റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനകീയ ഇഫ്താർ ഈ മാസം 21ന് നടത്തുവാൻ തീരുമാനിച്ചു. ഇഫ്താർ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ബത്ത ലുഹ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗവും കേളി രക്ഷധികാരി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. രക്ഷധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സീബ കൂവോട്, കേളി ജോയിന്റ് സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കഴിഞ്ഞ 18 വർഷമായി കേളി നടത്തിവരുന്ന ഇഫ്താർ സംഗമങ്ങൾ ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കഴിഞ്ഞ ഒൻപത് വർഷത്തിലേറെ തുടർച്ചയായി നടത്തി വരുന്ന ഇഫ്താർ വിരുന്നുകളിൽ കഴിഞ്ഞ പ്രാവശ്യം കേന്ദ്രീകൃതമായാണ് നടത്തിയത്.
കൂടുതൽ പ്രവാസികളിലേക്ക് ഇഫ്താർ എത്തിക്കുന്നതിന്റെ ഭാഗമായി 12 ഏരിയകളിലും വിവിധ യൂണിറ്റുകളിലുമായി വിപുലീകരിച്ചാണ് സാധാരണ ഇഫ്താറുകൾ സംഘടിപ്പിച്ചു പോന്നിരുന്നത്.
കൊറോണ മഹാമാരി സമയത്ത് ഇഫ്താർ കിറ്റുകൾ അർഹതപെട്ട പ്രവാസികൾക് എത്തിച്ചു നൽകിയാണ് കേളി ഇഫ്താറിൽ പങ്കാളികളായത്. ഇത്തവണ കേന്ദ്രീകൃത ഇഫ്താറിനോടൊപ്പം വികേന്ദ്രീകരിച്ചും ഇഫ്താർ സംഗമങ്ങൾ നടത്താൻ കേളിയുടെ വിവിധ ഘടകങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. സംഘാടക സമിതി ചെയർമാൻ കേളി രക്ഷാധികാരി കമ്മറ്റി അംഗം സുരേന്ദ്രൻ കൂട്ടായി, വൈസ് ചെയർമാൻ മാരായി നൗഫൽ സിദ്ദീഖ്, ലിപിൻ പശുപതി. കൺവീനർ രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ, ജോയിന്റ് കൺവീനർമാർ കാഹിം ചേളാരി, ജാഫർഖാൻ. സാമ്പത്തിക കൺവീനർ സുനിൽ സുകുമാരൻ,
ജോയിന്റ് കൺവീനർമാർ നസീർ മുള്ളൂർക്കര, പി.എൻ. റഫീക്ക്, മറ്റു സാമ്പത്തിക കമ്മിറ്റി അംഗങ്ങൾ നിസാം, നൗഫൽ ഷാ, അഷറഫ് പൊന്നാനി, പ്രസാദ് വഞ്ചിപ്പുര, ഷാജി, നെൽസൺ ബദിയ, മോഹൻദാസ് ബത്ത, അബ്ദുൾ കലാം ഖർജ്, ഗീത ജയരാജ് കുടുംബവേദി.
ഗതാഗതകൺവീനർ കിഷോർ ഇ. നിസാം, ജോയിന്റ് കൺവീനർമാർ നൗഫൽ യു.സി, സതീഷ് വളവിൽ, വിഭവ സമാഹരണം കൺവീനർ അനുരുദ്ധൻ, ജോയിന്റ് കൺവീനർ ഹാഷിം കുന്നത്തറ, വിഭവ സമാഹരണം കൺവീനർ ഷിബു തോമസ്, ജോയിന്റ് കൺവീനർമാർ അജ്മൽ, ജവാദ് പെരിയാട്ട്.
പബ്ലിസിറ്റി കൺവീനർ സനീഷ്, ജോയിന്റ് കൺവീനർമാർ ലത്തീഫ്, നൗഷാദ്. പശ്ചാത്തല സജ്ജീകരണം കൺവീനർ റഫീക്ക് ചാലിയം, ജോയിന്റ് കൺവീനർ ഹാരിസ് നസീം. ഭക്ഷണകമ്മറ്റി കൺ വീനർ മധു പട്ടാമ്പി, ജോയിന്റ് കൺവീനർമാർ പ്രദീപ് കൊട്ടാരത്തിൽ, ഷമീം മേലേതിൽ.
ഭക്ഷണപാക്കിംഗ് കൺവീനർ ഹസൻ പുന്നയൂർ ജോയിന്റ് കൺവീനർമാർ സെൻ ആന്റണി, രാമകൃഷ്ണൻ ബത്ത, മറ്റ് അംഗങ്ങൾ നാരായണൻ മലാസ്,നൗഫൽ, ധനേഷ്, ഫൈസൽ, ഇസ്മായിൽ ബത്ത, സരസൻ ബദിയ, അൻസാരി നസീം, ഷഫീക്ക് റോദ,
കുടുംബവേദി അംഗങ്ങളായ ദീപ ജയകുമാർ, സജീന സിജിൻ,സീന സെബിൻ, അൻസിയ. വോളണ്ടിയർ ക്യാപ്റ്റൻ ഗഫൂർ ആനമങ്ങാട്, വൈസ് ക്യാപ്റ്റന്മാർ ഷഫീഖ് ബത്ത, റനീഷ് കരുനാഗപ്പള്ളി. കൂടാതെ ഏരിയ വാളണ്ടിയർ ക്യാപ്റ്റന്മാർ എന്നിവർ അടങ്ങുന്ന 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.
കേളി ജോയിന്റ് സെക്രട്ടറി മധു ബാലശേരി സ്വാഗതവും സംഘാടക സമിതി കൺവീനർ പ്രഭാകരൻ കണ്ടോന്താർ യോഗത്തിന് നന്ദിയും പറഞ്ഞു.
|