അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി സോണൽ കമ്മിറ്റിക്ക് പുതുനേതൃത്വം നിലവിൽ വന്നു. ആക്ടിംഗ് പ്രസിഡന്റ് ഷാജി കുമാറിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി അനീഷ് ചളിക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
വീക്ഷണം ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.പി. മുഹമ്മദാലി ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് ട്രഷറർ നസീർ താജ് നന്ദി പ്രകാശിപ്പിച്ചു. വീക്ഷണം ഫോറത്തിന്റെ പുതിയ കലാവിഭാഗമായ "ക്രിയേറ്റീവ് പ്രിസം' എന്ന സംഘടനയുടെ ലോഗോപ്രകാശനം എം.യു. ഇർഷാദ്, നിബു സാം ഫിലിപ് എന്നിവർക്ക് നൽകിക്കൊണ്ട് എൻ.പി. മുഹമ്മദാലി നിർവഹിച്ചു.
പുതിയ ഭാരവാഹികൾ: ടി.എം. നിസാർ (പ്രസിഡന്റ്), എസ്.എ. ഷാജികുമാർ (ജനറൽ സെക്രട്ടറി), രാജേഷ് മഠത്തിൽ (ട്രഷറർ), വൈസ് പ്രസിഡന്റുമാർ: നസീർ താജ് (സാമ്പത്തികം), സയീദ് മുണ്ടയാട് (ഏകോപനം), ജെറിൻ ജേക്കബ് (വിദ്യാഭ്യാസം), അമീർ കല്ലമ്പലം (വെൽഫെയർ), സിറാജുദ്ധീൻ മാള (കല).
സെക്രട്ടറിമാർ: പി. നദീർ, ജോയിസ് പുന്തല, ജോസി, ബാസ്റ്റിൻ, കബീർ. അസിസ്റ്റന്റ് ട്രഷറർ: ഫസൽ റഹ്മാൻ. മീഡിയ കൺവീനർമാർ: അമർലാൽ പാലക്കൽ, ഷൈജു ബദറുദ്ധീൻ. കലാവിഭാഗം സെക്രട്ടറിമാർ: വിഷ്ണു പ്രകാശ്, റജ മുഹമ്മദ്, സാഹിത്യവിഭാഗം സെക്രട്ടറി: ഷാനവാസ് സാലി, കായിക വിഭാഗം സെക്രട്ടറി: മുഹമ്മദ് ഷഫീക്ക്.
എം.യു.ഇർഷാദ്, നിബു സാം ഫിലിപ്പ് എന്നിവരാണ് പുതിയ കേന്ദ്രകമ്മിറ്റി പ്രതിനിധികൾ. കൂടാതെ 23 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും ചുമതലയേറ്റു.
|