ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്സിന്റെ പതിനഞ്ചാം വാര്‍ഷികയോഗം ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ലിഫിവാലി ഷീല പാലസില്‍ നടക്കും. ചെയര്മാന് ദീപു ശ്രീധറിന്റെ അധ്യക്ഷതയില്‍ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി തടത്തില്‍ (ജര്‍മനി) ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് ഗ്രീഗറി മേടയില്‍ മുഖ്യപ്രഭാഷണം നടത്തും. ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍, ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോസ് കുമ്പിളുവേലില്‍, യൂറോപ്പ് റീജിയൺ ട്രഷറര്‍ ഷൈബു കൊച്ചിന്, ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ഗ്ലോബല്‍ സെക്രട്ടറി രാജു കുന്നക്കാട്ട്,
യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ് ബിജു വൈക്കം, വൈസ് ചെയര്‍പേഴ്സണ്‍ സുനില്‍ ഫ്രാന്‍സീസ്, എഡ്യൂക്കേഷന്‍ ഫോറം വൈസ് പ്രസിഡന്റ് ജോജസ്റ്റ് മാത്യു(കാവന്), മുന്‍ ചെയര്മാന് ജോണ്സണ് ചക്കാലക്കല്‍, പ്രൊവിന്‍സ് ഭാരവാഹികളായ രാജന് തര്യന് പൈനാടത്ത്, ജിജോ പീടികമല, ജോര്‍ജ് കൊല്ലംപറമ്പില്‍, ബിനോയ് കുടിയിരിക്കല്‍,
സെബാസ്റ്റ്യന്‍ കുന്നുംപുറം, തോമസ് ജോസഫ്, സിറില്‍ തെങ്ങുംപള്ളില്‍, ജയന് തോമസ്, പ്രിന്‍സ് വിലങ്ങുപാറ, പ്രിന്‍സ് ജോസഫ്, കോര്‍ക്ക് യൂണിറ്റ് ചെയര്മാന് ജെയ്സണ്‍ ജോസഫ്, പ്രസിഡന്റ് ലിജോ ജോസഫ്, സെക്രട്ടറി ജേക്കബ് വര്‍ഗീസ്, അയര്‍ലൻഡ് പ്രൊവിന്‍സ് വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ജീജ ജോയി വര്‍ഗീസ്, പ്രസിഡന്റ് ജൂഡി ബിനു, സെക്രട്ടറി രഞ്ജന മാത്യു തുടങ്ങിയവര്‍ സംസാരിക്കും.
2025 2026 വര്‍ഷത്തേക്കുള്ള ഭാവി പരിപാടികള്‍ യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് പ്രഡിഡന്റ് ബിജു സെബാസ്റ്റ്യന്‍, സെക്രട്ടറി റോയി പേരയില്‍, ട്രഷറര്‍ മാത്യു കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.
|