• Logo

Allied Publications

Middle East & Gulf
നാ​ട്ടു​രു​ചി​ക​ളും നാ​ടോ​ർ​മ​ക​ളും നി​റ​ച്ച് അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കൊ​യ്ത്തു​ത്സ​വം
Share
അ​ബു​ദാ​ബി: വ്യ​ത്യ​സ്ത​മാ​ർ​ന്ന ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും നി​റ​ഞ്ഞ ജ​ന​പ​ങ്കാ​ളി​ത്വ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ഒ​രു​ക്കി​യ കൊ​യ്ത്തു​ത്സ​വം.

മു​സഫ​യി​ലെ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ലാ​ണ് ഇ​ട​വ​ക​യി​ലെ ര​ണ്ടാ​യി​ര​ത്തി​ലേ​റെ കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്നൊ​രു​ക്കി​യ വ​മ്പ​ൻ മേ​ള‌യ്​ക്ക് അ​ര​ങ്ങൊ​രു​ങ്ങി​യ​ത്. രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യി​ൽ വി​ശ്വാ​സി​ക​ൾ ആ​ദ്യ​ഫ​ല​ങ്ങ​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ച്ചു.

വ​ർ​ണാ​ഭ​മാ​യ വി​ളം​ബ​ര യാ​ത്ര​യോ​ടെ​യാ​ണ് കൊ​യ്ത്തു​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. കേ​ര​ള​ത്തി​ലെ പ​ഴ​യ​കാ​ല ന​സ്രാ​ണി വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ സീ​നി​യ​ർ സി​റ്റി​സ​ൺ അം​ഗ​ങ്ങ​ളും ബൈ​ബി​ളി​ലെ​യും ലോ​ക ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ വ്യ​ക്തി​ക​ളെ​യും വേ​ഷ​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച് സ​ണ്ടേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നി​രു​ന്നു.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ഇ​മ്മാ​നു​വേ​ൽ ഹെ​ൻ​ട്രി, വി​ജ​യ് ടിവി സ്റ്റാ​ർ സിംഗ​ർ ഫെ​യിം അ​ഫി​നാ അ​രു​ൾ എ​ന്നി​വ​ർ ന​യി​ച്ച ഗാ​ന​സ​ന്ധ്യ, അ​റ​ബി​ക്, ഫ്യൂ​ഷ​ൻ നൃ​ത്ത​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സ്നേ​ഹ​താ​ളം എ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

​ഈ വ​ർ​ഷ​ത്തെ ചി​ന്താ വി​ഷ​യം "സു​സ്ഥി​ര ജീ​വി​തം ദൈ​വ​സ്നേ​ഹ​ത്തി​ൽ എ​ന്ന​താ​യി​രു​ന്നു'. 52 ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളി​ലൂ​ടെ ന​ട​ന്ന ഭ​ക്ഷ്യ​മേ​ള​യാ​യി​രു​ന്നു കൊ​യ്ത്തു​ത്സവത്തി​ന്‍റെ മു​ഖ്യാ​ക​ർ​ഷ​ണം.

കേ​ര​ള​ത്ത​നി​മ നി​റ​ഞ്ഞ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളും വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ൾ പാ​കം ചെ​യ്തു ചൂ​ടോ​ടെ വി​ള​മ്പി​യ ലൈ​വ് ത​ട്ടു​ക​ട​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി.

ഇ​ട​വ​ക വി​കാ​രി റ​വ.​ജി​ജോ സി.​ഡാ​നി​യേ​ൽ, സ​ഹ വി​കാ​രി റ​വ.​ ബി​ജോ എ.​തോ​മ​സ്, ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​സ​ഫ് മാ​ത്യു, ഇ​ട​വ​ക സെ​ക്ര​ട്ട​റി ബി​ജോ​യ് സാം ​ടോം, ട്ര​സ്റ്റി​മാ​രാ​യ റോ​ണി ജോ​ൺ വ​ർ​ഗീ​സ്, റോ​ജി മാ​ത്യു,

ജോ​യിന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബോ​ബി ജേ​ക്ക​ബ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ നോ​ബി​ൾ സാം ​സൈ​മ​ൺ, അ​ത്മാ​യ​രാ​യ ബി​ജു ഫി​ലി​പ്പ്, ര​ഞ്ജി​ത് .ആ​ർ, വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.

നാ​ട്ടു​രു​ചി​ക​ളും നാ​ടോ​ർ​മ​ക​ളും നി​റ​ച്ച് അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കൊ​യ്ത്തു​ത്സ​വം.
അ​ബു​ദാ​ബി: വ്യ​ത്യ​സ്ത​മാ​ർ​ന്ന ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും നി​റ​ഞ്ഞ ജ​ന​പ​ങ്കാ​ളി​ത്വ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി അ​ബു​ദാ​ബി മ
സു​ൽ​ത്വാ​നി​യ പീ​സ് കോ​ൺ​ഫ​റ​സ് ശ്ര​ദ്ധേ​യ​മാ​യി.
ഷാ​ർ​ജ: മാ​ന​വി​ക ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം വി​ളി​ച്ചോ​തി സു​ൽ​ത്വാ​നി​യ ഫൗ​ണ്ടേ​ഷ​ൻ പീ​സ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു.
അ​ജ്പ​ക് കു​ടും​ബ സം​ഗ​മം ന​ട​ത്തി.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ(​അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ ക​ബ്ദ് ശാ​ല​യി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്
അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥം വൈ​സ് ചാ​ന്‍​സി​ല​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.
ദോ​ഹ: കാ​ലി​ക്ക​റ്റ് സർവകലാശാല അ​റ​ബി വി​ഭാ​ഗം ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥ​മാ​യ ത​
ഓ​ൾ ഇ​ന്ത്യ ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി സം​സ്ഥാ​ന കെ​എം​സി​സി സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 15ന് ​ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ച് ന​