• Logo

Allied Publications

Middle East & Gulf
ഒ​മാ​നി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി
Share
മ​സ്ക​റ്റ്: ഒ​മാ​ൻ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ​യു​ടെ(​ഒ​എ​സ്എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ഒ​മാ​നി​ൽ മ​സ്ക​റ്റി​ലെ റൂ​വി സെ​യി​ന്‍റ്സ് പീ​റ്റ​ർ & പോ​ൾ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പാ​രീ​ഷ് ഹാ​ളി​ൽ വ​ച്ച് ന​ട​ന്നു.

പ്ര​സി​ഡ​ന്‍റ് സ​ജി പി. ​ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​നം, റൂ​വി സെ​യി​ന്‍റ്സ് പീ​റ്റ​ർ & പോ​ൾ ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി റ​വ. ഫാ. ​സ്റ്റീ​ഫ​ൻ ലൂ​യി​സ് ഉ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഡ​യ​റ​ക്‌​ട​ർ റ​വ. ഫാ. ​വ​ർ​ഗീ​സ് വാ​ലി​ക്കോ​ട​ത്തി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഫാ. ​തോ​മ​സ് വെ​ട്ടി​ക്കാ​ലാ​യി​ൽ, റ​വ. ഫാ. ​ഡി​യാ​ഗോ സാ​രി​യോ, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നി​ബു മാ​ത്യു(​റൂ​വി), റോ​ജി ടി. ​തോ​മ​സ്(​ഗാ​ല), സി​നോ​ജ് സാ​മു​വ​ൽ (സ​ലാ​ല), ബി​നു ആ​ലു​വി​ള (നി​സ്വ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ​മ്മേ​ള​ന​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണ തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​ജു​മോ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന അ​ഞ്ച് ദ​മ്പ​തി​ക​ളെ ആ​ദ​രി​ക്കു​ക​യും 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും റൂ​വി പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം കി​ട്ടി​യ അം​ഗ​ങ്ങ​ളെ​യും മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.

റൂ​വി, ഗാ​ല, നി​സ്വ, സ​ലാ​ല, സോ​ഹാ​ർ യൂ​ണി​റ്റു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ സ​മ്മേ​ള​ന​ത്തി​ന് മാ​റ്റു​കൂ​ട്ടി. സ​മ്മേ​ള​ന​ത്തി​ന്‍റെ ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​സ​ഫ് മാ​ത്യു, ജി​ജി വ​ർ​ഗീ​സ്, റൂ​വി, ഗാ​ല, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ