ന്യൂജഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. സോമർസെറ്റ് സെഡർ ഹിൽ പ്രെപ്പ് സ്കൂളിൽ വച്ച് നടന്ന കാൻജ് ചെസ് ടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിൽ ആയി നൂറിലേറെ മത്സരാർഥികൾ പങ്കെടുത്തു.
തുടക്കക്കാരായ കുട്ടികൾ മുതൽ പ്രഫഷണൽസ് ആയ മത്സരാർഥികൾ വരെ മാറ്റുരച്ചു. അസ്ലം ഹമീദിന്റെ നേതൃത്വത്തിൽ കാൻജ് സ്പോർട്സ് കമ്മിറ്റി അംഗങ്ങൾ ടൂർണമെന്റിനെ നയിച്ചപ്പോൾ ആർബിറ്റർ ആയ ജറാൾഡ് മത്സരം നിയന്ത്രിച്ചു.

ജയികൾ ആയവർ ഓപ്പൺ (മെൻ) വിജയി സുനീഷ് മുണ്ടയങ്ങാട് റണ്ണർ അപ്പ് അമീൻ പുളിക്കലകത്ത്, ഓപ്പൺ (വിമൻ) വിജയി ആഷ്ന മുഹമ്മദ് റണ്ണർ അപ്പ് റൂബി മനോജ്, അണ്ടർ 10 (ആൺകുട്ടികൾ) വിജയി ഗബ്രിയേൽ ജോയൽ റണ്ണർ അപ്പ് ക്രിസ് സെന്തിൽകുമാർ, അണ്ടർ 10 (പെൺകുട്ടികൾ) വിജയി നിഹാര റാബിത്ത് റണ്ണർ അപ്പ് ഷിക്ക ശ്യാം, അണ്ടർ 14 വിജയി ആഷർ ജോർജി റണ്ണർഅപ്പ് ഡാനിയേൽ ജോസഫ്, അണ്ടർ 18 വിജയി നവനീത് കൃഷ്ണ റണ്ണർഅപ്പ് നീരജ് വിജയൻ.

കാൻജ് സ്പോർട്സ് കമ്മിറ്റി നേതൃത്വം നൽകിയ ടൂർണമെന്റിൽ, കാൻജ് പ്രസിഡന്റ് സോഫിയ മാത്യു, സെക്രട്ടറി കുർഷിദ് ബഷീർ, ട്രഷറർ ജോർജി സാമൂവൽ എന്നിവരും ജോയ് ആലുക്കാസിന്റെ പ്രതിനിധി ഫ്രാൻസി വർഗീസും മറ്റ് കാൻജ് എക്സിക്യൂട്ടീവ് അംഗങ്ങളും സമ്മാനദാനം നടത്തി.
കമ്മിറ്റി അംഗങ്ങളായ വിജയ് നമ്പ്യാർ, ദയ ശ്യാം, കൃഷ്ണ പ്രസാദ്, നിധിൻ ജോയ് ആലപ്പാട്ട്, അനൂപ് മാത്യൂസ് രാജു, ജയകൃഷ്ണൻ എം. മേനോൻ, ടോണി മാങ്ങന്, രേഖ നായർ, സൂരജിത്, ട്രസ്റ്റീ ബോർഡ് മെമ്പർ ജോസഫ് ഇടിക്കുള, സജീഷ് കുമാർ, ജയൻ ജോസഫ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് അനേകം ആളുകളും സന്നിഹിതരായിരുന്നു.
|