• Logo

Allied Publications

Americas
ഓ​സ്റ്റി​ൻ യൂ​ണി​വേ​ഴ്സി​റ്റി മ​ല​യാ​ള​വി​ദ്യാ​ർ​​ഥിക​ൾ​ക്കൊ​പ്പം കെഎ​ൽഎ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു
Share
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ്) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​നി​ലെ (U.T, Austin) മ​ല​യാ​ളം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മേ​യേ​ഴ്സ​ൺ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്തി.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ഇ. ​സ​ന്തോ​ഷ്കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. കേ​ര​ള​സം​സ്ഥാ​ന​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും ബാ​സ​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​നാ​യി കേ​ര​ള​ത്തി​ല​ത്തി​യ ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട് മ​ല​യാ​ള​ഭാ​ഷ​യ്ക്കു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും തു​ട​ങ്ങി മ​ല​യാ​ള​ഭാ​ഷാ സം​ബ​ന്ധ​മാ​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ അ​ദ്ദേ​ഹം ച​ർ​ച്ച ചെ​യ്തു.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​നി​ലെ മ​ല​യാ​ളം പ്രൊ​ഫ​സ​റും കെ​എ​ൽ​എ​സ് അം​ഗ​വു​മാ​യ ഡോ. ​ദ​ർ​ശ​ന മ​ന​യ​ത്ത് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ​എ​ൽ​എ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ൺ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എ​ൽ​എ​സ് സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ട്ര​ഷ​റ​ർ സി​വി ജോ​ർ​ജ്, ലാ​ന സെ​ക്ര​ട്ട​റി സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​റാ​യ ഡോ. ​ഡൊ​ണാ​ൾ​ഡ് ഡേ​വി​സ് സ​ന്തോ​ഷ് കു​മാ​റി​ന്‍റെ പു​തി​യ നോ​വ​ലാ​യ "ത​പോ​മ​യി​യു​ടെ അ​ച്ഛ​ൻ’ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​നി​ലെ മ​ല​യാ​ളം ലൈ​ബ്ര​റി​ക്കാ​യി ഏ​റ്റു​വാ​ങ്ങി.

ഓ​സ്റ്റി​ൻ ദ​ക്ഷി​ണേ​ഷ്യ​ൻ പ​ഠ​ന​കേ​ന്ദ്രം മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, സം​സ്കൃ​തം, ഹി​ന്ദി, ഉ​ർ​ദു ഭാ​ഷ​ക​ളി​ൽ ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ ന​ല്കു​ന്നു.

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ അം​ഗ​ത്വ​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക്: ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (സെ​ക്ര​ട്ട​റി) 214 7633079.

വൈറ്റ്ഹൗസിലെ മലയാളിത്തിളക്കം.
വാഷിംഗ്‌ടൺ ഡിസി: കേ​​​​ര​​​​ള​​​​ത്തി​​​​ൽ വേ​​​​രു​​​​ക​​​​ളു​​​​ള്ള വി​​​​വേ​​​​ക് രാ​​​​മ​​​​സ്വാ​​​​മി ലോ​​​​ക​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​സി​
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി എ​ലീ​സ് സ്റ്റെ​ഫാ​നി​ക്കി​നെ ട്രം​പ് നി​യ​മി​ച്ചു.
വാ​ഷിം​ഗ്ട​ണ്‍: നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ദീ​ർ​ഘ​കാ​ല സ​ഖ്യ​ക​ക്ഷി​യും ഹൗ​സ് റി​പ്പ​ബ്ലി​ക്ക​ൻ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ നി​ല​വി​ലെ ചെ​യ​ർ
സി​ഐ​എ​യെ ന​യി​ക്കാ​ൻ മു​ൻ ഡാ​ള​സ് ഏ​രി​യ പ്ര​തി​നി​ധി ജോ​ൺ റാ​റ്റ്ക്ലിഫ്.
ഡാ​ള​സ്: സി​ഐ​എ​യെ ന​യി​ക്കാ​ൻ ഡാ​ള​സി​ൽ നി​ന്നു​ള്ള മു​ൻ ടെ​ക്സ​സ് കോ​ൺ​ഗ്ര​സ് അം​ഗം ജോ​ൺ റാ​റ്റ്ക്ലി​ഫി​നെ ട്രം​പ് തെര​ഞ്ഞെ​ടു​ത്തു.
മെ​ഡി​കെ​യ​ർ പാ​ർ​ട്ട് ബി ​പ്രീ​മി​യ​ങ്ങ​ളി​ൽ വ​ർ​ധ​ന.
ന്യൂ​യോ​ർക്ക്​: മെ​ഡി​കെ​യ​ർ പാ​ർ​ട്ട് ബി ​ഉ​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ അ​ടു​ത്ത വ​ർ​ഷം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി കൂ​ടു​ത​ൽ പ​ണം ന​ൽ​കേ​ണ്ടി​വ​ര
ഇ​സ്ര​യേ​ലി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി മൈ​ക്ക് ഹ​ക്ക​ബി​യെ ​തെരഞ്ഞെടുത്തു ഡോണൾഡ് ട്രംപ്.
വാ​ഷിം​ഗ്ട​ൺ: അ​ർ​ക്കെ​ൻ​സ മു​ൻ ഗ​വ​ർ​ണ​ർ മൈ​ക്ക് ഹ​ക്ക​ബി​യെ ഇ​സ്ര​യേ​ലി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ