• Logo

Allied Publications

Americas
ഇ​നി ട്രം​പ് 2.0! യു​എ​സി​ന്‍റെ 47ാം പ്ര​സി​ഡ​ന്‍റാ​യി ഇ​ന്ന് ചു​മ​ത​ല​യേ​ല്ക്കും
Share
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ 47ാമ​ത് പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. ഇ​ന്ത്യ​ൻ​സ​മ​യം രാ​ത്രി 10.30നാ​ണ് (പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 12) സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങ്. അ​തി​ശൈ​ത്യ​ത്തെ​ത്തു​ട​ർ​ന്ന് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ കാ​പി​റ്റോ​ൾ മ​ന്ദി​ര​ത്തി​നു​ള്ളി​ലെ റോ​ട്ട​ൻ​ഡ ഹാ​ളി​ലാ​ണു ന​ട​ക്കു​ക.

നേ​ര​ത്തെ തു​റ​ന്ന വേ​ദി​യി​ൽ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു പ്രാ​രം​ഭ​മാ​യി ന​ട​ക്കു​ന്ന പ്രാ​ർ​ഥ​ന​യ്ക്ക് ന്യൂ​യോ​ർ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ തി​മോ​ത്തി ഡോ​ള​ൻ നേ​തൃ​ത്വം ന​ൽ​കും.

യു​എ​സ് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ജോ​ൺ റോ​ബ​ർ​ട്ട്സാ​യി​രി​ക്കും സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കു​ക. നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് ആ​ണ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലു​ക. തു​ട​ർ​ന്നാ​ണ് ട്രം​പി​ന്‍റെ ഊ​ഴം. ബൈ​ബി​ളി​ൽ തൊ​ട്ടാ​ണു സ​ത്യ​പ്ര​തി​ജ്ഞ.

ട്രം​പ് ലി​ങ്ക​ണ്‍ ബൈ​ബി​ളും അ​മ്മ സ​മ്മാ​നി​ച്ച ബൈ​ബി​ളും സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ഉ​പ​യോ​ഗി​ക്കും. 1861ല്‍ ​ഏ​ബ്ര​ഹാം ലി​ങ്ക​ണ്‍ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ഉ​പ​യോ​ഗി​ച്ച ബൈ​ബി​ളാ​ണ് ലി​ങ്ക​ണ്‍ ബൈ​ബി​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ന്‍​സ് ത​ന്‍റെ മു​ത്ത​ശി സ​മ്മാ​നി​ച്ച ബൈ​ബി​ളി​ല്‍ തൊ​ട്ടാ​കും സ​ത്യ​വാ​ച​കം ചൊ​ല്ലു​ക.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം ട്രം​പ് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. നാ​ലു വ​ർ​ഷം താ​ൻ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കും. പ​ര​ന്പ​രാ​ഗ​ത​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ലേ​ക്ക് വി​ദേ​ശ രാ​ഷ്‌​ട്ര​ത്ത​ല​വ​ന്മാ​രെ ക്ഷ​ണി​ക്കാ​റി​ല്ല.

എ​ന്നാ​ൽ, ട്രം​പ് ത​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ലേ​ക്ക് ഏ​താ​നും വി​ദേ​ശ​നേ​താ​ക്ക​ളെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ​നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി ഡോ​ണ​ൾ​ഡ് ട്രം​പും കു​ടും​ബ​വും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വാ​ഷിം​ഗ്ട​ണി​ലെ​ത്തി​യി​രു​ന്നു.

ഞായറാഴ്ച രാ​വി​ലെ ആ​ർ​ലിം​ഗ്ട​ൺ നാ​ഷ​ണ​ൽ സെ​മി​ത്തേ​രി​യി​ലെ അ​ജ്ഞാ​ത സൈ​നി​ക​ന്‍റെ ശ​വ​കു​ടീ​ര​ത്തി​ൽ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ച ട്രം​പ് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​ഷിം​ഗ്‌​ട​ണി​ലെ കാ​പി​റ്റോ​ൾ വ​ൺ അ​രീ​ന​യി​ൽ "മേ​ക്ക് അ​മേ​രി​ക്ക ഗ്രേ​റ്റ് എ​ഗെ​ൻ വി​ക്‌​ട​റി റാ​ലി' എ​ന്ന​പേ​രി​ൽ വി​ജ​യ റാ​ലി ന​ട​ത്തി. വൈ​കു​ന്നേ​രം, വാ​ഷിം​ഗ്ട​ണി​ൽ ത​ന്‍റെ വി​ശ്വ​സ്ത​ർ​ക്കാ​യി അ​ത്താ​ഴ​വി​രു​ന്നും ഒ​രു​ക്കി.

നാ​ലു വ​ര്‍​ഷം മു​മ്പ് ജോ ​ബൈ​ഡ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​മു​മ്പ് കാ​പി​റ്റോ​ള്‍ ഹി​ല്ലി​നു​നേ​രേ ട്രം​പ് അ​നു​കൂ​ലി​ക​ള്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​വും മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് ട്രം​പി​നു​നേ​രേ ഉ​ണ്ടാ​യ വ​ധ​ശ്ര​മ​ങ്ങ​ളും മു​ൻ​നി​ർ​ത്തി വാ​ഷിം​ഗ്‌​ട​ൺ ന​ഗ​രം സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​ണ്. 7,800 നാ​ഷ​ണ​ൽ ഗാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ 25000ത്തോ​ളം വ​രു​ന്ന സം​ഘ​മാ​ണ് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്.

യു​എസ് വി​മാ​ന ദു​ര​ന്തം: 18 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ യാ​ത്രാ വി​മാ​നം സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ന​ദി​യി​
വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പി​രി​ച്ചു​വി​ട്ട സൈ​നി​ക​രെ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട 8,000 സൈ​നി​ക​രെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കു​മ
ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ 79ാമ​ത് ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
ക​ടു​പ്പി​ച്ച് ട്രം​പ്; കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ല​ട​യ്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ലാ​ക്കാ​ൻ തീ​രു​മാ​നം.
ഭ​ദ്രാ​സ​ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
അ​റ്റ്‌​ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഭ​ദ്രാ​സ​ന ബാ​ഡ്