• Logo

Allied Publications

Americas
ലോഗൻ സ്ക്വയർ കൊലപാതകം: അമ്മ വെൻഡി ടോൾബെർട്ട് ജയിലിൽ തുടരും
Share
ഷിക്കാഗോ: ലോഗൻ സ്ക്വയറിൽ വീടിന് തീയിട്ടശേഷം മൂന്ന് മക്കളെ കുത്തിപരിക്കേൽപ്പിക്കുകയും അതിൽ ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്ത കേസിൽ അറസ്റ്റിലായ വെൻഡി ടോൾബെർട്ട് എന്ന മാതാവ് ജയിലിൽ തുടരും.

ലോഗൻ സ്ക്വയറിൽ മൂന്ന് മക്കളെ കുത്തിപരുക്കേൽപ്പിച്ച ശേഷം വീടിന് തീയിട്ട സംഭവത്തിൽ പ്രതിയായ സ്ത്രീ പോലീസിനോട് പറഞ്ഞത് "കുട്ടികളെ പിശാച്ച് ബാധിച്ചിരുന്നു, അതിനാലാണ് അവരെ കുത്തിയ'തെന്നാണ്. സംഭവത്തിൽ ഇളയ മകനായ നാലുവയസുകാരൻ ജോർദാൻ വാലസാണ് കൊല്ലപ്പെട്ടത്.

പ്രതിയായ അമ്മ വെൻഡി ടോൾബെർട്ട് (45) കുഞ്ഞിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. ഇവരുടെ പതിമൂന്നും പത്തും വയസുമുള്ള കുട്ടികൾക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. 14 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

34 തവണയാണ് പ്രതി ജോർദാൻ വാലസിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. 10 വയസുള്ള കുട്ടി വിഡിയോ ഗെയിം കളിക്കുന്നതിനിടെ നാല് വയസുകാരൻ ജ്യേഷ്ഠന്‍റെ അരികിൽ തറയിൽ കിടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അമ്മ വെൻഡി അടുക്കളയിൽ നിന്ന് കത്തിയുമായി വന്ന് 10 വയസുള്ള കുട്ടിയുടെ കൈയിൽ കുത്തിയത്. കുട്ടി അമ്മയെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ടു.ഇത് കണ്ട് പേടിച്ച ഇളയകുട്ടിയും ഓടിരക്ഷപ്പെട്ടാൻ ശ്രമിച്ചെങ്കിലും വെൻഡി പിന്തുർടന്ന് ആക്രമിക്കുകയായിരുന്നു.

കുട്ടിയെ പിന്നിൽ ചവിട്ടി പടിക്കെട്ടിൽ നിന്ന് താഴേക്കിട്ട ശേഷം മുഖത്തും കഴുത്തിലും നെഞ്ചിലുമായി 36 തവണയാണ് കുത്തിയത്. ഇതിനിടെ സഹോദരിയുടെ മുറിയിലെത്തിയ 10 വയസുകാരൻ പോലീസിനെ വിളിച്ച് അമ്മ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് അറിയിച്ചു.

വെൻഡി ഇതിനിടെ മൂത്ത കുട്ടികളെ ലക്ഷ്യമിട്ട് മുറിയുടെ വാതിലിൽ മുട്ടാൻ തുടങ്ങി. രണ്ട് കുട്ടികളും ചേർന്ന് വാതിൽ തള്ളി പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതോടെയാണ് 13 വയസുകാരിയുടെ മുഖത്തും കഴുത്തിലും നെഞ്ചിലും വെൻഡി പല തവണ കുത്തിയത്. തുടർന്ന് വെൻഡി വീടിന് തീയിട്ടു. പോലീസ് എത്തിയാണ് കുട്ടികളെ രക്ഷിച്ചത്.

റ​വ.​ഫാ. സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ആ​ത്മീ​യ ധ്യാ​നം മ​യാ​മി​യി​ല്‍.
മ​യാ​മി: മ​യാ​മി ഔ​വ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് കാ​ത്ത​ലി​ക് ഫോ​റോ​നാ ദേ​വാ​ല​യ​ത്തി​ല്‍ ധ്യാ​ന​ഗു​രു റ​വ. ഫാ.
ഇ​ട​വ​ക ദി​ന​ത്തി​നാ​യി ഒ​രു​ങ്ങി ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ട​വ
ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ വൈ​ദി​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ്‌ ഹു​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ൽ നി​ന്നും സ്ഥ​ലം മാ​റി​പ്
ശോ​ശാ​മ്മ തോ​മ​സ് ടെ​ക്സ​സി​ലെ കോ​ൺ​റോ​യി​ൽ അ​ന്ത​രി​ച്ചു.
കോ​ൺ​റോ: സെ​ലി​ബ്രേ​ഷ​ൻ ച​ർ​ച്ച് ഷി​ക്കാ​ഗോ സ​ഭ​യു​ടെ(​ഐ​സി​എ​ജി) ആ​ദ്യ ശു​ശ്രൂ​ഷ​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ പാ​സ്റ്റ​ർ കെ.​എ.
ചാ​വ​റ മാ​ട്രി​മോ​ണി ഇ​നി അ​മേ​രി​ക്ക​യി​ലും.
ന്യൂ​ജേ​ഴ്‌​സി: ചാ​വ​റ മാ​ട്രി​മോ​ണി​യു​ടെ 30ാമ​ത് ബ്രാ​ഞ്ച് അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്‌​സി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.