• Logo

Allied Publications

Americas
മ​ല​യാ​ളി​ക​ളു​ടെ സ്റ്റാ​ര്‍​ട്ട​പ്പ് സം​രം​ഭം ഫെ​ത​ര്‍സോ​ഫ്റ്റി​നെ ഏ​റ്റെ​ടു​ത്ത് കലി​ഫോ​ര്‍​ണി​യ ക​മ്പ​നി തി​ങ്ക്ബ​യോ
Share
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ സ്റ്റാ​​​ര്‍​ട്ട​​​പ്പ് സം​​​രം​​​ഭ​​​മാ​​​യ ഫെ​​​ത​​​ര്‍സോ​​​ഫ്റ്റ് ഇ​​​ന്‍​ഫോ സൊ​​​ലൂ​​​ഷ​​​ന്‍​സി​​​നെ ഏ​​​റ്റെ​​​ടു​​​ത്ത് ക​​​ലി​​​ഫോ​​​ര്‍​ണി​​​യ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന തി​​​ങ്ക്ബ​​​യോ ഡോ​​​ട്ട്. ബ​​​യോ​​​ടെ​​​ക്, ഫാ​​​ര്‍​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍, ഡി​​​ജി​​​റ്റ​​​ല്‍ ഹെ​​​ല്‍​ത്ത്‌​​​കെ​​​യ​​​ര്‍ മേ​​​ഖ​​​ല​​​ക​​​ള്‍​ക്ക് എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന ക​​​മ്പ​​​നി​​​യാ​​​ണ് തി​​​ങ്ക്ബ​​​യോ.

സോ​​​ഫ്റ്റ് വേ​​​ര്‍, ക്ലൗ​​​ഡ് അ​​​ധി​​​ഷ്ഠി​​​ത സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന കൊ​​​ച്ചി ഇ​​​ന്‍​ഫോ പാ​​​ര്‍​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്റ്റാ​​​ര്‍​ട്ട​​​പ്പാ​​​ണ് ഫെ​​​ത​​​ര്‍സോ​​​ഫ്റ്റ്. ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​യ​​​തോ​​​ടെ അ​​​ടു​​​ത്ത മൂ​​​ന്ന് വ​​​ര്‍​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ 200 കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​മെ​​​ന്ന് ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

350ല്‍ ​​​അ​​​ധി​​​കം സ്‌​​​കി​​​ല്‍​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ല്‍​സു​​​ള്ള ഫെ​​​ത​​​ര്‍ സോ​​​ഫ്റ്റി​​​നെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ക്ലൗ​​​ഡ് കം​​​പ്യൂ​​​ട്ടിം​​​ഗി​​​ലും സോ​​​ഫ്റ്റ്‌വേര്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗി​​​ലു​​​മു​​​ള്ള വൈ​​​ദ​​​ഗ്ധ്യ​​​വും തി​​​ങ്ക് ബ​​​യോ​​​യ്ക്ക് ല​​​ഭ്യ​​​മാ​​​കും.

ബ​​​യോ സ​​​യ​​​ന്‍​സി​​​ലും ലൈ​​​ഫ് സ​​​യ​​​ന്‍​സി​​​ലും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ ന​​​വീ​​​ന മാ​​​റ്റം സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള ക​​​മ്പ​​​നി​​​യു​​​ടെ ദൗ​​​ത്യ​​​ത്തി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​​യ്പാ​​​ണി​​​തെ​​​ന്ന് തി​​​ങ്ക് ബ​​​യോ സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പ്ര​​​ദീ​​​പ് പാ​​​ലാ​​​ഴി പ​​​റ​​​ഞ്ഞു.

നി​​​ര്‍​മി​​​ത ബു​​​ദ്ധി​​​യി​​​ലൂ​​​ടെ ബ​​​യോ​​​ടെ​​​ക്, ഡി​​​ജി​​​റ്റ​​​ല്‍ ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ എ​​​ന്നി​​​വ​​​യി​​​ല്‍ ന​​​വീ​​​ന മാ​​​റ്റം കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള തി​​​ങ്ക് ബ​​​യോ​​​യു​​​ടെ കാ​​​ഴ്ചപ്പാ​​​ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​വാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ഫെ​​​ത​​​ര്‍​സോ​​​ഫ്റ്റ് സി​​​ഇ​​​ഒ ജോ​​​ര്‍​ജ് വ​​​ര്‍​ഗീ​​​സും സ്ഥാ​​​പ​​​ക​​​ന്‍ സു​​​ധീ​​​ഷ് ച​​​ന്ദ്ര​​​നും പ​​​റ​​​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങു​ന്ന മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കാ​ൻ ഐ​പി​സി​എ​ൻ​ടി.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐ​പി​സി​എ​ൻ​ടി) 2024 പ്ര​വ​ർ​ത്ത​ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച മാ​ധ
ഐ​കെ​സി​സി ക്രി​സ്മ​സ് ക​രോ​ൾ കി​ക്ക്‌ ഓ​ഫ് ന​ട​ത്തി.
ലോം​ഗ് ഐ​ല​ൻ​ഡ്: ക്രി​സ്മ​സ് ക​രോ​ളി​ന്‌ ‌തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ കി​ക്ക്‌ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡി​ലെ ക്നാ​നാ​യ സെ​ന്‍റ​റി​ൽ ന​ട​ത്തി.
ന​ട​ൻ ശ്രീ​നി​വാ​സ​നെ കെ​എ​ച്ച്എ​ന്‍​എ ആ​ദ​രി​ക്കു​ന്നു.
ന്യൂ​യോ​ര്‍​ക്ക്: ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശ്രീ​നി​വാ​സ​നെ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​ര​ള​ത്തി​ൽ വ
എം.​എ​സ്.​ സ്ക​റി​യ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂയോർക്ക്: അ​രീ​പ്പ​റ​മ്പ് തേ​മ്പ​ള്ളി​ൽ കു​ടും​ബാം​ഗ​മാ​യ മ​റ്റ​ത്തി​ൽ എം.​എ​സ്.​സ്ക​റി​യ (അ​ച്ച​ൻ കു​ഞ്ഞ് 88 ) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക​ന് മാ​പ്പു​ന​ൽ​കി ജോ ​ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ക്രി​മി​ന​ൽ കേ​സു​ക​ൾ നേ​രി​ടു​ന്ന മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​നു മാ​പ്പു​ന​ൽ​കി സ്ഥാ​ന​മൊ​ഴി​യാ​ൻ പോ​കു​ന്ന പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.