• Logo

Allied Publications

Middle East & Gulf
കുവൈറ്റ് ഐസിഎഫിന് പുതു നേതൃത്വം
Share
കുവൈറ്റ് സിറ്റി: ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികളായി അലവി സഖാഫി തെഞ്ചേരി (പ്രസിഡന്‍റ്), സാലിഹ് കിഴക്കേതിൽ (ജനറൽ സെക്രട്ടറി) സയിദ് ഹബീബ് കോയ തങ്ങൾ പൊൻമുണ്ടം (ഫിനാൻസ് സെക്രട്ടറി) എന്നിവരെയും ഡെപ്യൂട്ടി പ്രസിഡന്‍റുമാരായി അബൂമുഹമ്മദ്, അഹ്മദ് സഖാഫി കാവനൂർ, അബ്ദുൽ അസീസ് സഖാഫി എന്നിവരെയും തെരഞ്ഞെടുത്തു.

അബ്ദുൽ റസാഖ് സഖാഫി പനയത്തിൽ (സംഘടന & ട്രൈനിംഗ്), നവാസ് ശംസുദ്ധീൻ (അഡ്മിൻ & ഐ ടി), ശബീർ സാസ്കോ (പി.ആർ & മീഡിയ), മുഹമ്മദ് അലി സഖാഫി (തസ്കിയ), ശുഐബ് മുട്ടം (വുമൺ എംപവർമെന്‍റ്), അബ്ദുലത്തീഫ് തോണിക്കര (ഹാർമണി & എമിനൻസ്), റഫീഖ് കൊച്ചനൂർ (നോളജ്), അബ്ദുല്ല വടകര (മോറൽ എജുക്കേഷൻ), സമീർ മുസ്ലിയാർ (വെൽഫയർ &സർവീസ്), അബ്ദുൽഗഫൂർ എടത്തിരുത്തി (പബ്ലിക്കേഷൻ), നൗഷാദ് തലശ്ശേരി (സാമ്പത്തികം) എന്നിവരാണ് സെക്രട്ടറിമാർ. ഷുക്കൂർ മൗലവി കൈപ്പുറം, ബഷീർ അണ്ടിക്കോട് എന്നിവർ നാഷണൽ കാബിനറ്റ് അംഗങ്ങളായിരിക്കും.

’തല ഉയർത്തി നിൽക്കാം’ എന്ന ശീർഷകത്തിൽ രണ്ടു മാസത്തോളം നീണ്ടു നിന്ന മെമ്പർഷിപ്പ് കാമ്പയിന്‍റെ ഭാഗമായി കുവൈറ്റിലെ 55 യൂണിറ്റുകളിലും 7 റീജണുകളിലും പുനഃസംഘടന പ്രക്രിയകൾ പൂർത്തിയാക്കിയതിന് പിറകെയാണ് നാഷണൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.

അബാസിയ ആസ്പയർ സ്കൂളിൽ നടന്ന കുവൈറ്റ് ദേശീയ കൗൺസിൽ അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ഐസിഎഫ് ഇന്‍റർനാഷണൽ കൗൺസിൽ സെക്രട്ടറി ശരീഫ് കാരശേരി പുനഃസംഘടനക്ക് നേതൃത്വം നൽകി.
കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്‍റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നിർവഹിച്ചു.

കഴിഞ്ഞ സംഘടന വർഷത്തെ പൊതു റിപ്പോർട്ട് അബ്ദുല്ല വടകരയും വകുപ്പു റിപ്പോർട്ടുകൾ റസാഖ് സഖാഫിയും അവതരിപ്പിച്ചു. ഷുക്കൂർ മൗലവി കൈപ്പുറം സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. സാലിഹ് കിഴക്കേതിൽ സ്വാഗതവും ഷബീർ അരീക്കോട് നന്ദിയും പറഞ്ഞു.

നോ​ര്‍​ക്ക റൂ​ട്ട്‌​സ് അ​ദാ​ല​ത്ത് ശനിയാഴ്ച.
കോ​ട്ട​യം: നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക റൂ​ട്ട്സ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സാ​ന്ത്വ​ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​ടെ
കേ​ളി ബ​ത്ത ഏ​രി​യ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 15ന്; ​സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ന്ത്ര​ണ്ടാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ബ​ത്ത ഏ​രി​യ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 15ന് ​ന​
നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം; ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തി​നു പ​രി​ധി​യു​ണ്ടെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ.
ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ വ​ധ​ശി​ക്ഷ കാ​ത്തു​ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ചെ
കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് വീ​സ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ലാ​ക്കി ഇ​ന്ത്യ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് ടൂ​റി​സം, ബി​സി​ന​സ്, മെ​ഡി​ക്ക​ൽ, ആ​യു​ഷ്, കോ​ൺ​ഫ​റ​ൻ​സ് മു​ത​ലാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യി​ല
സ​ഫാ​രി സൈ​നു​ല്‍ ആ​ബി​ദീ​ന് കൃ​പ ചാ​രി​റ്റീ​സി​ന്‍റെ ആ​ദ​രം.
ദോ​ഹ: ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മു​സ്‌​ലിം ലീ​ഗി​ന്‍റെ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഫാ​രി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് ഡെ​പ്യ