• Logo

Allied Publications

Middle East & Gulf
കൊല്ലം പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
Share
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെസിഎ അങ്കണത്തിൽ നടന്ന ഇഫ്താര്‍ സംഗമത്തില്‍ 600 ൽ അധികം ആളുകൾ പങ്കെടുത്തു. കെപിഎ രക്ഷാധികാരിയും, മുൻ ലോക കേരളാ സഭാ അംഗവുമായ ബിജു മലയിൽ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് റമദാൻ നദവി റംസാൻ സന്ദേശം നൽകി. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്‍റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹറിൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ട്യൻ, ഡോ. പി വി ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.

കെപിഎ സ്ഥാപക പ്രസിഡന്‍റ് നിസാർ കൊല്ലം , കെപിഎ ട്രഷറർ മനോജ് ജമാൽ, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, കെ പി എ രക്ഷാധികാരി ചന്ദ്ര ബോസ്, ബി .കെ എസ്. ലേഡീസ് വിംഗ് സെക്രട്ടറി മോഹിനി തോമസ്, കെ സി എ പ്രസിഡന്‍റ് ജെയിംസ് മാത്യു, ബഹറിൻ പ്രതിഭ രക്ഷാധികാരിയും ലോക കേരള സഭ അംഗവുമായ ശ്രീജിത്ത്, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ, സാമൂഹ്യ പ്രവർത്തകനായ കെ .ആർ. നായർ, മോനി ഓടി കണ്ടത്തിൽ, സിജി കോ ഓർഡിനേറ്റർ ഷിബു പത്തനംതിട്ട, പ്രവാസി വെൽഫെയർ സെക്രട്ടറി ജോഷി തുടങ്ങി ബഹ്റനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകള്‍ അറിയിച്ചു.

കെപിഎ സെക്രട്ടറി അനിൽ കുമാർ സ്വാഗതം പറഞ്ഞ യോഗത്തിനു ഇഫ്താർ കമ്മിറ്റി കൺവീനർ സിദ്ധിക്ക് ഷാൻ നന്ദി രേഖപ്പെടുത്തി. കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി, കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. സെക്രട്ടറിയറ്റ് കമ്മിറ്റി അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ഏരിയ ഭാരവാഹികള്‍, പ്രവാസിശ്രീ യൂണിറ്റു ഹെഡുകള്‍ എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

വി​പ​ഞ്ചി​ക​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മ​ര​ണം; ഷാ​ർ​ജ​യി​ലും നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി കു​ടും​ബം.
കൊ​ല്ലം: കേ​ര​ള​പു​രം സ്വ​ദേ​ശി വി​പ​ഞ്ചി​ക​യെ​യും കു​ഞ്ഞി​നെ​യും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി
നോ​ര്‍​ക്ക റൂ​ട്ട്‌​സ് അ​ദാ​ല​ത്ത് ശനിയാഴ്ച.
കോ​ട്ട​യം: നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക റൂ​ട്ട്സ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സാ​ന്ത്വ​ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​ടെ
കേ​ളി ബ​ത്ത ഏ​രി​യ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 15ന്; ​സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ന്ത്ര​ണ്ടാം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ബ​ത്ത ഏ​രി​യ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 15ന് ​ന​
നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം; ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തി​നു പ​രി​ധി​യു​ണ്ടെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ.
ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ വ​ധ​ശി​ക്ഷ കാ​ത്തു​ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ചെ
കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് വീ​സ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ലാ​ക്കി ഇ​ന്ത്യ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് ടൂ​റി​സം, ബി​സി​ന​സ്, മെ​ഡി​ക്ക​ൽ, ആ​യു​ഷ്, കോ​ൺ​ഫ​റ​ൻ​സ് മു​ത​ലാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യി​ല