ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിന്റെ നാഷണൽ ഗ്രാന്റ് ഫിനാലെ ബിബ്ലിയ ‘25 ഡബ്ലിൻ ഗ്ലാസ്നേവിൽ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ നടന്നു.
അയർലൻഡിലെ നാലു റീജിയണിലെ ഒൻപത് കുർബാന സെന്ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ നാഷണൽ കിരീടം കാസിൽബാർ ടീം സ്വന്തമാക്കി. ഗാൽവേ റീജിയണൽ തലത്തിലും കാസിൽബാർ കുർബാന സെന്റർ ഒന്നാം സ്ഥാനം നേടിയിരുന്നു.
ഡബ്ലിൻ റീജിയണിലെ ആതിഥേയരായ ഫിബ്സ്ബറോ കുർബാന സെന്റർ രണ്ടാം സ്ഥാനം നേടി. ഡബ്ലിൻ റീജിയണിലും ഒന്നാം സ്ഥാനം ഫിസ്ബറോ കുർബാന സെന്ററിനായിരുന്നു. മൂന്നാം സ്ഥാനം ഗാൽവേ റീജിയണിലെ റ്റുള്ളുമോർ കുർബാന സെന്റർ കരസ്ഥമാക്കി.
 ഒന്നാം സ്ഥനം കാസിൽബാർ കുർബാന സെന്ററിന്റെ ടീം അംഗങ്ങൾ എമിൻ സോജൻ, ഇവോൺ സോജൻ, അന്ന ഗ്രേസ് ജേക്കബ്, ജോയൽ പ്രിൻസ്. രണ്ടാം സ്ഥനം നേടിയ ഫിബ്സ്ബറോ ടീം റോസ് മരിയ തോമസ്, ഡാനിയൽ ജേക്കബ് സ്റ്റീഫൻ സിജോ, ബോണാവെഞ്ചുർ, നിഷ ജോസഫ്.
മുന്നാം സ്ഥനം നേടിയ കോർക്ക് ടീം ഇസബെൽ ഷോബിൻ, നിയ ഫിലിപ്പ്, നോഹ ഫിലിപ്പ്, നോയൽ ഫിലിപ്പ്, ജോയ് കളത്തുമാക്കിൽ. ബിബ്ലിയ മത്സരം ഫാ. ബൈജു ഡേവീസ് കണ്ണാംപള്ളി ഉദ്ഘാടനം ചെയ്തു.
ആവേശോജ്വലമായ ക്വിസ് മത്സരങ്ങൾ ക്വിസ് മാസ്റ്ററായ ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ നിയന്ത്രിച്ചു. ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെടെ എട്ട് റൗണ്ടുകളായാണു മത്സരങ്ങൾ നടന്നത്.
വിജയികൾക്കുള്ള സമ്മാനദാനം അയർലൻഡ് സീറോമലബാർ സഭയുടെ ബെൽഫാസ്റ്റ് റീജിയണൽ ഡയറകടർ ഫാ. ജോസ് ഭരണികുളങ്ങര നിർവഹിച്ചു. ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ ഓൺലൈൻ പ്രസംഗ മത്സര(ഗ്ലോറിയ 2024) വിജയികൾക്കുള്ള സമ്മാനദാനവും തദ്ദവസരത്തിൽ നടന്നു.
കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, സെക്രട്ടറി ജോസ് ചാക്കോ, നാഷണൽ പാസ്റ്ററൻ കൗൺസിൽ ട്രസ്റ്റിമാരായ ലിജി ലിജോ, ബിനോയ് സ ജോസ്, ഡബ്ലിൻ സോണൽ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, ബെന്നി ജോൺ, ടോം തോമസ്, ജൂലി റോയ്, കമ്മറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
പങ്കെടുത്ത ടീമുകൾക്ക് പിന്തുണയും പ്രോത്സാഹനവുമായി അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സീറോമലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി ഡബ്ലിനിൽ സംഘടിപ്പിച്ചുവന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ഈ വർഷം അയർലൻഡിലെ മുഴുവൻ കുർബാന സെന്ററുകളിലും സംഘടിപ്പിച്ചു.
അയർലൻഡിലെ 35 കുർബാന സെന്ററുകളിലെ ആയിരത്തി എണ്ണൂറോളം വിശ്വാസികൾ ബൈബിൾ ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു. ഓരോ റീജിയണിലും ലൈവ് ക്വിസ് മത്സരങ്ങൾ നടത്തി വിജയികളായ ടീമുകൾ ആണു നാഷണൽ ഗ്രാന്റ് ഫിനാലെയിൽ പങ്കെടുത്തത്.
എവർ റോളിംഗ് ട്രോഫികളും നാഷണൽ തല വിജയികൾക്കുള്ള സമ്മാനങ്ങളും മേയ് പത്തിനു നടക്കുന്ന ഓൾ അയർലൻഡ് നോക്ക് തീർഥാടന മധ്യേ വിതരണം ചെയ്യും.

ജനുവരി 11നു നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ താലത്തിൽ ഒന്നാം സ്ഥാനം നേടിയർ: സബ് ജൂനിയേഴ്സ്: ജോയൽ പ്രിൻസ് (കാസിൽബാർ ഗാൽവേ), ജൂനിയേഴ്സ്: ഇവ എൽസ സുമോദ് (നാസ് ഡബ്ലിൻ), സീനിയേഴ്സ്: ജോയൽ വർഗ്ഗീസ് (ബ്രേ ഡബ്ലിൻ), സൂപ്പർ സീനിയേഴ്സ്: ഇമ്മാനുവേൽ സക്കറിയ (ലിമറിക്ക് കോർക്ക്), ജനറൽ: നിഷ ജോസഫ് (ഫിബ്സ്ബറോ ഡബ്ലിൻ).
|