• Logo

Allied Publications

Americas
ഓ​സ്റ്റി​ൻ യൂ​ണി​വേ​ഴ്സി​റ്റി മ​ല​യാ​ള​വി​ദ്യാ​ർ​​ഥിക​ൾ​ക്കൊ​പ്പം കെഎ​ൽഎ​സ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു
Share
ഓ​സ്റ്റി​ൻ: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ (കെ​എ​ൽ​എ​സ്) കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​നി​ലെ (U.T, Austin) മ​ല​യാ​ളം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മേ​യേ​ഴ്സ​ൺ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്തി.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ഇ. ​സ​ന്തോ​ഷ്കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. കേ​ര​ള​സം​സ്ഥാ​ന​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും ബാ​സ​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​നാ​യി കേ​ര​ള​ത്തി​ല​ത്തി​യ ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട് മ​ല​യാ​ള​ഭാ​ഷ​യ്ക്കു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും തു​ട​ങ്ങി മ​ല​യാ​ള​ഭാ​ഷാ സം​ബ​ന്ധ​മാ​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ അ​ദ്ദേ​ഹം ച​ർ​ച്ച ചെ​യ്തു.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​നി​ലെ മ​ല​യാ​ളം പ്രൊ​ഫ​സ​റും കെ​എ​ൽ​എ​സ് അം​ഗ​വു​മാ​യ ഡോ. ​ദ​ർ​ശ​ന മ​ന​യ​ത്ത് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ​എ​ൽ​എ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ൺ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എ​ൽ​എ​സ് സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ട്ര​ഷ​റ​ർ സി​വി ജോ​ർ​ജ്, ലാ​ന സെ​ക്ര​ട്ട​റി സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​റാ​യ ഡോ. ​ഡൊ​ണാ​ൾ​ഡ് ഡേ​വി​സ് സ​ന്തോ​ഷ് കു​മാ​റി​ന്‍റെ പു​തി​യ നോ​വ​ലാ​യ "ത​പോ​മ​യി​യു​ടെ അ​ച്ഛ​ൻ’ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ഓ​സ്റ്റി​നി​ലെ മ​ല​യാ​ളം ലൈ​ബ്ര​റി​ക്കാ​യി ഏ​റ്റു​വാ​ങ്ങി.

ഓ​സ്റ്റി​ൻ ദ​ക്ഷി​ണേ​ഷ്യ​ൻ പ​ഠ​ന​കേ​ന്ദ്രം മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, സം​സ്കൃ​തം, ഹി​ന്ദി, ഉ​ർ​ദു ഭാ​ഷ​ക​ളി​ൽ ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ ന​ല്കു​ന്നു.

കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി​യു​ടെ അം​ഗ​ത്വ​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക്: ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (സെ​ക്ര​ട്ട​റി) 214 7633079.

ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ൺ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചാ​രി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് "ക്രി​ക്ക​റ്റ്
ട്രം​പി​ന്‍റെ സ​ർ​ക്കാ​രി​ൽ ഇ​ലോ​ൺ മ​സ്‌​കും.
വാ​ഷിം​ഗ്ട​ൺ: വ്യ​വ​സാ​യ പ്ര​മു​ഖ​നും ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​നു​മാ​യ ഇ​ലോ​ൺ മ​സ്‌​കി​ന് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്
ബ്ര​സീ​ലി​ലെ ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കും.
ന്യൂ​ഡ​ൽ​ഹി: ബ്ര​സീ​ലി​ൽ ഈ ​മാ​സം 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കും.
മാർക്കോ റൂബിയോ ട്രംപിന്‍റെ സ്റ്റേറ്റ് സെക്രട്ടറി.
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഫ്ലോ​​​റി​​​ഡ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സെ​​​ന​​​റ്റ​​​ർ മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ടു​​
ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന്‍റർ ​വാ​ർ​ഷിക ജ​ന​റ​ൽ ബോ​ഡി ഡി​സംബർ എട്ടിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന