• Logo

Allied Publications

Americas
കൊപ്പേൽ സെന്‍റ് അൽഫോൻസാ ചർച്ചിൽ മദേഴ്സ് ഡേ ആഘോഷിച്ചു
Share
ഡാളസ് : കൊപ്പേൽ സെന്‍റ് അൽഫോൻസാ സീറോ മലബാർ കാത്തോലിക്കാ ചർച്ചിൽ മേയ് 11 ഞായറാഴ്ച അമ്മമാരെ ആദരിക്കുകയുണ്ടായി. ആനാ ജാർവീസ് എന്ന പേരുള്ള വനിതയാണ് മദേഴ്സ് ഡേയുടെ സ്ഥാപക.

1908 മേയ് 12 ന് പ്രഥമ മദേഴ്സ് ഡേ ദേവാലയത്തിൽ ഒരുമിച്ചു കൂടി ഈ ആഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്നുള്ള എല്ലാം വർഷവും മേയ് മാസത്തിന്‍റെ രണ്ടാമത്തെ ഞായറാഴ്ച ലോകമെന്പാടും മദേഴ്സ് ഡേ ആഘോഷിച്ചു വരുന്നു.

മേയ് 11 ഞായറാഴ്ച കുർബാനയുടെ മധ്യേയുള്ള വായന ഇപ്രകാരം ആയിരുന്നു. “മുലകുടിക്കുന്ന കുഞ്ഞിനെ അമ്മക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. ( എശയ്യ 49: 15 ) തുടർന്നുള്ള സുവിശേഷ വായനയും അമ്മമാരെ അനുസ്മരിക്കുന്നതായിരുന്നു.

നിങ്ങളുടെ സന്തോഷം ആരും നിങ്ങളിൽ നിന്നും എടുത്തു കളയുകയില്ല (യോഹ 16: 21 22 )
ഇടവക വികാരി ഫാ ജിമ്മി ഇടക്കുളത്തിൽ അമ്മമാരെ അഭിനന്ദിക്കുകയും വായിച്ച വചന ഭാഗത്തിന്‍റെ വിശദികരണവും നൽകുകയും ചെയ്തു. ദൈവത്തിന്‍റെ വിശ്വാസത്തിൽ വളരുവാനും വിശ്വാസത്തിൽ വളർത്തുവാനും പരിശുദ്ധാമാവിനെ അയച്ച് ശക്തി നൽകണമേയെന്ന് പ്രാർഥിക്കുകയും ചെയ്തു.

ഗായക സംഘം അമ്മമാർക്കു വേണ്ടി ഗാനമാലപിച്ചു അതൊടൊപ്പം എല്ലാം അമ്മമാർക്കും റോസാ പൂവ് കൊടുത്ത് കൊണ്ട് ആദരിക്കുകയും ചെയ്തു. പിന്നീട് എല്ലാം അമ്മമാരും ഓഡിറ്റോറിയത്തിൽ ഒത്തുകൂടുകയും ഗ്രൂപ്പ് ഫോട്ടോയും ചെറിയ ഗ്രൂപ്പായും ഫോട്ടോ എടുത്ത് തങ്ങളുടെ സന്തോഷം പങ്കുവച്ച് അമ്മമാരുടെ ദിനം ആഘോഷമാക്കി. കൈക്കാരമ്മാരായ ജോഷി കുര്യാക്കോസ്, രജ്ജിത്ത് തലക്കോട്ടൂർ റോബിൻ ജേക്കബ്, റോബിൻ കുര്യൻ എന്നീവർ മദേഴ്സ് ഡേ ആഘോഷങ്ങൾക്ക് നേത്യത്വം നൽകി.

ശോ​ശാ​മ്മ തോ​മ​സ് ടെ​ക്സ​സി​ലെ കോ​ൺ​റോ​യി​ൽ അ​ന്ത​രി​ച്ചു.
കോ​ൺ​റോ: സെ​ലി​ബ്രേ​ഷ​ൻ ച​ർ​ച്ച് ഷി​ക്കാ​ഗോ സ​ഭ​യു​ടെ(​ഐ​സി​എ​ജി) ആ​ദ്യ ശു​ശ്രൂ​ഷ​ക​നാ​യി​രു​ന്ന പ​രേ​ത​നാ​യ പാ​സ്റ്റ​ർ കെ.​എ.
ചാ​വ​റ മാ​ട്രി​മോ​ണി ഇ​നി അ​മേ​രി​ക്ക​യി​ലും.
ന്യൂ​ജേ​ഴ്‌​സി: ചാ​വ​റ മാ​ട്രി​മോ​ണി​യു​ടെ 30ാമ​ത് ബ്രാ​ഞ്ച് അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്‌​സി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
വി.​ജി. ബെ​യ്‌​സി​ൽ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ക​രോ​ൾ​ട്ട​ൺ: കൊ​ല്ലം കു​ണ്ട​റ പ​ട​പ്പ​ക്ക​ര വി.​ജി ബെ​യ്‌​സി​ൽ (94, റി​ട്ട.
ഒ​ക്‌​ല​ഹോ​മ​യി​ൽ സ്കൂ​ൾ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം.
ഒ​ക്‌​ല​ഹോ​മ: നോ​ർ​മ​നി​ൽ സ്കൂ​ൾ ബ​സും പി​ക്ക​പ്പ് ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12.
ടെ​ക്സ​സി​ലെ മി​ന്ന​ൽ പ്ര​ള​യം: തീ​രാ നോ​വാ​യി ഡാ​ള​സി​ൽ നി​ന്നു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ.
ഡാ​ള​സ്: ടെ​ക്സ​സി​ലെ മി​ന്ന​ൽ പ്ര​ള​യത്തിൽ ഡാ​ള​സി​ൽ നി​ന്നു​ള്ള എട്ട് വ​യ​സുകാരായ ഇ​ര​ട്ട​ക​ളു​ടെ ജീ​വ​ൻ നഷ്‌ട‌പ്പെട്ടു.