• Logo

Allied Publications

Delhi
ന്യൂ​ഡ​ൽ​ഹി ശ്രീ​ന​ഗ​ർ റൂ​ട്ടി​ൽ വ​ന്ദേ​ഭാ​ര​ത് ജ​നു​വ​രി​യി​ൽ
Share
കൊ​ല്ലം: അ​ന്താ​രാ​ഷ്ട്ര ടൂ​റി​സ്റ്റു​ക​ൾ​ക്ക് കൂ​ടി സ്വാ​ഗ​ത​മോ​തി ന്യൂ​ഡ​ൽ​ഹിശ്രീ​ന​ഗ​ർ റൂ​ട്ടി​ൽ വ​ന്ദേ സ്ലീ​പ്പ​ർ ട്രെ​യി​ൻ ഓ​ടി​ക്കാ​ൻ റെ​യി​ൽ​വേ.ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ റെ​യി​ൽ​വേ പാ​ല​ത്തി​ലൂ​ടെ ആ​യി​രി​ക്കും ഈ ​ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ക.

2025 ജ​നു​വ​രി മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​മ്മു ക​ശ്മീ​രി​ലെ ചെ​നാ​ബ് ന​ദി​ക്ക് കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​താ​ണ് ഉ​യ​രം കൂ​ടി​യ പാ​ലം. ജ​മ്മു​ബ​രാ​മു​ള്ള റെ​യി​ൽ​വേ ലൈ​നി​ന്‍റെ ഭാ​ഗ​മാ​ണി​ത്.

1315 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ ദൈ​ർ​ഘ്യം. ന​ദി​യു​ടെ നി​ര​പ്പി​ൽ നി​ന്ന് 359 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ഇ​ത് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ റെ​യി​ൽ​വേ പാ​ലം എ​ന്ന​തി​ലു​പ​രി ന​ദി​യു​ടെ നി​ര​പ്പി​ൽ നി​ന്നു​ള്ള ഉ​യ​രം ക​ണ​ക്കാ​ക്കു​മ്പോ​ൾ ലോ​ക​ത്തി​ലെ ഉ​യ​രം കൂ​ടി​യ പാ​ലം കൂ​ടി​യാ​ണി​ത്.

ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളി​ലെ കാ​ഴ്ച​ക​ളും ചെ​നാ​ബ് ന​ദി​യി​ലെ കാ​ഴ്ച​ക​ളും ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ൻ യാ​ത്ര​യി​ൽ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യ​ട​ക്കം ഏ​റെ ആ​ക​ർ​ഷി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 11 ഏ​സി ത്രീ ​ട​യ​ർ, നാ​ല് ഏ​സി ടൂ​ട​യ​ർ, ഒ​രു ഏ​സി ഫ​സ്റ്റ് ക്ലാ​സ് എ​ന്നി​ങ്ങ​നെ 16 കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും.

ന്യൂ​ഡ​ൽ​ഹിശ്രീ​ന​ഗ​ർ റെ​യി​ൽ​പ്പാ​ത​യു​ടെ ദൂ​രം 800 കി​ലോ​മീ​റ്റ​റി​ൽ അ​ധി​ക​മാ​ണ്. 13 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്ന് ഈ ​ട്രെ​യി​നി​ൽ ശ്രീ​ന​ഗ​റി​ൽ എ​ത്താം. അ​മ്പാ​ല കാ​ന്‍റ് ജം​ഗ്ഷ​ൻ, ലു​ധി​യാ​ന ജം​ഗ്ഷ​ൻ, ക​ത്തു​വ, ജ​മ്മു​താ​വി, ശ്രീ ​മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര, സ​ങ്ക​ൽ ദാ​ൻ, ബ​നി​ഹാ​ൽ തു​ട​ങ്ങി പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

നി​ല​വി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽനി​ന്ന് ശ്രീ ​മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര വ​രെ ഒ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് (22439) സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. 655 കി​ലോ മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പ്ര​സ്തു​ത റൂ​ട്ടി​ൽ ട്രെ​യി​ൻ എ​ട്ട് മ​ണി​ക്കൂ​ർ 50 മി​നി​റ്റ് സ​മ​യ​മെ​ടു​ത്താ​ണ് എ​ത്തു​ന്ന​ത്.

പു​തി​യ വ​ന്ദേ​ഭാ​ര​ത് വ​രു​ന്ന​തോ​ടെ രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് നി​ന്ന് ജ​മ്മു ക​ശ്മീ​രി​ലേ​ക്കു​ള്ള യാ​ത്ര ഏ​റെ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ഈ ​ട്രെ​യി​ൻ ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും.

തേ​ർ​ഡ് ഏ​സി 2,000, സെ​ക്ക​ൻഡ് ഏ​സി 2,500, ഫ​സ്റ്റ് ക്ലാ​സ് ഏ​സി 3,000 രൂ​പ എ​ന്നി​ങ്ങ​നെ ആ​യി​രി​ക്കും ഏ​ക​ദേ​ശ ടി​ക്ക​റ്റ് നി​ര​ക്ക്.

വാ​ക്കു​ത​ർ​ക്കം; ബ​സ് യാ​ത്ര​യ്ക്കി​ടെ റോ​ഡി​ലേ​ക്ക് ചാ​ടി പെ​ൺ​കു​ട്ടി.
ന്യൂ​ഡ​ൽ​ഹി: ബ​സ് യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​റു​മാ​യും യാ​ത്ര​ക്കാ​ര​നു​മാ​യും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി
ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം.
ന്യൂ​ഡ​ൽ​ഹി: ഷ​ഹ്‌​ദ​ര റാ​ണി ഗാ​ർ​ഡ​നി​ലെ ചേ​രി പ്ര​ദേ​ശ​ത്തു വ​ന്‍ തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം.
ശ്വാസംമുട്ടി ഡൽഹി; മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ നിർദേശം.
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ത് അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ത്തി​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
കൊടിയേറ്റ് നടത്തി.
ന്യൂഡൽഹി: ഹരിനഗർ സെന്‍റ് ചാവറ കുര്യാക്കോസ് ദേവാലത്തിൽ തിരുനാളിന്‍റെ കൊടിയേറ്റ് ഫരിദാബാദ് രൂപത വികാരി ജനറൽ ഫാ.ജോൺ ചോഴിത്തറ നിർവഹിച്ചു.
ദേ​ശീ​യ പോ​ലീ​സ് മീ​റ്റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം സ്ഥാ​നം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ദേ​ശീ​യ പോ​ലീ​സ് അ​ത്‍​ല​റ്റി​ക് മീ​റ്റി​ൽ കേ​ര​ളം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥമാ​ക്കി.