ഷിക്കാഗോ: ഷിക്കാഗോയിലെ ഹിന്ദുക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു. ഓംകാരം ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ പന്ത്രണ്ട് വാദ്യകലാകാരന്മാർ അരങ്ങേറ്റം കുറിച്ചു. കലാമണ്ഡലം ശിവദാസന്റെയും രാജേഷ് നായരുടെയും ശിക്ഷണത്തിൽ അഭ്യസിച്ച ഷിക്കാഗോയിൽനിന്നും മിനിസോടയിൽനിന്നുമുള്ള കലാകാരന്മാർ പങ്കെടുത്തു.
 ചന്ദ്രൻ നെൻമന, മുരളി കരിയാത്തുംഗൽ, തെക്കോട് സുരേഷ്, സുരേഷ് നായർ, സതീശൻ നായർ, വരുൺ നായർ, നിറ്റിൻ നായർ, ബിനു നായർ, ശ്രുതി കൃഷ്ണൻ, മഹേഷ് കൃഷ്ണൻ, ദീപക് നായർ, രാജേഷ് നായർ തുടങ്ങിയവർ അരങ്ങേറി. ശ്രേയ മഹേഷിന്റെ ഈശ്വരപ്രാർഥനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. പരിശീലന ക്ലാസുകൾ ചിട്ടയായ രീതിയിൽ നടത്തുകയും അരങ്ങേറ്റത്തിനു നേതൃത്വം നൽകുകയും ചെയ്തത് ദീപക് നായരും മഹേഷ് കൃഷ്ണനും കൂടിയാണ്.
 ചടങ്ങിൽ ശിവദാസൻ ആശാനെയും, രാജേഷ് നായരെയും എംആർസി പിള്ളയെയും, രാധാകൃഷ്ണൻ നായരെയും, അനിൽകുമാർ പിള്ളയെയും, ശിവൻ മുഹമ്മദിനെയും പൊന്നാടയിട്ട് ആദരിച്ചു. അരങ്ങേറ്റത്തിന് മറ്റു വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തത് കൃഷ്ണകുമാർ നായർ, രാജേഷ് കുട്ടി, ഷിബു ദേവപാലൻ, ശ്രീകുമാർ നായർ, മിഥിൽ അരുൺ എന്നിവർ വലംതലയും ചന്ദ്രൻ പത്മനാഭൻ, രഘു രവീന്ദ്രനാഥ്, ജയമുരളി നായർ, സൂരജ് സതീഷ് എന്നിവർ താളവും ചെയ്തു. അരങ്ങേറ്റത്തിന് മറ്റു വിവിധ പരിപാടികൾക്കു അരവിന്ദ് പിള്ള, രഘുനാഥൻ രാജഗോപാലൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. ബിന്ധ്യാ നായർ എംസിയായിരുന്നു.
|