ഡബ്ലിൻ: താളവാദ്യങ്ങളിലൂടെ വേദികളിൽ കൊട്ടിക്കയറി സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിച്ച് അയർലൻഡിലെ കലാസ്വാദകരുടെ കൈയടി നേടിയ ’ഡബ്ലിൻ ഡ്രംസ്’ 16ാം വയസിലേക്ക്. അയർലൻഡിലെ ആദ്യത്തെ ചെണ്ടമേള ടീം ആയി 2009 ൽ 11 പേരുമായി അരങ്ങിലെത്തിയ ഡബ്ലിൻ ഡ്രംസിൽ ഇന്ന് വനിതകൾ ഉൾപ്പെടെ ഇരുപതിലധികം കലാകാരന്മാരുണ്ട്.
നാട്ടിൽ കരിങ്കല്‍ കഷണങ്ങളിലും, പുളിമുട്ടിയിലും ചെണ്ട മേളത്തിന്റെ ആദ്യാക്ഷരങ്ങള്‍ സ്വായത്തമാക്കി ദീർഘനാൾ ചെണ്ട അഭ്യസിച്ച ബിജു വൈക്കത്തിന്റെ നേതൃത്വത്തില്‍ ആദ്യനാളുകളിൽ റോയി പേരയില്‍, ഷൈബു കൊച്ചിന്, ജയന് കൊട്ടാരക്കര, ഡൊമിനിക് സാവിയോ, ജോണ്സന് ചക്കാലക്കല്‍, രാജു കുന്നക്കാട്ട്, ഉദയ് നൂറനാട്, റെജി കുര്യന്, സെബാസ്ററ്യന് കുന്നുംപുറം, സണ്ണി ഇളംകുളത്ത് തുടങ്ങിയവരായിരുന്നു ടീമംഗങ്ങള്‍.
ഇരുപതിൽ അധികം വരുന്ന അംഗങ്ങളിൽ സണ്ണി ഇളംകുളത്തിന്റെ പെട്ടെന്നുള്ള വേർപാട് ടീമിനെ തളർത്തിയിരുന്നു. പിന്നീട് ജോഫിന്‍ ജോണ്സന്, ബിനോയി കുടിയിരിക്കല്‍, ബെന്നി ജോസഫ്, സിറില്‍ തെങ്ങുംപള്ളില്‍, രാജന് തര്യന് പൈനാടത്ത്, ഷാലിന്‍ കാഞ്ചിയാര്‍,തോമസ് കളത്തിപ്പറമ്പില്‍, മാത്യൂസ് കുര്യാക്കോസ്,ബിനു ഫ്രാന്‍സീസ്, ലീന ജയന്, ആഷ്ലിന് ബിജു, റോസ് മേരി റോയി തുടങ്ങിയവരും ടീമിലിടം കണ്ടെത്തി. ടീമിന് ആവേശം പകരാൻ ഫാ.ഡോ.ജോസഫ് വെള്ളനാലും ടീമിലെത്തിയിരുന്നു.
ലൂക്കൻ മലയാളി ക്ലബിന്റെ ഓണാഘോഷത്തിലായിരുന്നു അരങ്ങേറ്റം. രണ്ടാമത്തെ മേളം വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രൊവിന്‍സിന്റെ പ്രോഗ്രാമിനായിരുന്നു. സൗത്ത് ഡബ്ലിൻ കൗണ്ടി കൗണ്‍സില്‍ നടത്തിയ വിവിധ പരിപാടികളിൽ അവതരിപ്പിച്ച ചെണ്ടമേളം ശ്രദ്ധേയമായി.
തലാ സിവിക് തീയറ്ററില്‍ ക്ഷണിക്കപ്പെട്ട ഐറിഷ് ആരാധകര്‍ക്കു മുന്‍പിലും ചെണ്ടമേളം കയ്യടി നേടി. കേരള ഹൗസ് കാര്‍ണിവലിനും ചെണ്ടമേളവും, ശിങ്കാരി മേളവും അവതരിപ്പിച്ചു. കോര്‍ക്ക്,ലിമറിക്ക്, നാസ്,ഗോള്‍വേ,പോര്‍ട്ട്ലീഷ്,ഡ്രോഹിഡ തുടങ്ങി അയര്‍ലൻഡിലെ വിവിധ സ്ഥലങ്ങളില്‍ ഡബ്ളിന്‍ ഡ്രംസ് ചെണ്ടമേളം സജീവമായി. താലാ സൈന്റോളജി സെന്ററില്‍ പ്രശസ്ത സിനിമാ നടന് ടോവിനോ തോമസിന്റെ സാന്നിധ്യത്തില്‍ എ ആര് എം സിനിമയുടെ പ്രൊമോഷനിൽ സദസ്സിനെ ഇളക്കിമറിച്ചിരുന്നു.
സൂപ്പര്‍ ഡ്യൂപ്പര്‍ ക്രിയേഷന്‍സ് നടത്തിയ വിധു പ്രതാപ്, ജ്യോത്സന എന്നിവർ നയിച്ച ഗാനമേളയിലും തരംഗം സൃഷ്ടിക്കാൻ ഡബ്ളിന്‍ ഡ്രംസിനു കഴിഞ്ഞു. താല് കില്‍നമന ഹാളിലും വിവാഹാവസരങ്ങളില് ഹോട്ടലുകളിലും ആഷ്ലിന് ബിജുവിന്റെ വയലിന് മാസ്മരികതയില്‍ ഫ്യൂഷന്‍ ചെണ്ട മേളവും അവതരിപ്പിച്ചു.താലയിലെയും ലൂക്കനിലെയും തിരുനാളുകളിലും പ്രദക്ഷിണത്തിനും മാത്രമല്ല ഓണാഘോഷം ഉൾപ്പെടെയുള്ള വേദികളിലും ഡബ്ളിൻ ഡ്രംസ് കയ്യടി നേടി.
സെന്റ് പാട്രിക് ഡേ പരേഡിൽ വർഷങ്ങളായി ഡബ്ലിൻ ഡ്രംസിന്റെ ചെണ്ടമേളമാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്റെറപ്പാസൈഡ് പരേഡിനായിരുന്നു മേളം അവതരിപ്പിച്ചെങ്കില്‍ ഈ വര്‍ഷം ഡണ്‍ലേരിയില്‍ നടക്കുന്ന പരേഡിനാണ് ടീം ചെണ്ടമേളം അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഇമ്മാനുവേല്‍ തെങ്ങുംപള്ളി (സ്പൈസ് വില്ലേജ് )യുടെ സഹകരണവും പ്രോത്സാഹനവും ടീമിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അയര്‍ലൻഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നോക്ക് തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണത്തിന് ആദ്യമായി ചെണ്ടമേളം നടത്താൻ കഴിഞ്ഞതും അനുഗ്രഹമായി കാണുന്നുവെന്ന് ടീം പറയുന്നു.
ഇടിമുഴക്കത്തിന്റെ നാദം മുതല്‍ നേര്‍ത്ത ദളമര്മ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാന്‍ സാധിക്കുന്ന അത്ഭുത വാദ്യോപകരണമായ ചെണ്ട 18 വാദ്യങ്ങള്‍ക്ക് തുല്യമായി കണക്കാക്കുന്നു. വാദ്യങ്ങളിലെ രാജാവ് എന്ന വിശേഷണവും ചെണ്ടക്ക് തന്നെ.
ഡബ്ലിൻ ഡ്രംസുമായി ബന്ധപ്പെടാൻ ബിജു വൈക്കം :0 89 439 2104, റോയി പേരയില്‍ :087 669 4782, ഷൈബു കൊച്ചിന് :0 87 684 2091.
|