ഫിലഡൽഫിയ: ഫിലഡൽഫിയയിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്) 2025ലെ പ്രവർത്തന ഉദ്ഘാടനം ഗംഭീരമായി.
പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെൻസിൽവേനിയ സ്റ്റേറ്റിലെ ഫിലഡൽഫിയ പ്രിസൺ എച്ച്ആർ സൂപ്പർ വൈസർ ഐ.വി. മാത്യൂസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
സംഘടന വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായ രണ്ടുപേർക്ക് ഉപജീവനമാർഗത്തിനായി രണ്ട് പുതിയ ഓട്ടോറിക്ഷാ വാങ്ങി നൽകിയതും വിദ്യാർഥിക്ക് സൈക്കിൾ വാങ്ങി നൽകിയതും നഴ്സിംഗ് വിദ്യാർഥിനികൾക്കുള്ള ട്യൂഷൻ ഫീസ് നൽകിയതും പാമ്പാടിയിലും അടൂരിലും ഭവനങ്ങൾ പണിയിച്ചു നൽകിയതും ഐ.വി. മാത്യൂസ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ബെൻസൺ വർഗീസ് പണിക്കർ, ലിജോ പി. ജോർജ്, ജോസഫ് കുരുവിള (സാജൻ), കൊച്ചുമോൻ വയലത്ത് എന്നിവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട പുതിയ ഭരണസമിതിക്ക് വിപുലമായ കമ്മിറ്റിയോടൊപ്പം ചേർന്ന് ഈ വർഷവും ധാരാളം നന്മ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കട്ടെയെന്ന് ഐ.വി. മാത്യൂസ് ആശംസിച്ചു.
ഫോമ വൈസ്പ്രസിഡന്റും ശാലു പുന്നൂസ്, ഫൊക്കാനയുടെ പെൻസിൽവേനിയ ആർവിപി ഷാജി സാമുവൽ, ഫോമ മിഡ് അറ്റ് ലാന്റിക്ക് റീജിയൺ ആർവിപി പത്മരാജൻ നായർ, കാൻജ് ട്രാസ്റ്റീബോർഡ് മെമ്പർ, ജോസഫ് ഇടിക്കുള, ഫോമ മിഡ് അറ്റലാന്റിക്ക് റീജൻ യൂത്ത് സെക്രട്ടറി സാഗർ സ്റ്റാൻലി, രാജു ശങ്കരത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു.
2024 പ്രവർത്തനങ്ങളുടെ ലഘു വിവരണം പ്രത്യേകം തയാറാക്കിയ ഷോർട്ട് ഫിലിമിലൂടെ മുൻ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത് സദസ്സിൽ അവതരിപ്പിക്കുകയും 2025ലെ പ്രവർത്തനങ്ങൾക്ക് വിജയാശംസകൾ നേരുകയും ചെയ്തു.
ജെയിംസ് തോമസ്, സന്തോഷ് ഫിലിപ്പ്, അനു സ്കറിയ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഏമറിയം പുന്നൂസ് അമേരിക്കൻ ദേശീയ ഗാനവും, റോസിലിൻ ഫിലിപ്പ് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. പൊതുസമ്മേളനത്തിന് അഷിത ശ്രീജിത്ത് എംസി ആയി പ്രവർത്തിച്ചു പ്രോഗ്രാം നിയന്ത്രിച്ചു.
മാപ്പ് ജനറൽ സെക്രട്ടറി ലിജോ പി ജോർജ്ജ് സ്വാഗതവും ട്രഷറർ ജോസഫ് കുരുവിള (സാജൻ) കൃതജ്ഞതയും പറഞ്ഞു. പെപ്പർ പാലസ് റസ്റ്ററന്റ് തയാറാക്കിയ ഡിന്നറോടുകൂടി പരിപാടികൾക്ക് തിരശീല വീണു.
പ്രസിഡന്റായി ബെൻസൺ വർഗീസ് പണിക്കർ, ജനറൽ സെക്രട്ടറി ലിജോ പി. ജോർജ്, ട്രഷറർ ജോസഫ് കുരുവിള (സാജൻ), മാപ്പ് വൈസ് പ്രസിഡന്റ് കൊച്ചുമോൻ വയലത്ത് എന്നിവരാണ് 2025ലെ മാപ്പിന്റെ സാരഥികൾ.
ചെയർ പേഴ്സൺസായി തെരഞ്ഞെടുക്കപ്പെട്ടവർ: ആർട്സ് ചെയർപേഴ്സൺ അഷിത ശ്രീജിത്ത്, സ്പോർട്സ് ചെയർപേഴ്സൺ സന്തോഷ് ഫിലിപ്പ്, യൂത്ത് ചെയർപേഴ്സൺ സജി വർഗീസ്, പബ്ലിസിറ്റി ആൻഡ് പബ്ലിക്കേഷൻസ് ചെയർപേഴ്സൺ റോജേഷ് സാം സാമുവൽ, എജ്യുക്കേഷൻ ആൻഡ് ഐടി ചെയർപേഴ്സൺ ഫെയ്ത് മരിയ എൽദോ,
മാപ്പ് ഐസിസി ചെയർപേഴ്സൺ ഫിലിപ്പ് ജോൺ, ചാരിറ്റി ആൻഡ് കമ്യൂണിറ്റി ചെയർപേഴ്സൺ ലിബിൻ പുന്നശേരി, ലൈബ്രറി ചെയർപേഴ്സൺ ജോൺസൻ മാത്യു, ഫണ്ട് റേസിംഗ് ചെയർപേഴ്സൺ ജോൺ ശാമുവേൽ, മെമ്പർഷിപ്പ് ചെയർപേഴ്സൺ അലക്സ് അലക്സാണ്ടർ, വുമൺസ് ഫോറം ചെയർപേഴ്സൺ ദീപ് തോമസ്.
കമ്മിറ്റി അംഗങ്ങൾ: ഏലിയാസ് പോൾ, ദീപു ചെറിയാൻ, ജോർജ് എം കുഞ്ഞാണ്ടി, ജോർജ് മാത്യു, ലിസി തോമസ്, മാത്യു ജോർജ്, രാജു ശങ്കരത്തിൽ, റോയ് വർഗീസ്, സാബു സ്കറിയ, ഷാജി സാമുവൽ, സോബി ഇട്ടി, സോയ നായർ, സ്റ്റാൻലി ജോൺ, തോമസ്കുട്ടി വർഗീസ്, വിൻസെന്റ് ഇമ്മാനുവൽ, ശ്രീജിത്ത് കോമത്ത്.
|