ന്യൂയോർക്ക്: ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) പൊളിറ്റിക്കൽ ഫോറം ചെയർമാനായി ഫോമയുടെ മുതിർന്ന നേതാവ് തോമസ് ടി. ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. സിജു ഫിലിപ്പ് (അറ്റ്ലാന്റ) സെക്രട്ടറി. കമ്മിറ്റി അംഗങ്ങാളായി ഷാജി വർഗീസ് (ന്യൂയോർക്ക്), വിൽസൺ നെച്ചിക്കാട്ട് (കലിഫോർണിയ), ഷാന്റി വർഗീസ് (ഫ്ലോറിഡ), ജോസ് മലയിൽ (ന്യൂയോർക്ക്) എന്നിവരെയും, കൂടാതെ ഫോമാ നാഷനൽ കമ്മിറ്റി പ്രതിനിധിയായി ജോർജ് മാത്യുവിനേയും (ഷിക്കാഗോ) തെരഞ്ഞെടുത്തു.
ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ടി ഉമ്മൻ ഫോമയുടെ ആദ്യ ബൈലോ കമ്മിറ്റി വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫോമയുടെ നാഷനൽ കമ്മിറ്റി അംഗം, നാഷനൽ ട്രഷറർ, അഡ്വൈസറി ബോർഡ് ചെയർമാൻ തുടങ്ങി വിവിധ സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. ഫോമയുടെ പൊളിറ്റിക്കൽ ആൻഡ് സിവിക് ഫോറം പ്രസിഡന്റായി മൂന്നു തവണ പ്രവർത്തിച്ചിട്ടുണ്ട്. ’ലിംക’യുടെ ഫൗണ്ടിങ് പ്രസിഡന്റായിരുന്നു.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സിജു ഫിലിപ്പ് അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്റെ മുൻ നിര പ്രവർത്തകനാണ്. ഫോമാ സൗത്ത് ഈസ്റ്റ് റീജണൽ സെക്രട്ടറി, ഫോമാ ജൂനിയർ അഫേഴ്സ് സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.വിൽസൺ നെച്ചിക്കാട്ട്വിൽസൺ നെച്ചിക്കാട്ട്കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ഷാജി വർഗീസ്, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ ട്രഷറർ, ഓഡിറ്റർ തുടങ്ങിയ നിലകളിലും, ഫോമാ മെട്രോ റീജണിന്റെ കമ്മിറ്റി അംഗമായും ശോഭിച്ചിട്ടുണ്ട്. കൂടാതെ പ്രമുഖ സാംസ്കാരിക സംഘടനായ ’കലാവേദിയുടെ’ കമ്മിറ്റി അംഗമായും നിലവിൽ ഷാജി പ്രവർത്തിക്കുന്നു.
വിൽസൺ നെച്ചിക്കാട്ട്, നിലവിൽ സാക്രമെന്റോ റീജണൽ അസോസിയേഷൻ ഓഫ് മലയാളിസിന്റെ പ്രസിഡന്റായി സേവനം ചെയ്യുന്നു. ഷാന്റി വർഗീസ് നവകേരള അസോസിയേഷൻ ഓഫ് ഫ്ലോറിഡയുടെ വൈസ് പ്രസിഡന്റ്, സെക്രട്ടറി, പ്രസിഡന്റ തുടങ്ങിയ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ പ്രസ് ക്ലബ് ഫ്ലോറിഡ ചാപ്റ്റർ ട്രഷർ കൂടിയായ ഷാന്റി വർഗീസ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫ്ലോറിഡ ചാപ്റ്റർ വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു.
ജോസ് മലയിൽ, ഇന്ത്യൻ കൾചറൽ അസോസിയേഷൻ ഓഫ് വെസ്റ്ചെസ്റ്ററിന്റെ പ്രസിഡന്റായും, ഫോമയുടെ നാഷനൽ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ കാത്തലിക് അസോസിയയേഷൻ പ്രസിഡന്റ്, ’കുറവിലങ്ങാട്’ അസോസിയേഷൻ വൈസ് പ്രസിഡന്റ്, എസ്.എം.സി.സി. ബ്രോങ്ക്സ് ചാപ്റ്റർ പ്രസിഡന്റ തുടങ്ങിയ നിലകളിലും വൈസ്മെൻ ഇൻർനാഷനൽ വെസ്റ്റ്ചെസ്റ്റർ ചാപ്റ്ററിൻറെ പ്രസിഡന്റഎലെക്ട് കൂടിയാണ്.
ഫോമാ നാഷനൽ കമ്മിറ്റി പ്രതിനിധിയായി പൊളിറ്റിക്കൽ ഫോറത്തിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ട ജോർജ് മാത്യു, സെൻട്രൽ റീജനിൽ നിന്നുമുള്ള നാഷനൽ കമ്മിറ്റി അംഗമാണ്.പുതിയ പൊളിറ്റിക്കൽ ഫോറം ചെയമാനെയും, കമ്മിറ്റിയേയും ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
|