പെൻസിൽവേനിയ: അടുത്ത വർഷം ഓഗസ്റ്റ് 6,7,8,9 തീയതികളിൽ നടക്കുന്ന ഫൊക്കാന കൺവൻഷന്റെ വേദിയായ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടുമായി കരാർ ഒപ്പു വച്ചു. പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഒട്ടേറെ നേതാക്കളും പ്രതിനിധികളും ചടങ്ങിനെത്തി.
റിസോർട്ടിന്റെ ജനറൽ മാനേജർ ഡോണും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുമാണ് കരാറിൽ ഒപ്പുവച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ വാട്ടർ പാർക്കാണ് കൽഹാരി. ഫൊക്കാനയുടെ ചരിത്രത്തിലെ മികച്ച കൺവനൻഷൻ ആയിരിക്കുമെന്ന് എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് അഭിപ്രായപ്പെട്ടു. സമ്മേളനവേദിയും മറ്റ് സൗകര്യങ്ങളും കാണാനും റിസോർട്ട് അധികൃതർ സൗകര്യമൊരുക്കി.
കാനഡയിൽ നിന്നും ട്രസ്റ്റി ബോർഡ് ചെയർ ജോജി വർഗീസ്, ഷിക്കാഗോയിൽ നിന്നും എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വാഷിംഗ്ടൺ ഡിസിയിൽ നിന്ന് വൈസ് പ്രസിഡന്റ് വിപിൻ രാജ്, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന കൺവൻഷൻ ചെയർ ആൽബർട്ട് കണ്ണമ്പള്ളിൽ, മുൻ പ്രസിഡന്റുമാരായ പോൾ കറുകപ്പള്ളി, ജോർജി വർഗീസ്,
കേരളാ കൺവൻഷൻ ചെയർ ജോയി ഇട്ടൻ എന്നിവർക്ക് പുറമെ ലീല മാരേട്ട്, വർഗീസ് ഉലഹന്നാൻ, സജി പോത്തൻ, ജീമോൻ വർഗീസ്, ആന്റോ വർക്കി, ഫ്രാൻസിസ് കരക്കാട്ടു, കോശി കുരുവിള, മനോജ് മാത്യു, മത്തായി ചാക്കോ, ബിജു ജോർജ് (കാനഡ), ദേവസി പാലാട്ടി, ഷിബു മോൻ മാത്യു, റാം മാധ്യമ പ്രവർത്തകരായ സുനിൽ ട്രൈസ്റ്റാർ (കജഇചഅ പ്രസിഡന്റ്) ജോർജ് ജോസഫ് (ഇമലയാളീ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|