• Logo

Allied Publications

Middle East & Gulf
കേ​ളി കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Share
റി​യാ​ദ്: കേ​ളി ക​ലാ​സാ​സ്കാ​രി​ക വേ​ദി "പ്ര​വാ​സി കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി' എ​ന്ന പേ​രി​ൽ മ​ല​യാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി പു​തി​യൊ​രു സു​ര​ക്ഷാ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു. കേ​ളി​യു​ടെ 24ാം വാ​ർ​ഷി​ക വേ​ദി​യി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​.പി​.എം. സാ​ദി​ഖ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

പ​ദ്ധ​തി​യു​ടെ വെ​ബ് സെ​റ്റ് ലോ​ഞ്ചിംഗും പ്ര​ഖ്യാ​പ​ന​ത്തി​നോ​ടൊ​പ്പം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. പ്ര​യാ​സ​ങ്ങ​ൾ​ക്ക് ഇട​യി​ൽ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ കു​റി​ച്ച് വേ​ണ്ട വി​ധം ബോ​ധ​വാ​ന്മാ​രാ​വാ​തെ പ്ര​വാ​സി​ക​ൾ വേ​ഗ​ത്തി​ലു​ള്ള രോ​ഗ​ശ​മ​ന​ത്തി​നായി സ്വ​യം ചി​കി​ത്സ​ നടത്തുന്നു.

ഇത് വലിയ അപകടമാണ് വ​രു​ത്തി വ​യ്ക്കു​ന്ന​ത്. അ​ത്ത​രം നി​ര​വ​ധി കേ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​വാ​സി​ക​ൾ​ക്കാ​യി സു​ര​ക്ഷാ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച​തെ​ന്ന് സാ​ദി​ഖ് പ​റ​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യി​ൽ നി​യ​മാ​നു​സൃ​തം ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ പ്ര​വാ​സി​ക​ൾ​ക്കും അം​ഗ​മാ​കാ​വു​ന്ന പ​ദ്ധ​തി മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ തു​ട​ക്കം കു​റി​ക്കും.

കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ണമാ​യും ഇ​ന്ത്യ​ൻ നി​യ​മ​വ്യ​വ​സ്ഥ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കും.

തി​ര​ക്ക് പി​ടി​ച്ച ജീ​വി​ത​ത്തി​നി​ട​യി​ൽ ആ​ക​സ്മി​ക​മാ​യി ജീ​വ​ൻ വെ​ടി​യേ​ണ്ടി വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​താ​ങ്ങാ​വു​ന്ന​താ​ണ് കേ​ളി കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി. അ​സം​ഘ​ടി​ത​രാ​യ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും.

പ​ദ്ധ​തി​യി​ൽ അം​ഗ​മാ​വു​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തെ സു​ര​ക്ഷ​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ൽ​കു​ക. പ​ദ്ധ​തി കാ​ല​യ​ള​വി​ൽ അം​ഗം പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ക​യോ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജോ​ലി തേ​ടി പോ​വു​ക​യോ ചെ​യ്താ​ലും ആ​നു​കൂ​ല്യം ല​ഭി​ക്കും.

തു​ട​ർ​ച്ച​യാ​യി 20 മാ​സം പ​ദ്ധ​തി​യി​ൽ തു​ട​രു​ന്ന​വ​ർ​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്ക്, ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രി​ക​യാ​ണെ​ങ്കി​ൽ നി​ശ്ചി​ത തു​ക​യു​ടെ സ​ഹാ​യം ന​ൽ​കു​ന്ന​തും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. കു​ടും​ബ സു​ര​ക്ഷ​യ്ക്കൊ​പ്പം നാ​ട്ടി​ലെ പാ​ലി​യേ​റ്റി​വ് കേ​യ്‌​റു​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കാ​വു​ന്ന ത​ര​ത്തി​ൽ പ​ദ്ധ​തി​യു​ടെ തു​ട​ർപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കും.

ഓ​ൺ​ലൈ​നാ​യും കേ​ളി​യു​ടെ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ മു​ഖേ​ന​യും ഏ​തൊ​രു പ്ര​വാ​സി​ക്കും പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ൻ ക​ഴി​യും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ദ്യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു.

വി​ദ്യ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ന്നും ഡ്യു​ൻ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പൾ സം​ഗീ​ത അ​നൂ​പി​ൽ നി​ന്നും കേ​ളി സെ​ക്ര​ട്ട​റി​യും ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ നി​ന്നും ന​ഴ്‌​സ് വി​.എ​സ്. സ​ജീ​ന​യി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റും അ​സം​ഘ​ടി​ത തൊ​ഴി​ൽ മേ​ഖ​ല​യെ പ്ര​തി​നി​ധിക​രി​ച്ച്‌ രാ​മ​കൃ​ഷ്ണ​ൻ ധ​നു​വ​ച്ച​പു​ര​ത്തി​ൽ നി​ന്ന് ട്ര​ഷ​റ​റും അ​പേ​ക്ഷ​ക​ൾ ഏ​റ്റു​വാ​ങ്ങി.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ