗ്രാം കോഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി സാജൻ തോമസ്, കൊച്ചുകോശി ഉമ്മൻ, രാജു ശങ്കരത്തിൽ, അനിൽ ബാബു, കോശി ഡാനിയേൽ, ജിജു ജോർജ്, അലക്സ് മാത്യു, സുജ കോശി, സുജ എബ്രഹാം, സുനിത എബ്രഹാം, ഉമ്മൻ മത്തായി, തോമസ് സാമുവൽ, സക്കറിയ തോമസ്,
ബിജു എബ്രഹാം, ആനി സസ്കറിയ, ദിവ്യ സാജൻ, റോയ് ചാക്കോ, ബെന്നി മാത്യു, വർഗീസ് ജോൺ, ഷിബു മാത്യു, ജെസി മാത്യു, എൻജലിൻ മാത്യു, ലിസ ജോൺ, സജു മാത്യു എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
ചെറുപ്പക്കാർക്കും പ്രായമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ക്ലാസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|