• Logo

Allied Publications

Europe
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​മ്പി​ൽ ഗാ​ന​മാ​ല​പി​ച്ച് റോ​മി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ
Share
വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക സ​ർ​വ​മ​ത​സ​മ്മേ​ള​ന​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​മ്പി​ൽ ഗാ​ന​മാ​ല​പി​ച്ച് റോ​മി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ. ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യ​സ്ത​രും വി​വി​ധ മ​ത​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത ഫ്രാ​ൻ​സി​സ് മാർപാ​പ്പ​യു​മാ​യി​ട്ടു​ള്ള പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് കു​ട്ടി​ക​ൾ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തിന്‍റെ​യും സ​ന്ദേ​ശം വി​ളി​ച്ചോ​തു​ന്ന ഗാ​നം ആ​ല​പി​ച്ച​ത്.

ശ്രീ​നാ​രാ​യ​ണ​ ഗു​രു​വി​ന്‍റെ അ​ദ്വൈ​ത ദ​ർ​ശ​ന​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി എ​ഴു​തി​യ ഗാ​നം ഏ​റെ സ​ന്തോ​ഷ​ത്തോ​ടു​കൂ​ടി​യാ​ണ് മാ​ർ​പാ​പ്പ ശ്ര​വി​ച്ച​ത്. ഗാ​ന​ത്തി​ന്‍റെ ഇ​റ്റാ​ലി​യ​ൻ പ​രി​ഭാ​ഷ മാർപാ​പ്പ​യ്ക്ക് ന​ൽ​കി​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ ആ​ത്മീ​യ​ത​യു​ടെ​യും വി​ശ്വ സം​സ്കാ​ര​ത്തി​ന്‍റെ​യും ചൈ​ത​ന്യം പേ​റു​ന്ന സ​ന്ദേ​ശം കു​ട്ടി​ക​ൾ ന​ന്നാ​യി ആ​ല​പി​ച്ചു​വെ​ന്ന് മാർപാ​പ്പ അ​വ​രെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക് മാർപാ​പ്പ ജ​പ​മാ​ല ന​ൽകു​ക​യും ആ​ശീ​ർ​വ​ദി​ക്കു​ക​യും ചെ​യ്തു.​



ജോ​ഷ്ന, ജോ​യ​ൽ, സി​ൻ​ഡ്ര​ല്ല, ക​മീ​ല, എ​മി​ലി​യ,ബി​ൽ​ഗീ​സ്, ബെ​ൽ​ഗ്രേ​ൻ സ്,​ഡി​വി​ന, കാ​ത​റി​ൻ എ​ന്നി​വ​രാ​ണ് പാ​ട്ടു​ക​ൾ പാ​ടി​യ​ത്. വ​രി​ക​ൾ ര​ചി​ച്ച​ത് ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ മ​ല​യാ​ളി​ക​ളു​ടെ നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​റാ​യ ഫാ​. പോ​ൾ​ സ​ണ്ണി​യും സം​ഗീ​തം ന​ൽ​കി​യ​ത് അ​ല​ക്സ് ആ​ന്‍റ​ണി​യു​മാ​ണ്.

ശ്രീ​നാ​രാ​യ​ണ ​ഗു​രു​ദേ​വ​ൻ മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​നം ന​ട​ത്തി​യ​തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ത്തി​ക്കാ​നി​ൽ വ​ച്ച് മാ​ർ​പാ​പ്പ​യു​ടെ ആ​ശി​ർ​വാ​ദ​ത്തി​ൽ ന​ട​ത്തു​ക​യു​ണ്ടാ​യി.

ജ​ര്‍​മ​നി​യെ ഞെ​ട്ടി​ച്ച ട്ര​ക്ക് അ​പ​ക​ടം ; പോ​ളി​ഷ് ഡ്രൈ​വ​ർ അ​റ​സ്റ്റിൽ.
ബ​ര്‍​ലി​ന്‍: മ​ദ്യ​ത്തിന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും ല​ഹ​രി​യി​ലാ​യി​രു​ന്ന പോ​ളി​ഷ് ട്ര​ക്ക് ഡ്രൈ​വ​ർ ശ​നി​യാ​ഴ്ച പ​ടി​ഞ്ഞാ​റ​ന്‍ ജ​ര്‍​മ്
ന​വം​ബ​റി​ല്‍ യൂ​റോ​സോ​ണ്‍ പ​ണ​പ്പെ​രു​പ്പം 2.3 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു.
ബ്ര​സ​ല്‍​സ്:​ യൂറോപ്യൻ യൂണിയിനിലെ 20 രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മാ​യ യൂ​റോ​ സോ​ണി​ലെ വി​ല​ക്ക​യ​റ്റം സെ​പ്റ്റം​ബ​റി​ല്‍ 1.
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​മ്പി​ൽ ഗാ​ന​മാ​ല​പി​ച്ച് റോ​മി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ.
വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക സ​ർ​വ​മ​ത​സ​മ്മേ​ള​ന​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​മ്പി​ൽ ഗാ​ന​മാ​ല​പി​ച്ച് റോ​മി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ.
പി. ​ശ്രീ​കു​മാ​റി​ന് ന​മ​സ്‌​തേ ഇ​റ്റാ​ലി​യ റോ​മി​ൽ സ്വീ​ക​ര​ണം ന​ല്‍​കി.
വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​ക​മ​ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് എ​ത്തി​യ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ പ
നോ​ത്ര്‌​ദാം ക​ത്തീ​ഡ്ര​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ചു.
പാ​രീ​സ്: പാ​രീ​സി​ലെ ന​വീ​ക​രി​ച്ച നോ​ത്ര്‌​ദാം ക​ത്തീ​ഡ്ര​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ മാ​ക്രോ​ണ്‍ സ​ന്ദ​ർ​ശി​ച്ചു.