• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ൺ കോ​ൺ​ഗ്ര​സ്‌ ജ​ന്മ​ദി​ന​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി ജ​ന്മ​ദി​ന​വും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളും ജ​നു​വ​രി നാ​ലി​ന് ന​ട​ത്ത​പ്പെ​ടും. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് മു​ഖ്യാ​തി​ഥി‌​യാ​യി പ​ങ്കെ​ടു​ക്കും. "ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ ച​രി​ത്രം' എ​ന്ന വി​ഷ​യ​ത്തി​ൽ കേം​ബ്രി​ഡ്ജ് മേ​യ​റും യു​കെ​യി​ലെ പ്ര​മു​ഖ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നു​മാ​യ ബൈ​ജു തി​ട്ടാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ക​ലാ​വി​രു​ന്നു​ക​ൾ സം​ഗ​മി​ക്കു​ന്ന വേ​ദി​യി​ൽ യു​കെ​യി​ലെ പ്ര​മു​ഖ മ്യൂ​സി​ക് ബാ​ൻ​ഡ് ആ​യ "കേ​ര​ള ബീ​റ്റ്സ് യു​കെ' അ​നു​ഗ്ര​ഹീ​ത കാ​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ച​ടു​ല താ​ള​ങ്ങ​ൾ കൊ​ണ്ട് പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ന്ന ഫ്ലൈ​ട്ടോ​സ് ഡാ​ൻ​സ് ക​മ്പ​നി​യു​ടെ ഡാ​ൻ​സ് ഷോ​യും മി​ഴി​വേ​കും.

ഇ​പ്സ്വി​ച്ച് റീ​ജി​യ​ൺ അം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന രു​ചി​യേ​റി​യ മൂ​ന്ന് കോ​ഴ്സ് ഡി​ന്ന​റാ​ണ് ആ​ഘോ​ഷ​ത്തി​ലെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. സം​ഗീ​ത നൃ​ത്ത സ​മ​ന്വ​യം ഒ​രു​ക്കു​ന്ന ആ​ഘോ​ഷ സ​ന്ധ്യ​യി​ലേ​ക്കും സ്നേ​ഹ​വി​രു​ന്നി​ലേ​ക്കും ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബാ​ബു മാ​ങ്കു​ഴി​യി​ൽ (പ്ര​സി​ഡ​ന്‍റ്): 077931 22621, അ​ഡ്വ. സി.പി. സൈ​ജേ​ഷ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി): 075701 66789, ജി​ൻ​സ് വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ): 078806 89630.

വേ​ദി​യു​ടെ വി​ലാ​സം: St. Mary Magdelen Catholic Church 468 Norwich Rd, Ipswich IP1 6JS.

ജ​ര്‍​മ​നി​യെ ഞെ​ട്ടി​ച്ച ട്ര​ക്ക് അ​പ​ക​ടം ; പോ​ളി​ഷ് ഡ്രൈ​വ​ർ അ​റ​സ്റ്റിൽ.
ബ​ര്‍​ലി​ന്‍: മ​ദ്യ​ത്തിന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും ല​ഹ​രി​യി​ലാ​യി​രു​ന്ന പോ​ളി​ഷ് ട്ര​ക്ക് ഡ്രൈ​വ​ർ ശ​നി​യാ​ഴ്ച പ​ടി​ഞ്ഞാ​റ​ന്‍ ജ​ര്‍​മ്
ന​വം​ബ​റി​ല്‍ യൂ​റോ​സോ​ണ്‍ പ​ണ​പ്പെ​രു​പ്പം 2.3 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു.
ബ്ര​സ​ല്‍​സ്:​ യൂറോപ്യൻ യൂണിയിനിലെ 20 രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മാ​യ യൂ​റോ​ സോ​ണി​ലെ വി​ല​ക്ക​യ​റ്റം സെ​പ്റ്റം​ബ​റി​ല്‍ 1.
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​മ്പി​ൽ ഗാ​ന​മാ​ല​പി​ച്ച് റോ​മി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ.
വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക സ​ർ​വ​മ​ത​സ​മ്മേ​ള​ന​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​മ്പി​ൽ ഗാ​ന​മാ​ല​പി​ച്ച് റോ​മി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ.
പി. ​ശ്രീ​കു​മാ​റി​ന് ന​മ​സ്‌​തേ ഇ​റ്റാ​ലി​യ റോ​മി​ൽ സ്വീ​ക​ര​ണം ന​ല്‍​കി.
വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​ക​മ​ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് എ​ത്തി​യ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ പ
നോ​ത്ര്‌​ദാം ക​ത്തീ​ഡ്ര​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ചു.
പാ​രീ​സ്: പാ​രീ​സി​ലെ ന​വീ​ക​രി​ച്ച നോ​ത്ര്‌​ദാം ക​ത്തീ​ഡ്ര​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ മാ​ക്രോ​ണ്‍ സ​ന്ദ​ർ​ശി​ച്ചു.