• Logo

Allied Publications

Americas
ലോ​ക​കേ​ര​ളം സൗ​ഹൃ​ദ​കേ​ര​ളം മെ​ഗാ ഇ​വ​ന്‍റ് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ ശനിയാഴ്ച
Share
കൊ​ല്ലം: വേ​ൾ​ഡ് മ​ല​യാ​ളി ബി​സി​ന​സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​സ് മെ​ന്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജി​യ​ൺ, ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സ് എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് ലോ​ക​കേ​ര​ളം സൗ​ഹൃ​ദ​കേ​ര​ളം മെ​ഗാ ഇ​വ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ശനിയാഴ്ച ​രാ​വി​ലെ 10.30 മു​ത​ൽ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് സൗ​ഹൃ​ദ​സം​ഗ​മം, ആ​ദ​ര​വ്, സ്നേ​ഹ​വി​രു​ന്ന്, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി, മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ, കേ​ര​ള ആ​ഗ്രോ ഫ്രൂ​ട്ട്സ് പ്രൊ​സ​സിം​ഗ് ക​മ്പ​നി ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ബെ​ന്നി ക​ക്കാ​ട് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.

ഗാ​ന്ധി​ഭ​വ​ൻ സ്ഥാ​പ​ക​ൻ പു​ന​ലൂ​ർ സോ​മ​രാ​ജ​ന് ക​ർ​മ്മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കും.



ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബി​സി​ന​സ് ഫോ​റം പേ​ട്ര​ണു​മാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ (യു​എ​സ്എ), വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​യ്ക്ക​ൽ (യു​എ​സ്എ), 10X പ്രോ​പ്പ​ർ​ട്ടീ​സ് ദു​ബാ​യി ചെ​യ​ർ​മാ​ൻ സു​കേ​ഷ് ഗോ​വി​ന്ദ​ൻ (ദു​ബാ​യി),

ക​ണ്ണാ​ട്ട് ഗ്രൂ​പ്പ് ഓ​ഫ് ബി​സി​ന​സ് ചെ​യ​ർ​മാ​ൻ ക​ണ്ണാ​ട്ട് സു​രേ​ന്ദ്ര​ൻ (ഹൈ​ദ​രാ​ബാ​ദ്), ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നു മാ​ത്യൂ​സ് (യു​കെ), ട്രെ​ൻ​ഡ് ടെ​ക് സോ​ഫ്റ്റ്‌​വെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പി. ​ക​യ​നാ​യി​ൽ (അ​ബു​ദാ​ബി), ക്രി​യേ​റ്റീ​വ് സി​ൽ​ക്സ് ചെ​യ​ർ​മാ​ൻ ആ​ർ. വി​ജ​യ​ൻ (കൊ​ല്ലം) തു​ട​ങ്ങി​യ​വ​ർ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങും.



ച​ട​ങ്ങി​ൽ 10X പ്രോ​പ്പ​ർ​ട്ടീ​സ് ദു​ബാ​യി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ഒ​രു ല​ക്ഷം രൂ​പ ഗാ​ന്ധി​ഭ​വ​ന് കൈ​മാ​റും. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റും ക്രി​യേ​റ്റീ​വ് സി​ൽ​ക്സ് ചെ​യ​ർ​മാ​നു​മാ​യ ആ​ർ. വി​ജ​യ​ൻ സം​ഭാ​വ​ന ചെ​യ്യു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ വ​സ്ത്ര​ങ്ങ​ൾ ആ​ന്‍റോ ആ​ന്‍റ​ണി ഗാ​ന്ധി​ഭ​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.

ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി ബി​സി​ന​സ് കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ, വൈ​സ് മെ​ന്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി മാ​ത്യു, വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷാ​ന​വാ​സ് ഖാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +91 85900 88073

യു​എസ് വി​മാ​ന ദു​ര​ന്തം: 18 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ യാ​ത്രാ വി​മാ​നം സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ന​ദി​യി​
വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പി​രി​ച്ചു​വി​ട്ട സൈ​നി​ക​രെ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട 8,000 സൈ​നി​ക​രെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കു​മ
ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ 79ാമ​ത് ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
ക​ടു​പ്പി​ച്ച് ട്രം​പ്; കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ല​ട​യ്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ലാ​ക്കാ​ൻ തീ​രു​മാ​നം.
ഭ​ദ്രാ​സ​ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
അ​റ്റ്‌​ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഭ​ദ്രാ​സ​ന ബാ​ഡ്