ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി സംഘടനടയായ യോങ്കേഴ്സ് മലയാളി അസ്സോസിയേഷന്റെ പുതിയ പ്രസിഡന്റായി ബ്ലിസ് പോൾ തെരഞ്ഞെടുക്കപ്പെട്ടു. ജോർജ് ജോസഫ് (ബിനോയ്) സെക്രട്ടറി, സുരേഷ് നായർ ട്രഷറർ, സുരേഷ് ബാബു വൈസ് പ്രസിഡന്റ്, ആശിഷ് ജോസഫ് ജോ. സെക്രട്ടറി, എബ്രഹാം എബ്രഹാം (സന്തോഷ്) ജോ. ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
കമ്മിറ്റി അംഗങ്ങളായി ബിനോയ് തോമസ്, റോണിഷ് മൈക്കിൾ, ജോസൻ ജോസഫ്, ബിജു പയറ്റുതറ, തോമസ് സാമുവേൽ, ഫിലിപ്പ് സാമുവേൽ, മെൽവിൻ മാത്യു, തോമസ് ജോസഫ്, ബിജു ആന്റണി എന്നിവരെയും തെരഞ്ഞെടുത്തു.
സംഘടനയുടെ പുതിയ ട്രസ്റ്റി ബോർഡ് ചെയർമായി ഷിനു ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. തോമസ് മാത്യു, ജോഫ്രിൻ ജോസ് , നിഷാദ് പയറ്റുതറ, ജിജു തോമസ് എന്നിവരാണ് ട്രസ്റ്റി ബോർഡ് അംഗങ്ങൾ. മാർച്ച് ഒന്നിന് യോങ്കേഴ്സ് പബ്ലിക് ലൈബ്രററി ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളെ ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും , ആശംസകൾ അറിയിക്കുകയും ചെയ്തു.
ബ്ലിസ്പോളിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിക്കു സംഘടനയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുവാൻ സാധിക്കട്ടെയെന്നു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പ്രദീപ് നായർ ആശംസിച്ചു. കംപ്ലെയ്ൻസ് കൗൺസിൽ വൈസ് ചെയർമാൻ ഷോബി ഐസക്, ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ ജോഫ്രിൻ ജോസ്, ആർവിപി പി.ടി തോമസ് എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.
|