• Logo

Allied Publications

Americas
ചെ​റു​ക​ഥ ക​വി​താ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണം ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ
Share
ന്യൂ​യോ​ർ​ക്ക്: കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​മു​ള്ള അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളം ഓ​ൺ​ലൈ​ൻ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഇ​മ​ല​യാ​ളി ലോ​ക മ​ല​യാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ചെ​റു​ക​ഥ ക​വി​താ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് ശ​നി​യാ​ഴ്ച കൊ​ച്ചി ഗോ​കു​ലം പാ​ർ​ക്ക് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് (ബാ​ന​ർ​ജി റോ​ഡ്, ക​ലൂ​ർ).

വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​താ​നും സം​രം​ഭ​ക​രേ​യും ആ​ദ​രി​ക്കും. എം.​കെ. രാ​ഘ​വ​ൻ എം​പി മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

മു​ൻ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌ടറും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ.​വി. മോ​ഹ​ൻ കു​മാ​ർ, ശാ​ന്തി​ഗി​രി ആ​ശ്ര​മം സെ​ക്ര​ട്ട​റി​യും ചി​ന്ത​ക​നു​മാ​യ സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി, എ​ഴു​ത്തു​കാ​രി​ക​ളാ​യ കെ. ​രേ​ഖ, ദീ​പ നി​ശാ​ന്ത് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ചെ​റു​ക​ഥ മ​ത്സ​ര​ത്തി​ന് ഒ​ന്നാം സ​മ്മാ​നം 50,000 രൂ​പ​യും ഫ​ല​ക​വു​മാ​ണ്. ര​ണ്ടാം സ​മ്മാ​നം 25000 രൂ​പ. മൂ​ന്നാം സ​മ്മാ​നം 15000 രൂ​പ. ഒ​ന്നാം സ​മ്മാ​നം സു​രേ​ന്ദ്ര​ൻ മ​ങ്ങാ​ട്ട് (കാ​ക​വൃ​ത്താ​ന്തം), ജെ​സ്‌​മോ​ൾ ജോ​സ് (ഒ​റ്റ​പ്രാ​വു​ക​ളു​ടെ വീ​ട്) എ​ന്നി​വ​ർ പ​ങ്കി​ട്ടു.

ര​ണ്ടാം സ​മ്മാ​നം രാ​ജീ​വ് ഇ​ട​വ(​വീ​ട്), സി​ന്ധു ടി​ജി (ഓ​തം) എ​ന്നി​വ​ർ​ക്കാ​ണ്. മൂ​ന്നാം സ​മ്മാ​നം ദി​വ്യാ​ഞ്ജ​ലി പി​ക്ക് ല​ഭി​ച്ചു (നോ​ട്ട്റോ​ക്ക​റ്റു​ക​ൾ). ക​വി​താ​മ​ത്സ​ര​ത്തി​നു ഒ​ന്നാം സ​മ്മാ​നം 10,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 5,000 രൂ​പ​യു​മാ​ണ്.

ഒ​ന്നാം സ​മ്മാ​നം രാ​ധാ​കൃ​ഷ്ണ​ൻ കാ​ര്യ​ക്കു​ള​വും (നി​ന്നോ​ടെ​നി​ക്കി​ഷ്ട​മാ​ണ്) ഷി​നി​ൽ പൂ​നൂ​രും ( മു​ഖം​മൂ​ടി) പ​ങ്കി​ട്ടു. ര​ണ്ടാം സ​മ്മാ​നം ര​മ പ്ര​സ​ന്ന പി​ഷാ​ര​ടി: കോ​വ​ഡ ഇ​രി​യ​യി​ലെ ഇ​ട​യ​ക്കു​ട്ടി​ക​ൾ.

ച​ട​ങ്ങി​ലേ​ക്ക് ഏ​വ​ർ​ക്കും സ്വാ​ഗ​തം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വി​വ​ര​ങ്ങ​ൾ​ക്ക്: സു​ബോ​ധ് മാ​ണി​ക്കോ​ത്ത് 99956 11116, ജോ​ർ​ജ് ജോ​സ​ഫ് 1 917 324 4907, സാ​മു​വ​ൽ ഈ​ശോ 1 917 662 1122.

യു​എസ് വി​മാ​ന ദു​ര​ന്തം: 18 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ യാ​ത്രാ വി​മാ​നം സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ന​ദി​യി​
വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പി​രി​ച്ചു​വി​ട്ട സൈ​നി​ക​രെ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട 8,000 സൈ​നി​ക​രെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കു​മ
ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ 79ാമ​ത് ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
ക​ടു​പ്പി​ച്ച് ട്രം​പ്; കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ല​ട​യ്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ലാ​ക്കാ​ൻ തീ​രു​മാ​നം.
ഭ​ദ്രാ​സ​ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
അ​റ്റ്‌​ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഭ​ദ്രാ​സ​ന ബാ​ഡ്