• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ണി​ന്‍റെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം ശ​നി​യാ​ഴ്ച
Share
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളും കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യു​ടെ ജ​ന്മ​ദി​നാ​ചാ​ര​ണ​വും ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. "ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ ച​രി​ത്രം' എ​ന്ന വി​ഷ​യ​ത്തി​ൽ കേം​ബ്രി​ഡ്ജ് മേ​യ​റും യു​കെ​യി​ലെ പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യ ബൈ​ജു തി​ട്ടാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വ് പ​ക​രാ​ൻ ഒ​ട്ട​ന​വ​ധി ക​ലാ​വി​രു​ന്നു​ക​ൾ സം​ഗ​മി​ക്കു​ന്ന വേ​ദി​യി​ൽ യുകെ​യി​ലെ പ്ര​മു​ഖ മ്യൂ​സി​ക് ബാ​ൻ​ഡ് ആ​യ "കേ​ര​ള ബീ​റ്റ്സ് യു​കെ' അ​നു​ഗ്ര​ഹീ​ത കാ​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ച​ടു​ല താ​ള​ങ്ങ​ൾ കൊ​ണ്ട് പ്ര​ശ​സ്ത​മാ​യ "ഫ്ലൈ​ട്ടോ​സ് ഡാ​ൻ​സ് ക​മ്പ​നി'​യു​ടെ ഡാ​ൻ​സ് ഷോ​യും കൂ​ടു​ത​ൽ പ​കി​ട്ടേ​കും.

ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ൺ അം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന രു​ചി​യേ​റി​യ ഡി​ന്ന​റാ​ണ് ആ​ഘോ​ഷ​ത്തി​ലെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. സം​ഗീ​ത നൃ​ത്ത സ​മ​ന്വ​യം ഒ​രു​ക്കു​ന്ന ആ​ഘോ​ഷ സ​ന്ധ്യ​യി​ലേ​ക്കും സ്നേ​ഹ​വി​രു​ന്നി​ലേ​ക്കും ഏ​വ​രേ​യും ഹാ​ർ​ദവ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഒ​ഐസി സി യുകെ ഇ​പ്സ്വി​ച്ച് റീ​ജി​യൺ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബാ​ബു മാ​ങ്കു​ഴി​യി​ൽ (പ്ര​സി​ഡ​ന്‍റ്): 07793122621, അ​ഡ്വ. സി.പി. സൈ​ജേ​ഷ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി): 07570166789, ജി​ൻ​സ് വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ): 07880689630.

വേ​ദി​യു​ടെ വി​ലാ​സം: St. Mary Magdelen Catholic Church, 468 Norwich Rd Ipswich IP1 6JS.

ബ്ര​സ​ല്‍​സ് എയര്‍വേസ് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം.
ബ്ര​സ​ല്‍​സ്: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് വി​മാ​ന​ത്തി​ൽ സു​ഖ പ്ര​സ​വം.
"ബി​ബ്ലി​യ 2025' നാ​ഷ​ണ​ൽ ഗ്രാ​ന്‍റ് ഫി​നാ​ലെ ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: ബൈ​ബി​ളി​നെ​ക്കു​റി​ച്ചും സ​ഭ​യി​ലെ വി​ശു​ദ്ധ​രെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​റി​വു​നേ​ടാ​ൻ വി​ശ്വാ​സി​സ​മൂ​ഹ​ത്തെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക
യു​ക്മ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഗ്ലോ​സ്റ്റ​ർ​ഷെ​യ​ർ: യു​ക്മ ദേ​ശീ​യ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ 2025 2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​ത
ജ​ർ​മ​നി​യി​ൽ ഡോ​ക്‌​ട​ർ​ക്ക് നേ​രെ ക​ത്തി കാ​ണി​ച്ച് രോ​ഗി​യു​ടെ ഭീ​ഷ​ണി; പ്ര​തി​യെ വെ​ടി​വ​ച്ചു വീ​ഴ്ത്തി പോ​ലീ​സ്.
ബെ​ര്‍​ലി​ന്‍: ഡോ​ക്‌​ട​റെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ രോ​ഗി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു വീ​ഴ്ത്തി.
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ ന​യി​ക്കു​ന്ന ഏ​ക​ദി​ന ധ്യാ​നം മാ​ർ​ച്ച് ര​ണ്ടി​ന്.
ഡ​ബ്ലി​ൻ: വ​ലി​യ നോ​മ്പി​ന് ഒ​രു​ക്ക​മാ​യി അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വെ​ക്സ്ഫൊ​ർ​ഡ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ കു​ർ​ബാ​ന സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക