• Logo

Allied Publications

Europe
സ​മ്മേ​ള​ന​ന​ഗ​രി ഒ​രു​ങ്ങി; സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച
Share
ബി​ർ​മിം​ഗ്ഹാം: യു​കെ​യി​ലെ ഇ​ട​ത് പു​രോ​ഗ​മ​ന സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ​യു​ടെ ഏ​ഴാം ദേ​ശീ​യ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ന​ട​ക്കും. ബി​ർ​മിം​ഗ്ഹാ​മി​ലെ നേം ​പാ​രി​ഷ് സെ​ന്‍റ​റി​ലെ സി​താ​റാം യെ​ച്ചൂ​രി ന​ഗ​റാ​ണ് സ​മ്മേ​ള​ന​വേ​ദി.

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മു​ൻ​മ​ന്ത്രി​യു​മാ​യ കെ.​കെ. ശൈ​ല​ജ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മീ​ക്ഷ​യു​ടെ 33 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മ​ന്ത്രി​യു​മാ​യ എം.​ബി. രാ​ജേ​ഷ് പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജൂ​ലൈ അ​വ​സാ​ന വാ​രം തു​ട​ങ്ങി​യ യൂ​ണി​റ്റ് ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സ​മീ​ക്ഷ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ള്‍​ക്ക് ദേ​ശീ​യ സ​മ്മേ​ള​നം രൂ​പം ന​ല്‍​കും. പു​തി​യ കാ​ല​ത്തി​നൊ​ത്ത് ന​യ​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്ക​രി​ക്കും. ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ള്‍ ഉ​ള്‍​ക്കൊ​ണ്ട് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തും.

അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ല്‍ സ​മീ​ക്ഷ​യെ ന​യി​ക്കാ​ൻ പു​തി​യ നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ എ​ല്ലാ മ​തേ​ത​ര​ജ​നാ​തി​പ​ത്യ​വി​ശ്വാ​സി​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം.

ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നാ​യി സ്വാ​ഗ​ത​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​സ​ങ്ങ​ള്‍ നീ​ണ്ട വി​പു​ല​മാ​യത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ആ​തി​ഥേ​യ​രാ​യ ബി​ർ​മിം​ഗ്ഹാം യൂ​ണി​റ്റ് ക​മ്മി​റ്റി അ​റി​യി​ച്ചു.

ഇ​തി​നി​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ​മീ​ക്ഷ സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സ്റ്റോ​ക്ക്പോ​ർ​ട്ടി​ല്‍ നി​ന്നു​ള്ള കൃ​ഷ്ണ​ദാ​സ് രാ​മാ​നു​ജം ഒ​ന്നാം​സ്ഥാ​ന​വും നോ​ർ​ത്താം​പ്റ്റ​ണി​ല്‍ നി​ന്നു​ള്ള അ​ജ​യ് ദാ​സ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.

ദി​പി​ൻ മോ​ഹ​നാ​ണ് ലോ​ഗോ മ​ത്സ​ര​ത്തി​ലെ വി​ജ​യി. ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ ആ​യി ഇ​ത് തെ​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​ര​വി​ജ​യ​ക​ള്‍​ക്കു​ള്ള സ​മ്മാ​നം പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​മ്പി​ൽ ഗാ​ന​മാ​ല​പി​ച്ച് റോ​മി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ.
വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക സ​ർ​വ​മ​ത​സ​മ്മേ​ള​ന​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​മ്പി​ൽ ഗാ​ന​മാ​ല​പി​ച്ച് റോ​മി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ.
പി. ​ശ്രീ​കു​മാ​റി​ന് ന​മ​സ്‌​തേ ഇ​റ്റാ​ലി​യ റോ​മി​ൽ സ്വീ​ക​ര​ണം ന​ല്‍​കി.
വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​ക​മ​ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് എ​ത്തി​യ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ പ
നോ​ത്ര്‌​ദാം ക​ത്തീ​ഡ്ര​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ചു.
പാ​രീ​സ്: പാ​രീ​സി​ലെ ന​വീ​ക​രി​ച്ച നോ​ത്ര്‌​ദാം ക​ത്തീ​ഡ്ര​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ മാ​ക്രോ​ണ്‍ സ​ന്ദ​ർ​ശി​ച്ചു.
പി. ​ശ്രീ​കു​മാ​റി​ന് ഹി​ന്ദു ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ റോ​മി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​ക​മ​ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.
ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ൺ കോ​ൺ​ഗ്ര​സ്‌ ജ​ന്മ​ദി​ന​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി ജ​ന്മ​ദി​ന​വും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ