അബുദാബി: കോട്ടക്കൽ മണ്ഡലം കെഎംസിസി വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു. മണ്ഡലത്തിലെ വിവിധ മുനിസിപ്പൽ പഞ്ചായത്തുകളിലെ പ്രവർത്തകരും കുടുംബവും കുട്ടികളുമടക്കം നൂറ്റി അമ്പതോളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
അബുദാബി സംസ്ഥാന കെഎംസിസി സെക്രട്ടറി മൊയ്ദുട്ടി വേളേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റാഷിദ് തൊഴലിൽ അധ്യക്ഷത വഹിച്ചു. മെക് സെവൻ ഫിറ്റ്നസ് ക്യാമ്പിന് ഫിറ്റ്നസ് ട്രൈനർ അബ്ബാസ് നേതൃത്വം നൽകി.
മണ്ഡലം വനിതാ കെഎംസിസി ജനറൽ സെക്രട്ടറി നസ്മിജ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ യുഎഇ യിലെ പ്രമുഖ ഗായകർ ചേർന്ന് ഗസൽ പരിപാടി ഒരുക്കി. ഉസ്താദ് നജ്മുദ്ധീൻ ഹുദവി , കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൾ, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടൻ, വൈസ് പ്രസിഡന്റുമാരായ ഹുസൈൻ സി.കെ, ഹസ്സൻ അരീക്കൻ, സിറാജ് ആതവനാട് തുടങ്ങിയവർ സംസാരിച്ചു.
കായിക മത്സങ്ങൾക്കു അഷ്റഫ് അലി പുതുക്കുടി, മുനീർ മാമ്പറ്റ, ഷാഹിദ് ചെമ്മുകൻ, സൈദ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. വടംവലി, ഷൂട്ടൗട്ട്, നീന്തൽ , കുട്ടികൾക്കായി പ്രത്യേക മത്സരങ്ങൾ എന്നിവയും നടന്നു.
മണ്ഡലം നേതാക്കളായ ഷംസുദ്ധീൻ ഒ.പി, അഷ്റഫ് കെ കെ,മജീദ് എടയൂർ, ലത്തീഫ് എ.പി,സബീൽ പരവക്കൽ, യാഹു, അഷ്റഫ് ബക്കർ, ഇബ്രാഹിം കുട്ടി, അബ്ദുൽ സലാം വി.ടി തുടങ്ങിയവർ നേതൃത്വം നൽകി.
|