മലയാളി കൾച്ചറൽ എക്സ്ചേഞ്ച് ഫൗണ്ടേഷൻ (MCEFEE) അണിയിച്ചൊരുക്കുന്ന ’സ്പാർക് ഓഫ് കേരള’ ഉത്സവ തിമിർപ്പോടെ അമേരിക്കയിലേക്ക്. അഫ്സൽ, സ്വാസിക, മോക്ഷ എന്നിവർ നയിക്കുന്ന താര നിര എത്തുന്നതോടെ ഇക്കുറി അമേരിക്കൻ മലയാളികളുടെ ഓണാഘോഷം കളറാകുമെന്നുറപ്പ് .
ന്യൂജേഴ്സി കേന്ദ്രമായുള്ള MCEFEE കമ്പനി ആണ് പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ, നർത്തകിയും മലയാളം തമിഴ് സിനിമകളിലെ പ്രമുഖ നടിയുമായ സ്വാസിക, ഭാരതനാട്യം നർത്തകിയും ബംഗാളിൽ നിന്ന് മലയാളത്തിൽ ചേക്കേറി നായികയായ മോക്ഷ എന്നിവർ നേതൃത്വം നൽകുന്ന 12 അംഗ ടീമിനെ ഒരുമിച്ച് അമേരിക്കയിലെത്തിക്കുന്നത്.
ലൈവ് ഓർക്കെസ്ട്രയുമായി എത്തുന്ന അഫ്സലിനൊപ്പം പിന്നണി ഗായിക അഖില ആനന്ദ്, ടെലിവിഷൻ സ്റ്റേജ്ഷോ പരിപാടികളിലെ നിറ സാന്നിധ്യം നസിർ മിന്നലെ എന്നിവർ കൂടി ചേരുന്നത് പരിപാടിയെ അമേരിക്കൻ മലയാളികൾക്കിടയിൽ തരംഗമാക്കുമെന്നുറപ്പ് .ഗായികയും അനുഗ്രഹീത വയലിൻ വാദകയുമായ വേദ മിത്ര പരിപാടിയുടെ മറ്റൊരു ആകർഷണമാണ്.
ഡി ഫോർ ഡാൻസ് ഫെയിം ഡാൻസ് കൊറിയോഗ്രാഫർ കുക്കു, ഗിന്നസ് ബുക്കിൽ പേരുള്ള സ്റ്റാന്റ് അപ്പ് കോമെഡിയൻ സിദ്ധിഖ് റോഷൻ എന്നിവരും എത്തും. ഷിജു (കീബോർഡ്) ജോജോ ( റീഥ്യം പാഡ്) വിപിൻകുമാർ (തബല) സുനീഷ്മോൻ (ഡോലക്) എന്നിവരുടെ ഓർകെസ്ട്രാ അവതരിപ്പിക്കപ്പെടും.
ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന ഷാജി, സുജിത്ത്, അരുണ്, വരുൺ, കൃഷ്ണൻ എന്നിവരാണ് പരിപാടിയുടെ സ്പോൺസർമാർ. അമേരിക്കയിൽ ന്യൂജേഴ്സി കേന്ദ്രമായി മലയാളി കൾച്ചറൽ എജ്യുക്കേഷൻ ആൻഡ് ഇവന്റ്സ് എക്സ്ചേഞ്ച് പ്രൊമോട്ട് ചെയ്യുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ’മലയാളി കൾച്ചറൽ എക്സ്ചേഞ്ച് ഫൗണ്ടേഷൻ (MCEFEE) യുടെ പാർട്നേഴ്സാണ് ഇവരെല്ലാം. സംസ്കാരങ്ങളെ ഒരുമിപ്പിക്കുക, തലമുറകളെ ശാക്തീകരിക്കുകഅമേരിക്കയിൽ മലയാളി ബന്ധങ്ങൾ ആഘോഷമാക്കുക എന്നിവയാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി കൾച്ചറൽ വർക് ഷോപ്പുകളും വിദ്യാഭ്യാസ പ്രോഗ്രാമുകളുമായി നിരവധി പരിപാടികൾ ഫൗണ്ടേഷൻ ചെയ്യുന്നുവെന്ന് (MCEFEE) നേതൃത്വം അറിയിച്ചു.
അമേരിക്കയിലെ മലയാളികൾക്കിടയിൽ ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുക, നമ്മുടെ നാടിൻറെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് (MCEFEE) ലക്ഷ്യമിടുന്നത്.
സാംസ്കാരിക അനുഭവങ്ങളും മൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗുണനിലവാരമുള്ള ഇവന്റുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന (MCEFEE) വിദ്യാഭ്യാസ പരിപാടികൾ, സാംസ്കാരിക പരിപാടികൾ, കമ്മ്യൂണിറ്റി ബിൽഡിംഗ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ പുതിയ തലമുറയെ പ്രചോദിപ്പിക്കുന്നു . മലയാളം പഠിക്കുകയോ, കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങളിൽ പങ്കെടുക്കുകയോ, നമ്മുടെ ആചാരങ്ങളുടെ ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കുകയോ ആകട്ടെ, അവതരിപ്പിക്കുന്ന പരിപാടികൾ വെറും ആഘോഷങ്ങളാകാതെ പ്രചോദനാല്മകമാകുന്നുവെന്ന് (MCEFEE) ഉറപ്പാക്കുന്നു.
സാംസ്കാരിക വിനിമയത്തിന് വലിയ ശക്തിയുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയാണ് ങ(MCEFEE) യുടെ പ്രവർത്തനം . നമ്മുടെ സമൂഹത്തിന് അവരുടെ പൈതൃകത്തെ അറിയാനും അതിൽ അഭിമാനിക്കാനുമുള്ള അവസരങ്ങൾ നൽകാനും (MCEFEE) പ്രവർത്തിക്കുന്നു. ങഇഋഎഋഋ പ്രവർത്തനങ്ങൾ പ്രത്യേകിച്ചും യുവാക്കളെ ആകർഷിക്കുന്നതിനും അവരിൽ നമ്മുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് കൂടുതൽ ധാരണ വളർത്തുന്നതിനുമായാണ്.
|