• Logo

Allied Publications

Middle East & Gulf
ഗ്ലോ​ബ​ൽ ഇ​ൻ​വെ​സ്റ്റ് മീ​റ്റ്: ബ​ഹ​റി​ൻ പ​ങ്കെ​ടു​ക്കും
Share
ദാ​വോ​സ്: കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ ഉ​ച്ച​കോ​ടി​യി​ൽ ബ​ഹ​റി​നി​ൽ നി​ന്നു​ള്ള മ​ന്ത്രി ത​ല സം​ഘം പ​ങ്കെ​ടു​ക്കും. ബ​ഹ​റി​ൻ ധ​ന​കാ​ര്യ മ​ന്ത്രി ഷെ‌​യ്ഖ് സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ് അ​ൽ ഖ​ലീ​ഫ​യു​മാ​യി ദാ​വോ​സി​ൽ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നി​ടെ ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട ച​ർ​ച്ച കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ബ​ഹ​റി​ൻ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ആ​ദി​ൽ ഫ​ക്രു, ബ​ഹ​റി​ൻ സു​സ്ഥി​ര വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി നൂ​ർ ബി​ന്ദ് അ​ലി അ​ൽ ഖ​ലീ​ഫ്, ബ​ഹ​റി​ൻ പ്രോ​പ്പ​ർ​ട്ടി ക​മ്പ​നി സിഇഒ ഷെ‌​യ്ഖ് അ​ബ്ദു​ള്ള ബി​ൻ ഖ​ലീ​ഫ അ​ൽ ഖ​ലീ​ഫ, ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ച്ചു.

അ​ടു​ത്ത മാ​സം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ൻ​വെ​സ്റ്റ് കേ​ര​ള ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ലേ​ക്ക് സം​ഘ​ത്തെ അ​യ​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച നി​ക്ഷേ​പ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ലേ​ക്ക് വ​ലി​യ നി​ക്ഷേ​പം ക​ട​ന്നു​വ​രു​ന്ന​തി​ലേ​ക്കു​ള്ള വി​ജ​യ​ക​ര​മാ​യ പ്രാ​രം​ഭ ച​ർ​ച്ച​യാ​യി​രു​ന്നു ന​ട​ന്ന​തെ​ന്ന് പി. ​രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, കെഎ​സ്ഐഡിസി എംഡി എ​സ്. ഹ​രി​കി​ഷോ​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. കൊ​ച്ചി​യി​ൽ ഫെ​ബ്രു​വ​രി 21, 21 തീ​യതി​ക​ളി​ലാ​യാ​ണ് ആ​ഗോ​ള നി​ക്ഷേ​പ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ