• Logo

Allied Publications

Europe
ഒ​ലാ​ഫ് ഷോ​ള്‍​സി​നെ സ​ന്ദ​ര്‍​ശി​ച്ച് ഫ്രെ​ഡ​റി​ക് മെ​ർ​സ്
Share
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ നി​യു​ക്ത ചാ​ന്‍​സ​ല​ർ ഫ്രെ​ഡ​റി​ക് മെ​ർ​സ് നി​ല​വി​ലെ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സി​നെ ബെ​ര്‍​ലി​നി​ലെ ചാ​ന്‍​സ​ല​ര്‍ കാ​ര്യാ​ല​യ​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.43ന് ​എ​ത്തി​യ മെ​ർ​സ് ഒ​രു മ​ണി​ക്കൂ​റോ​ളം ഷോ​ള്‍​സി​നൊ​പ്പം ചെ​ല​വ​ഴി​ച്ചു.

അ​ധി​കാ​രം കൈ​മാ​റ്റം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. നേ​ര​ത്തെ, മെ​ർ​സ് ന​യി​ക്കു​ന്ന ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ൻ(​സി​ഡി​യു) സി​എ​സ്‌​യു സ​ഖ്യം പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്നു.

630 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ സി​ഡി​യു സി​എ​സ്‌​യു സ​ഖ്യം 208 സീ​റ്റും എ​എ​ഫ്ഡി 152 സീ​റ്റും നേ​ടി. മു​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സി​ന്‍റെ സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി 121 സീ​റ്റോ​ടെ മൂ​ന്നാം സ്ഥാ​ന​ത്താ​യി.

തീ​വ്ര വ​ല​തു​ക​ക്ഷി​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി(​എ​എ​ഫ്ഡി) ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യി.

മ​ല​യാ​ളി ന​ഴ്സ് മാ​ഞ്ച​സ്റ്റ​റി​ൽ അ​ന്ത​രി​ച്ചു.
മാ​ഞ്ച​സ്റ്റ​ർ: യു​കെ മ​ല​യാ​ളി ബീ​ന മാ​ത്യു ച​മ്പ​ക്ക​ര(53) കാ​ൻ​സ​ർ രോ​ഗ​ത്തെ​ത്തു‌​ട​ർ​ന്ന് അ​ന്ത​രി​ച്ചു.
ജ​ര്‍​മ​നി​യി​ൽ പ്ര​ശ​സ്ത​മാ​യ റി​യാ​ലി​റ്റി ഷോ​യി​ൽ മ​ല​യാ​ളി മാ​റ്റു​ര​യ്ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ​വും പ്ര​ശ​സ്ത​വു​മാ​യ ടി​വി സം​ഗീ​ത റി​യാ​ലി​റ്റി ഷോ​ക​ളി​ലൊ​ന്നാ​യ ദ ​വോ​യ്സ് കി​ഡ്സി​ല്‍ മ​ല
പ​ണി​മു​ട​ക്ക്: മ്യൂ​ണി​ക്ക്, ഹാം​ബു​ര്‍​ഗ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി.
ബെ​ര്‍​ലി​ന്‍: മ്യൂ​ണി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ര​ണ്ട് ദി​വ​സ​ത്തെ മു​ന്ന​റി​യി​പ്പ് പ​ണി​മു​ട​ക്ക് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ചു.
ഫ്രെ​ഡ​റി​ക് മെ​ര്‍​സ് പാ​രീ​സി​ല്‍ ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​നെ സ​ന്ദ​ര്‍​ശി​ച്ചു.
പാ​രീ​സ്: ജ​ര്‍​മ​നി​യു​ടെ നി​യു​ക്ത ചാ​ന്‍​സ​ല​ര്‍ ഫ്രെ​ഡ​റി​ക് മെ​ര്‍​സ് പാ​രീ​സി​ലെ​ത്തി ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
അ​യ​ർ​​ലൻഡിൽ ഡ്രൈ​വിംഗിനി​ടെ അന്തരിച്ച അ​നീ​ഷി​ന്‍റെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച.
ഡ​ബ്ലി​ൻ: കി​ൽ​കെ​ന്നി​യി​ൽ കാ​റോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു അ​ന്ത​രി​ച്ച മ​ല​യാ​ളി യു​വാ​വ് അ​നീ​ഷ് ശ്രീ​ധ​ര​ന്‍റെ(37) പൊ​തു