• Logo

Allied Publications

Europe
അവിശ്വാസം പാസായി; ബാർണിയെ കാവൽ പ്രധാനമന്ത്രിയായി തുടരും
Share
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം കൊ​​​ണ്ടു​​​വ​​​ന്ന അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യം പാ​​​സാ​​​യി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മി​​​ഷേ​​​ൽ ബാ​​​ർ​​​ണി​​​യെ രാ​​​ജി​​​വ​​​ച്ചു. എ​​​ന്നാ​​​ൽ, അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് കാ​​​വ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​രാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ നി​​​ർ​​​ദേ​​​ശി​​​ച്ചു.

1962നു ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണു ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​ർ അ​​​വി​​​ശ്വാ​​​സ​​​ത്തി​​​ൽ വീ​​​ഴു​​​ന്ന​​​ത്. 90 ദി​​​വ​​​സം മാ​​​ത്രം ഭ​​​രി​​​ച്ച ബാ​​​ർ​​​ണി​​​യെയ്ക്ക് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​ കാ​​​ലം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡും ല​​​ഭി​​​ച്ചു.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​ത്ത ബാ​​​ർ​​​ണി​​​യേ സ​​​ർ​​​ക്കാ​​​ർ പൊ​​​തു​​​ബ​​​ജ​​​റ്റ് വോ​​​ട്ടി​​​നി​​​ടാ​​​തെ, പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളു​​​പ​​​യോ​​​ഗി​​​ച്ചു പാ​​​സാ​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യ നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് അ​​​വി​​​ശ്വാ​​​സപ്ര​​​മേ​​​യ​​​ത്തി​​​ലേ​​​ക്കു വ​​​ഴി​​​വ​​​ച്ച​​​ത്.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ത​​​നം പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ക്രോ​​​ണി​​​നെ കൂ​​​ടു​​​ത​​​ൽ ദു​​​ർ​​​ബ​​​ല​​​നാ​​​ക്കും. ജൂ​​​ൺ, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ലെ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു മു​​​ത​​​ൽ അ​​​ദ്ദേ​​​ഹം തൊ​​​ടു​​​ന്ന​​​തെ​​​ല്ലാം പി​​​ഴ​​​യ്ക്കു​​​ക​​​യാ​​​ണ്. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തീ​​​വ്ര​​​വ​​​ല​​​തു​​​പ​​​ക്ഷം മു​​​ന്നി​​​ലെ​​​ത്തി​​​യ​​​തുകൊണ്ടാ​​​ണ് മ​​​ക്രോ​​​ൺ ഫ്രാ​​​ൻ​​​സി​​​ൽ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​യ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ റി​​​നൈ​​​സെ​​​ൻ​​​സ് പാ​​​ർ​​​ട്ടി പി​​​ന്നി​​​ലാ​​​വു​​​ക​​​യും ഇ​​​ട​​​തു​​​പ​​​ക്ഷം ഏ​​​റ്റ​​​വും വ​​​ലി​​​യ ഒ​​​റ്റ​​​ക്ക​​​ക്ഷി​​​യാ​​​വു​​​ക​​​യും ചെ​​​യ്തു. പ​​​ക്ഷേ, വ​​​ല​​​തു​​​പ​​​ക്ഷ നേ​​​താ​​​വും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ മു​​​ൻ ബ്രെ​​​ക്സി​​​റ്റ് ച​​​ർ​​​ച്ചാ മേ​​​ധാ​​​വി​​​യു​​​മാ​​​യ മി​​​ഷേ​​​ൽ ബാ​​​ർ​​​ണി​​യേ​​​യെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ക്കാ​​​നാ​​​ണു മ​​​ക്രോ​​​ൺ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

യൂ​റോ​പ്പി​ലെ ര​ണ്ടാ​മ​ത്തെ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​യ ഫ്രാ​ൻ​സി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന രാ​ഷ്‌​ട്രീ​യാ​സ്ഥി​ര​ത യൂ​റോ​പ്യ​ൻ യൂ​ണി​യ​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഒ​ന്നാ​മ​ത്തെ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​യ ജ​ർ​മ​നി കൂ​ട്ടു​ക​ക്ഷി ഭ​ര​ണം തകർന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്.

എ​യ​ർ ഇ​ന്ത്യ കൊ​ച്ചി യു​കെ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​ന്ന​താ‌​യി റി​പ്പോ​ർ​ട്ട്; ഇ​ട​പെ​ട​ലു​മാ​യി ഒ​ഐ​സി​സി.
ല​ണ്ട​ൻ: എ​യ​ർ ഇ​ന്ത്യ കൊ​ച്ചി യു​കെ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു എ​ന്ന വാ​ർ​ത്ത പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട
ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം.
ല​ണ്ട​ൻ: ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഷി​ജു ചാ​ക്കോ (പ്ര​സി​ഡ​ന്‍റ്), ലി​ബി​ൻ കെ.
ജ​ർ​മ​ൻ സം​ഘം അ​മ​ല ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു.
തൃ​ശൂ​ർ: ജ​ർ​മ​നി​യി​ൽ​നി​ന്നു ഫാ.
ഹാം​ബു​ര്‍​ഗി​ല്‍ എ​എ​ഫ്ഡി​ക്കെ​തി​രേ വ​ന്പ​ൻ പ്ര​തി​ഷേ​ധം.
ഹാം​ബു​ര്‍​ഗ്: ത്രീ​വ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ എ​എ​ഫ്ഡി ഫെ​ഡ​റ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി​നോ ച്രു​പ​ല്ല​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് ആ​യി​ര​ക്ക​ണ​ക്
അ​ഷാ​ഫ​ൻ​ബ​ർ​ഗ് അ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആദരാഞ്ജലി അ​ർ​പ്പി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ​വേ​റി​യ​യി​ലെ അ​ഷാ​ഫ​ൻ​ബ​ർ​ഗി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന അ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആദരാഞ്ജലി അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള