• Logo

Allied Publications

Middle East & Gulf
ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​ത​ലും കാ​വ​ലും എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ബോ​ധ​വ​ൽക്ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

മാ​ലാ​സി​ലെ അ​ൽ യാ​സ്മി​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒന്പത് മു​ത​ൽ ആ​രം​ഭി​ച്ച ക്യാ​മ്പി​ൽ നൂ​റി​ല​ധി​കം പേ​ർ​ക്ക് നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും പ്ര​വാ​സി ക്ഷ​മ​നി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ​ത് കൊ​ടു​ക്കാ​ൻ സാ​ധി​ച്ച​തി​ന് പു​റ​മേ നൂ​റാ​ന പോ​ളി​ക്ലീ​നി​ക്കിന്‍റെ​ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ നൂ​റി​ൽ​പ​രം പേ​ർ പ​ങ്കാ​ളി​ക​ളാ​വു​ക​യും ചെ​യ്തു.

നോ​ർ​ക്ക പ്ര​വാ​സി ക്ഷേ​മ​നി​ധി ക്യാ​മ്പി​ന് മ​ലാ​സ് ഏ​രി​യ നോ​ർ​ക്ക കോ​ർ​ഡി​നേ​റ്റ​ർ ഗി​രീ​ഷ്കു​മാ​ർ, മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് മ​ലാ​സ് ഏ​രി​യ വോളന്‍റി​യ​ർ ക്യാ​പ്റ്റ​ൻ റ​നീ​സ് എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി. അ​തി​നു ശേ​ഷം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​​സു​ക​ൾ ന​ട​ന്നു.

ഏ​രി​യ പ്ര​സി​ഡന്‍റ് മു​കു​ന്ദ​ന്‍റെ അധ്യക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ്‌​ ഡോ. ​അ​ബ്ദു​ൾ അ​സീ​സ് (ഫാ​മി​ലി ഫി​സി​ഷ്യ​ൻ, കിംഗ് അ​ബ്ദു​ൾ അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി, റി​യാ​ദ്) ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി മു​ഖ്യ ര​ക്ഷ​ധി​കാ​രി സെ​ക്ര​ട്ട​റി കെ ​പി എം ​സാ​ദി​ഖ്, കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ഏ​രി​യ ജോ​യി​ന്റ് സെ​ക്ര​ട്ട​റി സു​ജി​ത് വി. ​എം ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ്‌​സു​ക​ൾ​ക്കാ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ: ​അ​ബ്ദു​ൾ അ​സീ​സും, പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ: ​സ​ഫീ​ർ എ​ൻ.ആ​ർ (ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, നൂ​റാ​ന പൊ​ളി ക്ലി​നി​ക്ക് ) ക്ലാ​സ്‌​സെ​ടു​ത്തു.

"ക​രു​ത​ലും കാ​വ​ലും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ: ​ജ​യ​ച​ന്ദ്ര​നും ( ചീ​ഫ് ക​ൺ​സ​ൽ​ട്ട​ന്‍റ്, റീ​ഹാ​ബ്) ക്ലാ​സെ​ടു​ത്തു. തു​ട​ർ​ന്ന് ഏ​രി​യ​യി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

രാ​വി​ലെ മു​ത​ൽ ന​ട​ന്ന ക്യാ​മ്പി​ന് ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി സ്വ​ഗ​ത​വും ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​മീ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

വി​മ​ർ​ശ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഊ​ർ​ജം ചെ​റു​ത​ല്ല: അ​ഖി​ൽ പി. ​ധ​ർ​മ​ജ​ൻ.
മ​നാ​മ: വി​മ​ർ​ശ​ന​ങ്ങ​ളും അ​വ​ഗ​ണ​ന​യും തി​രി​ച്ച​ടി​ക​ളും ത​ന്‍റെ എ​ഴു​ത്തി​ന് വ​ള​മാ​യി​ട്ടു​ണ്ടെ​ന്ന് ക​ഥാ​കാ​ര​ൻ അ​ഖി​ൽ പി. ധ​ർമ​ജ​ൻ.
എ​സ്‌​എം​സി​എ കു​വൈ​റ്റ് ക​ലാ മേ​ള​യ്ക്ക് കൊ​ടി​യി​റ​ങ്ങി.
കു​വൈ​റ്റ് സി​റ്റി: എ​സ്‌​എം​സി​എ കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​രം​ഗ​ത്തെ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​വാ​നു​ള്ള വാ​ർ​ഷി​ക ക​ലോ​ത്സ​വം “ഫെ​സ്റ്
ത​നി​മ കു​വൈ​റ്റ് ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​വും പേ​ൾ ഓ​ഫ്‌ ദ ​സ്കൂ​ൾ അ​വാ​ർ​ഡ്‌ ദാ​ന​വും വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സ​ൻ​സീ​ലി​യ എ​വ​ർ റോ​ളിം​ഗ്‌ ട്രോ​ഫി​ക്ക്‌ വേ​ണ്ടി​യു​ള്ള ത​നി​മ കു​വൈ​റ്റ് 18ാം ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​രം വെ​ള്ളി​യാ​ഴ്ച അ​ബ്ബാ
കെ​ടി​എം​സി​സി ക്രി​സ്മ​സ് കാ​രോ​ൾ ബു​ധ​നാ​ഴ്ച.
കു​വൈ​റ്റ് സിറ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ പ​ക​രു​ന്ന ക്രി​സ്മ​സ് കാ​ല​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു​കൊ​ണ്ട് ക
കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ ബാ​ഡ്മി​​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ്​ൺ സീ​സ​ൺ ‌ടു ടൂ​ർ​ണ​മെ​ന്‍