• Logo

Allied Publications

Americas
ഇന്‍റർ പാരിഷ് ടാലന്‍റ് ഫെസ്റ്റിനു വിജയകരമയ സമാപനം; കൊപ്പേൽ, മക്കാലൻ ഇടവകകൾ വീണ്ടും ചാന്പ്യന്മാർ
Share
ടെക്സാസ് (പേർലാൻഡ്): ടെക്സസ് ഒക്കലഹോമ റീജണിലെ എട്ടാമത് സിറോ മലബാർ ഇന്‍റർ പാരിഷ് ടാലന്‍റ് ഫെസ്റ്റിനു (IPTF 2025) ഹൂസ്റ്റണിലെ പേർലാന്‍റിൽ സമാപനം. പേർലാൻഡ് സെന്റ് മേരീസ് സിറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ജൂലൈ1 മുതൽ 3 വരെയായിരുന്നു ടാലന്റ് ഫെസ്റ്റ്.

കൊപ്പേൽ സെന്‍റ് അൽഫോൻസാ സിറോ മലബാർ പാരീഷ് ഓവറോൾ ചാന്പ്യന്മാരായി. ഗാർലാൻഡ് സെന്‍റ് തോമസ് ഫൊറോനാ, ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഫൊറോനാ എന്നീ പാരീഷുകൾ 84, 79 പോയിന്‍റുകൾ‌ നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഡിവിഷൻ ’ബി’ യിൽ ഡിവൈൻ മേഴ്സി മക്കാലൻ, സെന്‍റ് മറിയം ത്രേസ്യാ മിഷൻ നോർത്ത് ഡാളസ് എന്നീ പാരീഷുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കായികമേളയുടെ ആദ്യദിനമായ വെള്ളിയാഴ്ച വൈകുന്നേരം നടന്ന പൊതു സമ്മേളനത്തിൽ, ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ. ജോയി ആലപ്പാട്ട് തിരി തെളിച്ചു. ഫെസ്റ്റിന്‍റെ ഒദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, പേർലാന്റ് സെന്റ് മേരീസ് ഇടവക വികാരിയും ഇവന്റ് ഡയറക്ടറുമായ ഫാ. വർഗീസ് ജോർജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരായ ഫാ. മാത്യുസ് മുഞ്ഞനാട്ട്, ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, ഫാ. ജോർജ് പാറയിൽ, ഫാ. സിബി സെബാസ്റ്റ്യൻ, ഫാ. റോയ് മൂലേച്ചാലിൽ, ഫാ. ജിമ്മി എടക്കളത്തൂർ, ഫാ. ആന്റോ. ജി ആലപ്പാട്ട്, ഫാ. സുനോജ് തോമസ്, ഫാ. ബിനീഷ് മാത്യു, സിസ്റ്റർ ആഗ്നസ് മരിയ, സിസ്റ്റർ ബെൻസി റപ്പായി, മുഖ്യ സ്പോൺസറായ സിജോ വടക്കൻ (സിഇഒ ട്രിനിറ്റി ഗ്രൂപ്പ്), ജോസി ജോർജ് (ഗോൾഡ് സ്പോൺസർ, സിഇഒ ഡോൾഫിൻ ഡിജിറ്റൽ) തുടങ്ങിയവർ പങ്കെടുത്തു.

ഇടവകകളുടെ മാർച്ച് പാസ്റ്റും ഓപ്പണിംഗ് സെറിമണിയും വർണാഭമായി. ടെക്സസ് ഒക്ലഹോമ റീജനിലെ പത്തു ഇടവകകളിൽ നിന്ന് അറുനൂറോളം മത്സരാർത്ഥികളാണ് മൂന്നു ദിവസം നീണ്ട കലാമേളയിൽ പങ്കെടുത്തത്.

കുട്ടികളും യുവജനങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത കലാമേള റീജനിലെ സിറോ മലബാർ വിശ്വാസികൾ പങ്കെടുത്ത വലിയ കൂട്ടായ്മ കൂടിയായി.മേളയോടനുബന്ധിച്ചു നടന്ന റാഫിൾ നറുക്കെടുപ്പും ഭഷ്യമേളയും വൻവിജയമായിരുന്നു.

സമാപന ദിവസം നടന്ന പുരസ്കാരദാന ചടങ്ങിൽ, ഷിക്കാഗോ രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ഇവന്റ് ഡയറക്ടർ ഫാ. വർഗീസ് ജോർജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരും സ്പോൺസേഴ്സും ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

ഫാ. വർഗീസ് ജോർജ് കുന്നത്ത് (ഇവന്റ് ഡയറക്ടർ), ഫ്ലെമിംങ് ജോർജ് (ജനറൽ കോഓർഡിനേറ്റർ), അഭിലാഷ് ഫ്രാൻസിസ് (ഫിനാൻസ്), ജോഷി വർഗീസ് (ഐ.ടി / രജിസ്ട്രേഷൻ), എക്സിക്യൂട്ടീവ് ടീം അംഗങ്ങളായ ആനി എബ്രഹാം, ജെയ്സി സൈമൺ, അലീന ജോജോ, ട്രസ്റ്റിമാരായ സിബി ചാക്കോ, ഷാജു ഷാജു നേരെപറമ്പിൽ, ബെന്നിച്ചൻ ജോസഫ്, റജി സെബാസ്റ്റ്യൻ തുടങ്ങിയവരും വിവിധ സബ് കമ്മറ്റികളും കലാമേളയുടെ വിജയത്തിനു നേതൃത്വം നൽകി.

"സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി കാ​ൽ​ഗ​റി​യി​ൽ 21ന്.
കാ​ൽ​ഗ​റി: സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ അ​മൂ​ല്യ കൃ​തി​ക​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​ര​വു​മാ​യി "സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സ
ത​ങ്ക​മ്മ സ്ക​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കൊ​ല്ലം ആ​യൂ​ർ പെ​രി​ങ്ങ​ള്ളൂ​ർ മേ​ലേ​തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ എം.​സി.
അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു.
ഫി​ലാ​ഡ​ല്‍​ഫി​യ: അ​മ​ല​ഗി​രി വ​രി​ക്ക​പ്പ​ള​ളി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് സാ​റി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി ജോ​സ​ഫ് (95) അ​ന്ത​രി​ച്ചു.
കു​മ​ര​കം സ്വ​ദേ​ശി​ക്ക് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ്.
ന്യൂ​യോ​ര്‍​ക്ക്: കു​മ​ര​കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2026 പു​ര​സ്‌​കാ​രം ല​ഭി​ച്ചു.
ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്കും: ട്രം​പ്.
ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ​ക്ക് നീ​തി ല​ഭ്